/indian-express-malayalam/media/media_files/CNVIpy9Z0ItmsGCFnl5g.jpg)
മല്ലികാർജുൻ ഖാർഗെ
പാറ്റ്‌ന: ബീഹാറിൽ ഇന്ത്യ മുന്നണിയ്ക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എൻഡിഎയിൽ ഭിന്നത രൂക്ഷമാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബാധ്യതയായി കാണുന്ന ബിജെപി തിരഞ്ഞെടുപ്പിന് ശേഷം നിതീഷിനെ മാറ്റി നിർത്തുമെന്നും ഖാർഗെ പറഞ്ഞു. പാറ്റ്‌നയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:കൊൽക്കത്തയിൽ കനത്ത മഴ; 7 മരണം, മെട്രോ, ട്രെയിൻ സർവീസുകളെ ബാധിച്ചു
" നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടും. എൻഡിഎ സർക്കാരിനെതിരെ ജനരോക്ഷമുണ്ട്. സംസ്ഥാനത്തെ എല്ലാ മേഖലകളെയും തകർത്ത സർക്കാരിനെതിരെ വിധിയെഴുതാൻ ജനം കാത്തിരിക്കുകയാണ്. ജനങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പമാണ്." - ഖാർഗെ പറഞ്ഞു.
Also Read:വോട്ടർ പട്ടികയിലെ ക്രമക്കേട് തടയുക ലക്ഷ്യം; ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ജാതി സെൻസസ് നടത്തണമെന്നാണ് ബീഹാറിലെ 80 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. സംസ്ഥാനത്തെ 80ശതമാനം ജനങ്ങളും ഒബിസി, ഇബിസി, പട്ടികജാതി-വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. ജാതി സെൻസസ് നടത്തണമെന്നാണ് അവർ ആഗ്രഹിക്കുന്നത്- ഖാർഗെ പറഞ്ഞു.
Also Read:സ്വന്തം ജനങ്ങൾക്കുമേൽ ബോംബിടുന്നവരാണ് പാക്കിസ്ഥാൻ; വിമർശിച്ച് ഇന്ത്യ
രണ്ട് ദിവസം നീണ്ടുനിന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ട്രഷറർ അജയ് മാക്കൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ജയറാം രമേശ്, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു.
Read More: ഡൽഹിയിലെ ഏറ്റവും വലിയ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്: നഷ്ടമായത് 22.92 കോടി രൂപ, 4,236 ഇടപാടുകളിലൂടെ പണം കൈക്കലാക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.