scorecardresearch

ഹയർസെക്കൻഡറി ഏകജാലക പ്രവേശനം 2024: അപേക്ഷ സമർപ്പിക്കണോ? വിശദമായി അറിയാം

മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതിമേയ് 25.

മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതിമേയ് 25.

author-image
WebDesk
New Update
hscap.kerala.gov.in, kerala plus one, kerala plus one apply online, kerala plus one candidate login, kerala plus one admission online. പ്ലസ് വണ്‍, ഏകജാലകം,

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25

തിരുവനന്തപുരം: മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെആ പ്രദേശത്തെ ഗവൺമെന്റ്/ എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

Advertisment

ട്രയൽ അലോട്ട്‌മെന്റ് തീയതി: മേയ് 29
ആദ്യ അലോട്ട്‌മെന്റ് തീയതി: ജൂൺ 5
രണ്ടാം അലോട്ട്‌മെന്റ് തീയതി: ജൂൺ 12
മൂന്നാം അലോട്ട്‌മെന്റ് തീയതി: ജൂൺ 19

മൂന്ന് ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2024 ജൂൺ 24ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. (മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂലൈ 5ന് ആയിരുന്നു). മൂന്ന് ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ

1. പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെ അല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കുന്നതാണ്.
2. പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.
3. 2024-25 അധ്യയന വർഷം പ്ലസ്‌വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ ചുവടെ പ്രതിപാദിക്കും പ്രകാരം മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുന്നതാണ്.
4. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10% കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
5. കൊല്ലം, എറണാകുളം, തൃശ്ശൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 2% മാർജിനൽ സീറ്റ് വർദ്ധനവ്
6. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്
7. മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
8. 2022-23 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേർന്ന 81 ബാച്ചുകളും 2023-24 അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വർഷം കൂടി തുടരുന്നതാണ്.

Advertisment
  • മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ - 61,759
  • 178 താൽക്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകൾ 11,965
  • മാർജിനൽ സീറ്റ് വർദ്ധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയും ലഭ്യമാകുന്ന ആകെ സീറ്റുകൾ - 73,724

പ്ലസ് വൺ പ്രവേശനത്തിന് ലഭ്യമായ സീറ്റുകൾ - സംസ്ഥാന തലം

ഹയർസെക്കണ്ടറി മേലയിലെ ആകെ  സീറ്റുകൾ - 4,33,231
വൊക്കേഷണൽ ഹയർസെക്കണ്ടറി മേലയിലെ ആകെ  സീറ്റുകൾ - 33,030
പ്ലസ് വൺ പഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ - 4,66,261

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയിലെ സീറ്റുകൾക്ക് പുറമേ ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകൾ

ഐ.റ്റി.ഐ മേഖലയിലെ ആകെ സീറ്റുകൾ - 61,429
പോളിടെക്‌നിക്ക് മേലയിലെ ആകെ സീറ്റുകൾ - 9,990
എല്ലാ മേലകളിലുമായി ഉപരിപഠനത്തിന് ലഭ്യമായ ആകെ സീറ്റുകൾ - 5,37,680

ഹയർസെക്കൻഡറി സീറ്റുകൾ ജില്ലാതലത്തിൽ

തിരുവനന്തപുരം 

ആകെ സീറ്റുകൾ - 37581
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 16705
14440 അൺ-എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ - 6436

കൊല്ലം

ആകെ സീറ്റുകൾ - 31,182
സർക്കാർ സ്കൂളുകളിലെ സീറ്റുകൾ - 12,240  
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 15,120
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 3822

പത്തനംതിട്ട

ആകെ സീറ്റുകൾ - 14702
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 4050
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 8750
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 1902

ആലപ്പുഴ

ആകെ സീറ്റുകൾ - 24360
സർക്കാർ സ്കൂളുകളിലെ സീറ്റുകൾ - 7390
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 15120
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 1850

കോട്ടയം

ആകെ സീറ്റുകൾ - 21986
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 5100
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 13800
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 3086

ഇടുക്കി

ആകെ സീറ്റുകൾ - 11850
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 4100
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 6200
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 1550

എറണാകുളം

ആകെ സീറ്റുകൾ - 37900
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 11640
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 20,460
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 5800

തൃശ്ശൂർ

ആകെ സീറ്റുകൾ - 38332
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 13380
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 19,980
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 4972

പാലക്കാട്

ആകെ സീറ്റുകൾ - 35710
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 17610
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 13950
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 4150


കോഴിക്കോട്

ആകെ സീറ്റുകൾ - 4308
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 18485
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 19915
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 4682

മലപ്പുറം

ആകെ സീറ്റുകൾ - 70976
സർക്കാർ സ്കൂളുകളിലെ സീറ്റുകൾ - 33925
എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ - 25765
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 11286

വയനാട്

ആകെ സീറ്റുകൾ - 11365
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 6870
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 3595
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 900

കണ്ണൂർ

ആകെ സീറ്റുകൾ -  35700
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 19860
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 13390
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 2450

കാസർഗോഡ്

ആകെ സീറ്റുകൾ - 18505
സർക്കാർ സ്‌കൂളുകളിലെ സീറ്റുകൾ - 11780
എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 4625
അൺ-എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകൾ - 2100

Read More

Sslc Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: