scorecardresearch

സ്വന്തം ജനങ്ങൾക്കുമേൽ ബോംബിടുന്നവരാണ് പാക്കിസ്ഥാൻ; വിമർശിച്ച് ഇന്ത്യ

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ

author-image
WebDesk
New Update
India Pakistan Ceasefire

ഫയൽ ചിത്രം

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ.  സ്വന്തം ജനങ്ങൾക്കെതിരെ ബോംബെറിഞ്ഞതിന് ഇന്ത്യ അപലപിച്ചു. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തി പാക്കിസ്ഥാൻ ഫോറത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് യുഎൻഎച്ച്ആർസി സെഷനിൽ സംസാരിച്ച ഇന്ത്യൻ നയതന്ത്രജ്ഞൻ ക്ഷിതിജ് ത്യാഗി ആരോപിച്ചു.

Advertisment

Also Read: വോട്ടർ പട്ടികയിലെ ക്രമക്കേട് തടയുക ലക്ഷ്യം; ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

''ഞങ്ങളുടെ പ്രദേശം മോഹിക്കുന്നതിനുപകരം, പാക് അധിനിവേശത്തിലുള്ള ഇന്ത്യൻ പ്രദേശം വിട്ടുപോകുന്നതാണ് നല്ലത്. ജീവിക്കാൻ ആവശ്യത്തിന് സാമ്പത്തിക സ്ഥിതി ഇല്ലാത്ത, സൈനിക മേധാവിത്വത്താൽ അടിച്ചമർത്തപ്പെട്ട ജനങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. തീവ്രവാദം കയറ്റുമതി ചെയ്യുന്നതിൽ നിന്നും, ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദികളെ സംരക്ഷിക്കുന്നതിൽ നിന്നും, സ്വന്തം ജനങ്ങളെ ബോംബാക്രമണം ചെയ്യുന്നതിൽ നിന്നും അവർ വിട്ടുനിന്നാൽ ഇത് സാധിച്ചേക്കും, ”ത്യാഗി പറഞ്ഞു.

Also Read: ആറ് രാജ്യങ്ങൾ ഒരൊറ്റ വിസയിൽ സന്ദർശിക്കാം; എന്താണ് ജിസിസി ഏകീകൃത വിസ?

Advertisment

പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

Also Read: ലാൻഡിങ് ഗിയറിൽ  ഒളിച്ചിരുന്നു; ഇന്ത്യയിലേക്ക് അഫ്ഗാൻ ബാലന്റെ സാഹസിക വിമാനയാത്ര

കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് റിപ്പോർട്ടുകൾ. തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

Read More: ഡൽഹിയിലെ ഏറ്റവും വലിയ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്: നഷ്ടമായത് 22.92 കോടി രൂപ, 4,236 ഇടപാടുകളിലൂടെ പണം കൈക്കലാക്കി

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: