scorecardresearch

Kerala News Highlights: ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ, പ്രതി അറസ്റ്റിൽ

ആന്ധ്രയിലെ അഡോണി എന്ന സ്ഥലത്തു നിന്നാണ് പ്രതി പിടിയിലാകുന്നത്

ആന്ധ്രയിലെ അഡോണി എന്ന സ്ഥലത്തു നിന്നാണ് പ്രതി പിടിയിലാകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Child Abuse

Kerala News Today: പ്രതീകാത്മക ചിത്രം

Kerala News Highlights: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു. ആന്ധ്രയിലെ അഡോണി എന്ന സ്ഥലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷണമായിരുന്നു ലക്ഷ്യമെന്നും, കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് പ്രതിയുടെ മൊഴി. മുൻപും പോസ്കോ കേസുകളിലടക്കം പ്രതിയാണ് പിടിയിലായ പ്രതി.

Advertisment

ഈ മാസം 15ന്, കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിട്ടു. ആഭപണങ്ങൾ കവർന്നശേഷം വീടിന് 500 മീറ്റർ അകലെയായി പെൺകുട്ടിയെ ഉപേക്ഷിച്ചു. തൊട്ടടുത്ത വീട്ടിലെത്തി കുട്ടി വിവരം പറഞ്ഞതോടെ, അയൽവാസികളാണ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും, വീട്ടിലേക്ക് നടന്നുപൊകാനും പ്രതി പറഞ്ഞതായി കുട്ടി മൊഴി നൽകിയിരുന്നു.

Read More

  • May 25, 2024 19:07 IST

    ഡാമുകൾ തുറക്കാൻ അനുമതി 

    കനത്ത മഴയെ തുടർന്ന് പമ്പയിലെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഉടൻ തന്നെ തുറന്നുവിടാൻ പത്തനംതിട്ട കളക്ടറുടെ അനുമതി. ഇത് സംബന്ധിച്ച് കെഎസ്ഇബി നൽകിയ അപേക്ഷയിലാണ് ഉത്തരവ്. ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പമ്പ, കക്കി, ആനത്തോട് ഡാമുകളും കക്കാട് പദ്ധതിയുടെ ഭാഗമായുള്ള മൂഴിയാൽ ഡാമിലും അനുവദിനീയമായ നിരപ്പിന് മുകളിൽ വെള്ളമെത്തിയാൽ നദീതീരങ്ങളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് തുറക്കാനാണ് കെഎസ്ഇബിക്ക് അനുമതി നൽകിയിരിക്കുന്നത്. 



  • May 25, 2024 17:25 IST

    അവയവദാനത്തിന് നിര്‍ബന്ധിച്ചതായി ആദിവാസി യുവതിയുടെ പരാതി

    അവയവദാനത്തിന് നിര്‍ബന്ധിച്ചെന്ന പരാതിയുമായി ആദിവാസി യുവതി രംഗത്ത്. ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് അവയവദാനത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.  കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. 



  • Advertisment
  • May 25, 2024 15:39 IST

    ബാർ കോഴയിൽ തെളിവ് പുറത്തുവരട്ടെയെന്ന് മന്ത്രി ചിഞ്ചുറാണി 

    സിപിഐഎമ്മുമായി ബന്ധപ്പെട്ട് ഒരു കാലത്തും ബാര്‍ കോഴ ആരോപണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആരോപണത്തൽ തെളിവ് പുറത്ത് വരട്ടെ. ആരെങ്കിലും ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ അത് സിപിഐഎം ആണെന്ന് പറയുന്നത് ശരിയല്ലെന്നും ചിഞ്ചുറാണി ബാർ കോഴ വിവാദത്തിൽ പ്രതികരിച്ചു. 



  • May 25, 2024 14:09 IST

    ആപ്പിലൂടെ അദ്യാപികയുടെ ശബ്ദത്തിൽ പെൺകുട്ടികളെ വിളിച്ചുവരുത്തി പീഡിപ്പിച്ച പ്രതി പിടിയിൽ

    ഭോപ്പാലിൽ, ആപ്പ് ഉപയോഗിച്ച് ശബ്ദം മാറ്റി അധ്യാപികയെന്ന വ്യാജേന വിദ്യാർഥികളെ വിളിച്ചുവരുത്തി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. സ്‌കോളർഷിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് പ്രതി ബ്രജേഷ് പ്രജാപതി പെൺകുട്ടികളെ വിളിച്ചുവരുത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ പ്രതി ബലാത്സംഗം ചെയ്തതയി സമ്മതിച്ചു.



  • May 25, 2024 14:02 IST

    നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ

    വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ- മെയിൽ സന്ദേശം അയച്ചു.



  • May 25, 2024 11:01 IST

    സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിൽ അപകടം; ആറു പേർക്ക് പരിക്ക്

    ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. ബെർള ഡെവലപ്‌മെൻ്റ് ബ്ലോക്കിലെ പിർദയ്ക്ക് സമീപമുള്ള യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിവരം ലഭിച്ചയുടൻ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.



  • May 25, 2024 11:01 IST

    സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിൽ അപകടം; ആറു പേർക്ക് പരിക്ക്

    ഛത്തീസ്ഗഢിലെ ബെമെതാര ജില്ലയിൽ സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. ബെർള ഡെവലപ്‌മെൻ്റ് ബ്ലോക്കിലെ പിർദയ്ക്ക് സമീപമുള്ള യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിവരം ലഭിച്ചയുടൻ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.



  • May 25, 2024 10:49 IST

    ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത കാര്‍ തോട്ടില്‍ വീണു

    കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ തോട്ടിൽ വീണു. കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്ത ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് അപകടത്തിൽ പെട്ടത്. നാട്ടുകാരും പൊലീസും ചേർന്ന് യാത്രക്കാരെ രക്ഷപെടുത്തി.



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: