/indian-express-malayalam/media/media_files/qR9DZefyvWeEzRtqXGbY.jpg)
തിരുവനന്തപുരം ബൈപ്പാസ്, തലശ്ശേരി-മാഹി ബൈപാസ്, കുതിരാൻ തുരങ്കം എന്നിവ കേരളത്തിലെ ചില പ്രധാന പദ്ധതികളാണ്
ന്യൂഡൽഹി: ദേശീയപാതകൾ രാജ്യത്ത് ഉടനീളം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും ഇത്തരം വികസനത്തിലൂടെ കേരളത്തിന് 747 കിലോമീറ്റർ പരന്നുകിടക്കുന്ന 21 ദേശീയ പാതകൾ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ദേശീയ പാത വികസന പുരോഗതി അവലോകനം ചെയ്യാൻ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുകയും ചെലവുകുറയുകയും ചെയ്യും. വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും കുറയ്ക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കാനും കഴിയും. ദേശീയപാതാ വികസനത്തിലുടെ കുടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനം മെച്ചപ്പെടുത്തുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നു.മൂന്നാർ ഉൾപ്പടെയുള്ള സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലകൾക്കും ദേശീയ പാതാ വികസനം മുതൽകൂട്ടാകുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ ദേശീയ പാതാ പദ്ധതികൾ
4043-കോടി രൂപ ചെലവിൽ 198കിലോമീറ്റർ ദൈർഘ്യമുള്ള എട്ട് ദേശീയപാതാ പദ്ധതികളുടെ വികസനമാണ് നിലവിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ 1290 കിലോമീറ്റർ ദേശീയപാതയ്ക്കായി 27650 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി രേഖ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ബൈപ്പാസ്, തലശ്ശേരി-മാഹി ബൈപാസ്, കുതിരാൻ തുരങ്കം എന്നിവ കേരളത്തിലെ ചില പ്രധാന പദ്ധതികളാണ്.
എൻഎച്ച് 966ന്റെ ഭാഗമായ പാലക്കാട്-കോഴിക്കോട് ഭാഗത്ത് നാലുവരിപ്പാത, എൻഎച്ച് 85ന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ, തിരുവനന്തപുരം-കൊട്ടാർക്കര-കോട്ടയം-അങ്കമാലി ഭാഗം എന്നിവ ഉൾപ്പെടെ മൂന്ന് പ്രധാന ഗ്രീൻഫീൽഡ് പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ചെലവിന്റെ 25 ശതമാനം കേരളം വഹിക്കും
എൻഎച്ച് 66ലെ 16 പദ്ധതികൾക്കായി 5,748 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25ശതമാനം ചെലവ് കേരള സർക്കാർ വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പങ്കിടാൻ ഗഡ്കരി പറഞ്ഞു സംസ്ഥാനം ഇതിനകം 5,581 കോടി രൂപ നിക്ഷേപിച്ചു. കൂടാതെ, വരാനിരിക്കുന്ന മൂന്ന് ഗ്രീൻഫീൽഡ് പദ്ധതികൾക്കായി 4,440 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25% കേരളം വഹിക്കും.തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിനായി ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 50ശതമാനം വഹിക്കാമെന്നും സംസ്ഥാനം സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കേരളത്തിൽ ഏകദേശം 160 കിലോമീറ്റർ ഹൈവേകൾ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയുടെ റോഡ് ശൃംഖല ഏകദേശം 66.71 ലക്ഷം കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു, ലോകത്തിലെ രണ്ടാമത്തെ വലിയ പാതയാണിത്, ദേശീയ പാതകൾ 1,46,145 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു.
Read More
- ശ്രേഷ്ഠഭാഷാ പദവിയിലേക്ക് അഞ്ച് ഭാഷകൾ കൂടി:എന്താണ് ശ്രേഷ്ഠഭാഷാ പദവി?
- വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുത്; കേന്ദ്രം സുപ്രീം കോടതിയിൽ
- മൂന്ന് കള്ളന്മാരെ ഒറ്റയ്ക്ക് ചെറുത്ത് തോൽപ്പിച്ച് വീട്ടമ്മ, ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ
- ചികിത്സയ്ക്ക് എത്തിയവർ ഡോക്ടറെ വെടിവെച്ചു കൊന്നു
- വാങ്ങാൻ ആള് കുറവ്: മോദിയുടെ സമ്മാന ലേലം തീയതി നീട്ടി
- യഥാർഥ മതം മറച്ചുവെച്ച് വിവാഹം; യുവാവിന് ജീവപര്യന്തം തടവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.