/indian-express-malayalam/media/media_files/2025/09/22/gst-car-2025-09-22-18-44-06.jpg)
പ്രതീകാത്മക ചിത്രം
പുതുക്കിയ ജിഎസ്‌ടി പരിഷ്‌കാരം ഇന്നു മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. ജിഎസ്‌ടി സേവിംഗ്സ് ഉത്സവത്തിന് തുടക്കമാകുന്നുവെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞത്. ജിഎസ്‌ടി പരിഷ്‌കാരത്തിലൂടെ ജനങ്ങളുടെ സമ്പാദ്യം വർദ്ധിക്കുമെന്നും സാധനങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മുൻപ് നിലവിൽ ഉണ്ടായിരുന്ന നാലു സ്ലാബുകൾ രണ്ടായി കുറയുമ്പോൾ അവശ്യസാധനങ്ങൾക്കടക്കം വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പാൽ മുതൽ ചെറിയ കാറുകൾക്ക് വരെ പുതുക്കിയ ജിഎസ്​ടി പരിധി പ്രാബല്യത്തിൽ വന്നതോടെ വില കുറയും. സുതാര്യത ഉറപ്പാക്കാൻ പുതുക്കിയ വില പ്രദർശിപ്പിക്കാൻ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നു മുതൽ അഞ്ചു ശതമാനവും പതിനെട്ടു ശതമാനവും മാത്രമാണ് ജിഎസ്‌ടി സ്ലാബുകൾ. പുതിയ പരിഷ്‌കരണം പ്രാബല്യത്തിൽ വരുന്നതോടെ വാഹന നിർമ്മാതാക്കളിൽ പലരും വിലക്കുറവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസൂക്കി പരമാവധി 24 ശതമാനം വരെയും ടാറ്റ മോട്ടോഴ്സ് വിവിധ മോഡലുകൾക്ക് 1.5 ലക്ഷം രൂപവരെയും മഹീന്ദ്ര 1.56 ലക്ഷം രൂപവരെയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പുതുക്കിയ ജി.എസ്.ടി. പരിഷ്‌കാരം പ്രാബല്യത്തിൽ; അവശ്യസാധനങ്ങളുടെ വില കുറയും
വലിയ എസ്‌യുവികൾക്ക് 20 ശതമാനം വരെ ആയിരുന്ന സെസ് ഒഴിവാക്കിയതാണ് വിലക്കുറവിന് പ്രധാന കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ചെറിയ കാറുകൾക്കും 350 സിസിക്കു താഴെയുള്ള ബൈക്കുകൾക്കും 28 ശതമാനത്തിൽ നിന്ന് 18 ശതമാനം ആയി ജിഎസ്‌ടി കുറച്ചിട്ടുണ്ട്. പ്രീമിയം എസ്‌യുവികൾക്ക് ഇപ്പോൾ 40 ശതമാനം ജിഎസ‌്ടി മാത്രമാണ്. 48 ശതമാനമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, വില കുറയുന്ന കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ടാറ്റ മോട്ടോഴ്‌സ്
നെക്‌സോൺ: 1.55 ലക്ഷം രൂപ ഓഫർ
സഫാരി: 1.45 ലക്ഷം രൂപ ഓഫർ
ഹാരിയർ 1.40 ലക്ഷം ഓഫർ
