/indian-express-malayalam/media/media_files/CD1JQ5AmPECkwPng9R1t.jpg)
സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും
Kerala News Highlights: തിരുവനന്തപുരം: കേരളത്തിൽ സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥി ജീവിതത്തിന്‍റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂള്‍ ജീവിതത്തിന്‍റെ അവസാനവുമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമെന്ന് മന്ത്രി പറഞ്ഞു.
മികച്ച ഗുണനിലവാരത്തോടെ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുക എന്നതാണ് ലക്ഷ്യം. മികച്ച രീതിയില്‍ അധ്യയനം നടന്ന വര്‍ഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു. വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും.
ആദിവാസി യുവാവിനെതിരായ കള്ളക്കേസ് പരാതി; ഡിഎഫ്ഒയ്ക്ക് മുൻകൂർ ജാമ്യം
കാട്ടിറച്ചി വിൽപ്പന നടത്തി എന്നാരോപിച്ച് ഇടുക്കിയിൽ ആദിവാസി യുവാവിനെതെരെ കേസെടുത്ത സംഭവത്തിൽ ഡിഎഫ്ഒ യ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നേരത്തേ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയപ്പോൾ ഡിഎഫ്ഒ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങിയ ബെഞ്ച് ഡിഎഫ്ഒയ്ക്ക് മൂൻ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിലെ പതിനൊന്നാം പ്രതിയാണ് ഡിഫ്ഒ രാഹുൽ. മൂൻകൂർ ജാമ്യാപേക്ഷേയിൽ സുപ്രിം കോടതി സംസ്ഥാന സർക്കാരിന് നേരത്തേ നോട്ടീസ് അയച്ചിരുന്നു. കള്ളക്കേസിൽ ആദിവാസി യുവാവ് സരുണിനെ മനപ്പൂർവ്വം കുടുക്കിയെന്ന പരാതിയിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥൻ സുപ്രീം കോടതിയിൽ വാദിച്ചത്.
- May 09, 2024 21:40 IST
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പുന്നപ്ര വടക്ക് പഞ്ചായത്തില്‍ വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്റ്‌റി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. പ്രവേശനം പെണ്‍കുട്ടികള്‍ മാത്രം.
സ്‌കൂളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പാള്‍, ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്റ്‌റി സ്‌കൂള്‍, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ 688003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാനതിയതി മെയ് 25. അപേക്ഷ 13 മുതല്‍ അയയ്ക്കാവുന്നതാണ്.
സയന്‍സ് ബാച്ചിലേക്കാണ് പ്രവേശനം. ആകെയുളള 39 സീറ്റുകളില്‍ 60 ശതമാനം പട്ടികജാതിക്കാര്‍ക്കും 30 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10 ശതമാനം മറ്റുവിഭാഗക്കാര്‍ക്കുണ്. അപേക്ഷകരുടെ കുടുംബ വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രവേശനത്തിന് യോഗ്യത നേടുന്നവര്‍ക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസ സൗകര്യം എന്നിവ സര്‍ക്കാര്‍ ചെലവില്‍ നല്‍കുന്നതാണ്.
- May 09, 2024 19:51 IST
പ്ലസ് ടു പരീക്ഷാഫലം: ആലപ്പുഴ ജില്ലയില്‍ 77.86 ശതമാനം വിജയം
ആലപ്പുഴ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 77.86 ശതമാനം വിജയം. 120 സ്‌കൂളുകളിലായി ആകെ പരീക്ഷയെഴുതിയ 20,263 വിദ്യാര്‍ഥികളില്‍ 15,777 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 1899 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി.
ജില്ലയിലെ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 58 ശതമാനമാണ് വിജയം. ആകെ 98 പേര്‍ പരീക്ഷയെഴുതിയതില്‍ 57 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഒരു വിദ്യാര്‍ഥിയാണ് മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയത്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയില്‍ 46 ശതമാനമാണ് വിജയം. 1418 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 662 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 59 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി.
