/indian-express-malayalam/media/media_files/2025/03/25/ZbbCbYimye2TTKDcLkRv.jpg)
എച്ച്-1 ബി വിസാ ഫീസ് ബാധകം പുതിയ അപേക്ഷകർക്ക് മാത്രം
ന്യൂഡൽഹി: എച്ച്- 1 ബി വിസാ ഫീസിൽ വ്യക്തത വരുത്തി യുഎസ്. പുതുക്കിയ നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമാവും ബാധകമാവുകയെന്ന് യുഎസ് അഡ്മിനിസ്ട്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ രാജ്യത്തുള്ളവരോ പുറത്തുള്ളവരോ മടങ്ങാൻ തിരക്ക് കൂട്ടേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
Also Read:എച്ച്-1ബി വിസ ഫീസ് വർധനവിൽ പ്രതികരണവുമായി ഇന്ത്യ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകും
എച്ച്- 1 ബി വിസാ ഫീസ് ഒരുലക്ഷം രൂപ ഡോളറാക്കി ഉയർത്തുകയും സെപ്തംബർ 21 ാം തീയതി മുതൽ പ്രാബല്യത്തിലാക്കുകയും ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ത്യക്കാരായ യാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു. നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരുന്ന പലരും ടിക്കറ്റ് റദ്ദാക്കുന്ന സ്ഥിതിയായിരുന്നു. ദുർഗാപൂജ ഉൾപ്പെടെ കണക്കിലെടുത്ത് നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫീസ് വർധനയ്ക്ക് പിന്നാലെ ഇന്ത്യയിൽ നിന്നും യുഎസിലേക്ക് നേരിട്ടുള്ള വിമാനടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നിരുന്നു.
Also Read:ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്-1 ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി ട്രംപ്
അമേരിക്കയിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കാണ് പുതിയ തീരുമാനം തിരിച്ചടിയാവുക. ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ)ആയാണ് ഭരണകൂടം ഒറ്റയടിക്ക് ഉയർത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയർത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയർത്തിയതെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്.
Also Read:യുക്രെയ്‌നിൽ റഷ്യയുടെ വൻ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ഉയർന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയർത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാൽ അമേരിക്കയിലെ പല ചെറിയ തസ്തികകളിൽ പോലും തദ്ദേശീയർക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളുണ്ടാകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വർധന പ്രഖ്യാപനം നടത്തിയ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് പറഞ്ഞു.
Read More:ഗാസയിൽ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേൽ; ഹമാസ് കമാൻഡറെ വധിച്ച് ഐഡിഎഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.