പഞ്ച്: 85,000 രൂപ ഓഫർ
കർവ്: 65,000 രൂപ ഓഫർ
ടിയാഗോ: 75,000 രൂപ ഓഫർ
ടിഗോർ: 80,000 രൂപ കുറയും
ആൾട്രോസ്: 1.10 ലക്ഷം രൂപ കുറയും
മഹീന്ദ്ര
ബൊലേറോ/നിയോ: 1.27 ലക്ഷം വരെ ഓഫർ
XUV3XO പെട്രോൾ: 1.40 ലക്ഷം രൂപ ഓഫർ
ഥാർ 2WD: 1.35 ലക്ഷം രൂപ ഓഫർ
ഥാർ 4WD: 1.01 ലക്ഷം രൂപ ഓഫർ
സ്കോർപിയോ ക്ലാസിക്: 1.01 ലക്ഷം ഓഫർ
സ്കോർപിയോ-എൻ: 1. 45 ലക്ഷം ഓഫർ
ഥാർ റോക്സ്: 1.33 ലക്ഷം ഓഫർ
XUV 700: 1.43 ലക്ഷം ഓഫർ
മാരുതി സുസൂക്കി
എസ്-പ്രസ്സോ: 1,29,600 രൂപ ഓഫർ
ആൾട്ടോ കെ10: 1,07,600 രൂപ ഓഫർ
സ്വിഫ്റ്റ്: 84,600 രൂപ ഓഫർ
ഡിസയർ: 87,700 രൂപ ഓഫർ
ബ്രെസ്സ: 1,12,700 രൂപ ഓഫർ
ഫ്രോങ്ക്സ്: 1,12,600 രൂപ ഓഫർ
ഗ്രാൻഡ് വിറ്റാര : 1,07,000 രൂപ ഓഫർ
എർട്ടിഗ: 46,400 രൂപ ഓഫർ
ടൊയോട്ട
ഫോർച്യൂണർ: 3.49 ലക്ഷം രൂപ വരെ ഓഫർ
ലെജൻഡർ: 3.34 ലക്ഷം രൂപ വരെ ഓഫർ
ഹൈറൈഡർ: 1.1 ലക്ഷം രൂപ വരെ ഓഫർ
ഹൈലക്സ്: 2.52 ലക്ഷം രൂപ വിലക്കുറവ്
വെൽഫയർ: 2.78 ലക്ഷം രൂപ വിലക്കുറവ്
കാമറി: 1.01 ലക്ഷം വിലക്കുറവ്
ഇന്നോവ ക്രിസ്റ്റ: 1.80 ലക്ഷം രൂപ വിലക്കുറവ്
ഇന്നോവ ഹൈക്രോസ്: 1.15 ലക്ഷം രൂപ വിലക്കുറവ്
മറ്റ് മോഡലുകൾ: 1.11 ലക്ഷം രൂപ വരെ ഓഫർ
Also Read: ജിഎസ്​ടി സമ്പാദ്യോത്സവത്തിന് തുടക്കം; സാധാരണക്കാർക്ക് ഗുണകരമെന്ന് പ്രധാനമന്ത്രി
ഹ്യുണ്ടായ്
വെന്യു: 1,23 ലക്ഷം രൂപ വരെ ഓഫർ
വെന്യു എൻ-ലൈൻ: 1.19 ലക്ഷം രൂപ ഓഫർ
ക്രെറ്റ: 72,000 രൂപ ഓഫർ
ക്രെറ്റ എൻ ലൈൻ: 71,000 രൂപ ഓഫർ
അൽകാസാർ: 75,000 രൂപ ഓഫർ
ടക്‌സൺ: 2.40 രൂപ ഓഫർ
ഹോണ്ട
എലിവേറ്റ്: 58,000 രൂപ വരെ ഓഫർ
എംജി
ആസ്റ്റർ: 54,000 രൂപ വരെ ഓഫർ
ഹെക്ടർ: 1.49 ലക്ഷം ഓഫർ
ഗ്ലോസ്റ്റർ : 3.04 ലക്ഷം രൂപ ഓഫർ
കിയ
സിറോസ്: 1.86 ലക്ഷം രൂപ വരെ ഓഫർ
സോണെറ്റ്: 1.64 ലക്ഷം രൂപ ഓഫർ
സെൽറ്റോസ്: 75,000 രൂപ ഓഫർ
കാരൻസ്: 48,000 രൂപ ഓഫർ
കാരൻസ് ക്ലാവിസ്: 78,000 രൂപ ഓഫർ
കാർണിവൽ: 4.48 ലക്ഷം രൂപ വിലക്കുറവ്
സ്കോഡ
കൊഡിയാക്: 3.3 ലക്ഷം രൂപ വരെ ഓഫർ
കുഷാക്ക്: 66,000 രൂപ ഓഫർ
കൈലാഖ്: 1.19 ലക്ഷം രൂപ ഓഫർ
Read More: ജിഎസ്ടി പരിഷ്കരണം: എന്തിനൊക്കെ വില കുറയും, എന്തിനൊക്കെ വില കൂടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.