- May 09, 2024 19:20 IST
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്. കാർ യാത്രക്കാരായ രണ്ടുപേർ അപകടത്തിൽ കൊല്ലപ്പെട്ടു. 10 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്
- May 09, 2024 18:58 IST
പ്ലസ് ടു ഫലം: ഇടുക്കി ജില്ലയിൽ 83.44 % വിജയം, വിഎച്ച്എസ്ഇയില്‍ 68.57% വിജയം
രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഇടുക്കി ജില്ലയിൽ 83.44 ശതമാനം വിജയം. പരീക്ഷയെഴുതിയ 9813 വിദ്യാർഥികളിൽ 8188 പേർ വിജയിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1216 വിദ്യാര്‍ഥികളാണ്. പീരുമേട്, മൂന്നാർ മോഡൽ റെസിഡൻഷ്യൽ സർക്കാർ സ്‌കൂളുകൾ, അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസ് എന്നിവർ നൂറ്മേനി വിജയം നേടി.
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 65 ശതമാനമാണ് വിജയം. 141 പേർ പരീക്ഷ എഴുതിയപ്പോൾ 93 പേർ ഉപരിപഠനത്തിന് അർഹരായി.എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 6 വിദ്യാര്‍ഥികളാണ്. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 396 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 153 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 38 . എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 3 വിദ്യാര്‍ഥികളാണ്.
രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 68.57 ശതമാനമാണ് ജില്ലയിലെ വിജയം. 1015 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 696 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
- May 09, 2024 18:12 IST
തൃശൂര്‍ ജില്ലയിൽ 26,551 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി
പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 84.12 ശതമാനം വിജയം. 26,551 വിദ്യാർത്ഥികൾ തുടർ പഠനത്തിന് യോഗ്യത നേടി. 3689 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. സ്കൂളുകൾ ഫുൾ എ പ്ലസ് നേടി. ജില്ലയിലാകെ 31562 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ടെക്നിക്കൽ വിഭാഗത്തിൽ 434 പേരാണ് പരീക്ഷയെഴുതിയത് ഇതിൽ 333 പേർ തുടർപഠനത്തിന് യോഗ്യത നേടി. 76% ആണ് വിജയം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത് 34 വിദ്യാർഥികൾക്കാണ്.
ഓപ്പൺ വിഭാഗത്തിൽ പരീക്ഷയെഴുതിയ 1260 പേരിൽ 722 പേർ തുടർ പഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം 57. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 23 വിദ്യാർഥികളാണ്. വിശദമായി വായിക്കൂ...
- May 09, 2024 17:53 IST
കേജ്രിവാളിന്റെ ഇടക്കാലജാമ്യം എതിർത്ത് ഇ.ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്.
- May 09, 2024 17:28 IST
ക്ഷേത്രങ്ങളിൽ അരളി പൂവ് നിരോധിച്ച് തിരുവിതാംകൂർ, മലബാർ ദേവസ്വങ്ങൾ
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും പൂജയ്ക്ക് അരളി പൂവ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി മുതൽ അരളി പൂവ് ഉപയോഗിക്കേണ്ടെന്നാണ് തീരുമാനിച്ചത്. നാളെ ഉത്തരവ് പുറത്തിറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി പറഞ്ഞു. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു.
- May 09, 2024 16:08 IST
ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; 8 മരണം
ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ വൻ ദുരന്തം. എട്ട് പേർ പൊള്ളലേറ്റു മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
- May 09, 2024 15:34 IST
VHSE പരീക്ഷയില്‍ 71.42 ശതമാനം വിജയം
സംസ്ഥാനത്ത് വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. പ്ലസ് ടുവിന് പുറമെ വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97 ശതമാനത്തിന്‍റെ കുറവാണുണ്ടായത്.
Read More
- Kerala Plus Two Result 2024 Live Updates: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- Kerala Plus Two Exam Result 2024: പ്ലസ് ടു ഫലം അറിയാൻ മൊബൈൽ ആപ്പ്
- ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി: പരീക്ഷാ ഫലം അറിയാവുന്ന വെബ്സൈറ്റുകൾ
- ഹയർസെക്കൻഡറി ഏകജാലക പ്രവേശനം 2024: അപേക്ഷ സമർപ്പിക്കണോ? വിശദമായി അറിയാം
- പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ മേയ് 16 മുതൽ നൽകാം, ജൂൺ 24 ന് ക്ലാസുകൾ തുടങ്ങും
- എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.69% വിജയം
- May 09, 2024 15:24 IST
പ്ലസ് ടു ഫലം: 2,94,888 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി
ഇത്തവണ പരീക്ഷ എഴുതിയത് 4,41,120 വിദ്യാർത്ഥികളാണ്. ഇതിൽ 2,94,888 ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇത്തവണ പ്ലസ് ടു പരീക്ഷയിൽ 39,242 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. വിജയശതമാനം കൂടിയ ജില്ല എറണാകുളം-84.12, ഏറ്റവും കുറവ് വയനാട് -72.13. ഇത്തവണ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 84.84 ആണ് വിജയശതമാനം. കൊമേഴ്സിൽ 76.11 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസിൽ വിജയശതമാനം 67.09 ആണ്. വിശദമായി അറിയാൻ ക്ലിക്ക് ചെയ്യൂ....
- May 09, 2024 15:22 IST
Kerala Plus Two Result 2024 Live Updates: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 78.69
Kerala Plus Two Result 2024: തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ ഹയർസെക്കൻഡറി വിജയശതമാനം 78.69 ആണ്. കഴിഞ്ഞ വർഷം 82.95 ആണ്.
വിശദമായി അറിയാൻ ക്ലിക്ക് ചെയ്യൂ....
- Kerala Plus Two Result 2024 Live Updates: പ്ലസ് ടു പരീക്ഷാ ഫലം അൽപ സമയത്തിനകം
Read More
- Kerala Plus Two Result 2024 Live Updates: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- Kerala Plus Two Exam Result 2024: പ്ലസ് ടു ഫലം അറിയാൻ മൊബൈൽ ആപ്പ്
- ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി: പരീക്ഷാ ഫലം അറിയാവുന്ന വെബ്സൈറ്റുകൾ
- ഹയർസെക്കൻഡറി ഏകജാലക പ്രവേശനം 2024: അപേക്ഷ സമർപ്പിക്കണോ? വിശദമായി അറിയാം
- പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ മേയ് 16 മുതൽ നൽകാം, ജൂൺ 24 ന് ക്ലാസുകൾ തുടങ്ങും
- എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.69% വിജയം
- May 09, 2024 13:14 IST
74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ
ഇന്നലെ മുതലാരംഭിച്ച ജീവനക്കാരുടെ സമരം മൂലം പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ. ക്യാബിൻ ക്രൂ ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ഇന്ന് 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേ സമയം പ്രതിസന്ധികൾക്കിടയിലും 292 വിമാന സർവീസുകള്‍ തുടരുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ഉറപ്പാക്കുകയോ ചെയ്യുമെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
- May 09, 2024 12:17 IST
സമരത്തിൽ പങ്കെടുത്ത കർഷക മരിച്ചു
പഞ്ചാബിൽ കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തിൽ പങ്കെടുക്കവേ കർഷകയായ സ്ത്രീ മരിച്ചു. ഖനൗരിയിൽ ട്രിയിൻ തടയൽ സമരത്തിനിടെ സുഖ്മിന്ദർ കൗർ എന്ന കർഷകയാണ് മരിച്ചത് . പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. സുഖ്മിന്ദർ കൗർ കർഷക സമരത്തിന്റെ 21 ആം രക്തസാക്ഷിയാണെന്ന് കർഷക സംഘടനകൾ അവകാശപ്പെട്ടു.
- May 09, 2024 11:34 IST
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ യോഗ അധ്യാപികയുടെ 3 ലക്ഷം തട്ടി
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാൾ 46 കാരിയായ യോഗ അധ്യാപികയിൽ നിന്ന് 3.36 ലക്ഷം രൂപ തട്ടിയതായി പരാതി. മുംബൈ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടപ്പെട്ടത്. അമിത് കുമാർ എന്ന പേരിലുള്ള ടിൻഡർ (ഡേറ്റിങ് ആപ്പ്) അക്കൗണ്ടിലൂടെയാണ് കബളിപ്പിച്ചത്. ഇംഗ്ലണ്ടിൽ ഡോക്ടറാണെന്ന് പറഞ്ഞാണ് യുവതിയുമായി ഇയാൾ സൗഹൃദത്തിലായത്. പിന്നീട് യുവതിക്ക് സമ്മാനം അയച്ചിട്ടുണ്ടെന്നും, സമ്മാനം കൈപ്പറ്റാൻ 3.36 ലക്ഷം രൂപ ആവശ്യമാണെന്നും അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.