/indian-express-malayalam/media/media_files/2025/09/23/kolkata-rain-2025-09-23-13-41-34.jpg)
എക്സ്പ്രസ് ഫൊട്ടോ: പാർത്ഥ പോൾ
കൊൽക്കത്ത: കൊൽക്കത്തയിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ ഏഴ് പേർ മരിച്ചു. റോഡ്-ട്രെയിൻ ഗതാഗതത്തെ മഴ ബാധിച്ചു. റെയിൽവേ ട്രാക്കുകളിലും മെട്രോ ട്രാക്കുകളിലും വെള്ളം കയറിയതിനെ തുടർന്ന് സർവീസുകൾ നിർത്തിവച്ചു. വെള്ളക്കെട്ടുള്ള റോഡുകളിൽ കുടുങ്ങി നിരവധി കാറുകൾ തകരാറിലായി.
Also Read: ലാൻഡിങ് ഗിയറിൽ ഒളിച്ചിരുന്നു; ഇന്ത്യയിലേക്ക് അഫ്ഗാൻ ബാലന്റെ സാഹസിക വിമാനയാത്ര
സ്കൂൾ പൂൾ കാർ സർവീസുകൾ റദ്ദാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പല കമ്പനികളും വർക്ക് ഫ്രം പ്രഖ്യാപിച്ചു. ലേക്ക് മാർക്കറ്റ്, റാഷ്‌ബെഹാരി, തന്താനിയ, പടുലി, സന്തോഷ്‌പൂർ അവന്യൂ, പാർക്ക് സർക്കസ്, നാഗർബസാർ, ബോസെപുക്കൂർ തൽബഗൻ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രദേശങ്ങളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്.
ഈസ്റ്റേൺ റെയിൽവേ നിരവധി ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. സബർബൻ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. സീൽഡ സൗത്ത്, സർക്കുലർ റെയിൽവേ ലൈനുകൾ പൂർണ്ണമായും നിർത്തിവച്ചു. ഹസാർദുവാരി എക്സ്പ്രസ്, സീൽഡ-ജംഗിപൂർ എക്സ്പ്രസ് എന്നിവയാണ് പ്രധാനമായും റദ്ദാക്കിയത്. തുടർച്ചയായി പെയ്യുന്ന മഴ തെക്കൻ, മധ്യ കൊൽക്കത്തയിലുടനീളമുള്ള നിരവധി പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി.
Also Read: ജയശങ്കറും മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി; അധിക തീരുവയും എച്ച്-1ബി വിസയും ചർച്ചയായി
എല്ലാ സംസ്ഥാന സർക്കാർ സ്കൂളുകൾക്കും ഇന്ന് മുതൽ ദുർഗാ പൂജ അവധി ആരംഭിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉത്തരവിട്ടു. അടുത്ത രണ്ട് ദിവസത്തേക്ക് സ്വകാര്യ സ്കൂളുകൾ അടച്ചിടാനും മുഖ്യമന്ത്രി നിർദേശിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകൾ മാറ്റിവച്ചതായി കൊൽക്കത്ത സർവകലാശാല അറിയിച്ചു. ജാദവ്പൂർ സർവകലാശാലയും ഇന്നത്തെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും മീറ്റിങ്ങുകളും റദ്ദാക്കി.
Read More: അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയമായി: സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.