scorecardresearch

കുവൈത്ത് തീപിടുത്തം; മരിച്ച മലയാളികളിൽ 3 പേരെ തിരിച്ചറിഞ്ഞു

160 ഓളം പേർ താമസിച്ചിരുന്ന ബുഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. നിലവിൽ ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്

160 ഓളം പേർ താമസിച്ചിരുന്ന ബുഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. നിലവിൽ ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kuwait Fire Accident

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയ ഇന്ത്യൻ പ്രതിനിധി (ഇടത്), അപകടത്തിൽ മരിച്ച കൊല്ലം സ്വദേശി ഷെമിര്‍ (വലത്)

കുവൈത്ത്: കുവൈത്തിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മലയാളികളുൾപ്പെടെയുള്ള കൂടുതൽ ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്. മലയാളികളായ മൂന്നുപേരെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർകോട് കുണ്ടടുക്കം സ്വദേശി രഞ്ജിത്, കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33) എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികൾ.

Advertisment

160 ഓളം പേർ താമസിച്ചിരുന്ന ബുഹുനില കെട്ടിടത്തിനാണ് തീപിടിച്ചത്. നിലവിൽ ഇന്ത്യക്കാർ ഉൾപ്പെടെ 49 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ കൂടുതൽ മലയാളികൾ മരിച്ചിട്ടുണ്ടെന്നും അപകടത്തിൽ അടിയന്തരമായി കേന്ദ്ര ഇടപെടൽ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.

ലൂക്കോസ് വടക്കോട്ട്, കേളു പൊന്മലേരി, സ്റ്റീഫൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരണപ്പെട്ട മറ്റ് ഇന്ത്യക്കാർ.

Advertisment

അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്നതാകമെന്നാണ് റിപ്പോർട്ട്. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്ത്​ അപകടമുണ്ടായതാണ് മരണം ഉയരാൻ കാരണം. തീപടർന്ന പരിഭ്രാന്തിയിൽ കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് ചാടിയും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ തീയിൽ നിന്നുള്ള പുക ശ്വസിച്ചും മരണമുണ്ടായി. 

ദുരന്തത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉൾപ്പെടെ നിരവധി നേതാക്കൾ അനുശേചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം, പരിക്കേറ്റവർക്ക് സഹായം നൽകുന്നതിനും, മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനും, വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്തിലേക്ക് പുറപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തി ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക കണ്ടു.

കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രാദേശിക അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ തുടങ്ങി. കുവൈറ്റിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും. ഇതിനുള്ള ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹെൽപ് ഡെസ്ക് നമ്പരുകൾ

അനുപ് മങ്ങാട്ട്  +965 90039594
ബിജോയ്‌  +965 66893942
റിച്ചി കെ.ജോർജ്  +965 60615153
അനിൽ കുമാർ  +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ്  +965 65589453,
സുഗതൻ - +96 555464554,  കെ. സജി   - + 96599122984.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

Read More

Fire Accident Kuwait Indian Embassy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: