/indian-express-malayalam/media/media_files/2025/05/06/lrH30aJZtfNMKzK1xqcj.jpg)
പ്രധാനമന്ത്രിയ്‌ക്കെതിരെ വീണ്ടും ഖാർഗെ
Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ആക്രമണം നടക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ട് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയിരുന്നുവെന്ന് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. പഹൽഗാമിൽ ആക്രമണം നടന്നതിൻറെ മൂന്നു ദിവസം മുമ്പാണ് ഇൻറലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കിട്ടിയതെന്ന് ഖർഗെ ആരോപിച്ചു.
ഇൻറലിജൻസ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചതെന്നും ഖർഗെ ആരോപിച്ചു. പഹൽഗാം ആക്രമണത്തിൽ ഗുരുതരമായ ഇൻറലിജൻസ് വീഴ്ചയാണ് കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടായത്. ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും സർക്കാർ ഇടപെടാതിരുന്നത് ദുരൂഹമാണെന്നും മല്ലികാർജുൻ ഖർഗെ ആരോപിച്ചു.
അതേസമയം, മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയെ വിമർശിച്ച് ബി.ജെ.പി. രംഗത്തെത്തി. പ്രസ്താവന അടിസ്ഥാനരഹിതവും മാപ്പ് അർഹിക്കാത്തതുമാണെന്നും നേതൃത്വം പ്രതികരിച്ചു. ഖർഗെയ്ക്ക് ഈ തരത്തിലുള്ള വിവരം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോട് ശക്തമായ ചോദ്യങ്ങളുമായി ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരുടെ ജീവനെടുത്ത ആക്രമണത്തിൽ ലഷ്‌കർ ഇ ത്വയ്ബക്ക് പങ്കുണ്ടോ എന്നുൾപ്പെടെ ഐക്യരാഷ്ട്രസഭ പാക്കിസ്ഥാനോട് ആരാഞ്ഞു.
പാകിസ്താൻ മിസൈൽ പരീക്ഷണം നടത്തിയതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഭീകരർ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടെന്നും യുഎൻ നിരീക്ഷിച്ചു.
ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ഉപയകക്ഷി ബന്ധത്തിലൂടെ പരിഹരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിർദേശം. ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നടപടികളും ഉയർത്തിക്കാട്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയാർജിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം യുഎൻ സുരക്ഷാ സമിതിയിൽ തകർന്നടിഞ്ഞു. പാക്കിസ്ഥാൻ നടത്തിയ മിസൈൽ പരീക്ഷണങ്ങളും ആണവ ആയുധങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളും സമിതിയിൽ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു.
Read More
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനോട് ശക്തമായ ചോദ്യങ്ങളുമായി ഐക്യരാഷ്ട്ര സഭ
- പഹൽഗാം ഭീകരാക്രമണം; നാളെ 250 ജില്ലകളിൽ മോക് ഡ്രിൽ, കേരളത്തിൽ രണ്ടിടത്ത്
- പഹൽഗാം ഭീകരാക്രമണം; നിയന്ത്രണ രേഖയിൽ നിന്ന് പാക്കിസ്ഥാൻ പൗരൻ പിടിയിൽ
- പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ലക്ഷ്യമിട്ടത് ശ്രീനഗറിലെ വിനോദസഞ്ചാരികളെയെന്ന് ഉന്നത ഉദ്യോഗസ്ഥർ
- മിസൈൽ ആക്രമണം; ഡൽഹി - ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു; സർവീസ് നിർത്തിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.