scorecardresearch

Kerala Plus Two Result 2024 Highlights: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 78.69

Kerala Plus Two Result 2024: സംസ്ഥാനത്താകെ 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നത്

Kerala Plus Two Result 2024: സംസ്ഥാനത്താകെ 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Plus Two Exam Results

Kerala Plus Two VHSE Exam Result 2024: പ്ലസ് ടു പരീക്ഷാ ഫലം

Kerala Plus Two Result 2024 Highlights: തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർസെക്കൻഡറി വിജയശതമാനം 78.69 ആണ്. കഴിഞ്ഞ വർഷം 82.95 ആണ്. വൊക്കേഷണൽ ഹയർസെക്കൻഡറി വിജയശതമാനം 71.42 ആണ്.

Advertisment

ഇത്തവണ പ്ലസ് ടു വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. 4.26 വിജയശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം 88.95 ആയിരുന്നു വിജയശതമാനം. റെഗുലർ വിഭാഗത്തിൽ ഇത്തവണ പരീക്ഷ എഴുതിയത് 3,74,755 വിദ്യാർത്ഥികളാണ്. ഇതിൽ 2,94,888 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 39,242 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 

പ്ലസ് ടുവിൽ വിജയശതമാനം കൂടുതലുള്ള ജില്ല എറണാകുളമാണ്. ഏറ്റവും കുറവ് വയനാട് ആണ്. എ പ്ലസ് കൂടുതൽ മലപ്പുറം ജില്ലയിലാണ്. ഇത്തവണ 105 വിദ്യാർത്ഥികൾ 1200 ൽ 1200 മാർക്കും നേടി.

സംസ്ഥാനത്താകെ 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതി ഫലത്തിനായി കാത്തിരുന്നത്. 2017 കേന്ദ്രങ്ങളിലായി 4,15,044 ഒന്നാം വർഷ വിദ്യാർത്ഥികളും, 4,44,097 രണ്ടാം വർഷ വിദ്യാർത്ഥികളുമാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 389 പരീക്ഷാ കേന്ദ്രങ്ങളിലായി, 27,770 വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളും, 29,337 രണ്ടാം വർഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി. 

Advertisment

ഹയർ സെക്കൻഡറി പരീക്ഷാ ഫലം  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Read More

  • May 09, 2024 16:00 IST

    വൊക്കേഷണൽ ഹയർസെക്കൻഡറി സേ പരീക്ഷ ജൂൺ 12 മുതൽ

    വൊക്കേഷണൽ ഹയർസെക്കൻഡറി  ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകളും പുനര്‍ മൂല്യനിര്‍ണ്ണത്തിനുള്ള അപേക്ഷകളും നിര്‍ദ്ദിഷ്ട ഫീസ് സഹിതം മേയ് 14 നകം സമര്‍പ്പിക്കേണ്ടതാണ്. സേവ്-എ-ഇയര്‍ (say), ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ ജൂണ്‍ 12 മുതല്‍  നടക്കും.



  • May 09, 2024 15:59 IST

    വൊക്കേഷണൽ ഹയർസെക്കൻഡറി എ പ്ലസ് നേടിയ വിദ്യാർത്ഥികൾ

    എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം (വര്‍ഷം- 2024)
    251 എണ്ണം

    മുന്‍വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ       വിദ്യാര്‍ത്ഥികളുടെ എണ്ണം 
    383 എണ്ണം



  • May 09, 2024 15:58 IST

    വൊക്കേഷണൽ ഹയർസെക്കൻഡറി 100 ശതമാനം വിജയം നേടിയ സ്കൂളുകൾ

    100% വിജയം നേടിയ സ്കൂളുകള്‍ 
    ആകെ 12 എണ്ണം

    100% വിജയം നേടിയ സര്‍ക്കാര്‍ സ്കൂളുകള്‍
    8 എണ്ണം

    100% വിജയം നേടിയ എയ്ഡഡ് സ്കൂളുകള്‍
    4 എണ്ണം



  • May 09, 2024 15:58 IST

    വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയശതമാനം കൂടുതൽ വയനാട്

    ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല    വയനാട്. വയനാട് ജില്ലയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ 771 എണ്ണം
    വിജയ ശതമാനം 85.21 

    ഏറ്റവും കുറവ് വിജയ ശതമാനം നേടിയ ജില്ല കാസര്‍ഗോഡ്. കാസര്‍ഗോഡ് ജില്ലയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ 1225 എണ്ണം
    വിജയ ശതമാനം 61.31



  • May 09, 2024 15:56 IST

    വൊക്കേഷണൽ ഹയർ സെക്കൻഡറി വിജയശതമാനം കൂടുതൽ പെൺകുട്ടികൾക്ക്

    പരീക്ഷ എഴുതിയ ആണ്‍കുട്ടികള്‍ 17011 എണ്ണം
    പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ 10575 എണ്ണം
    ആണ്‍കുട്ടികളുടെ വിജയശതമാനം 63.96 ശതമാനം
    പെണ്‍കുട്ടികളുടെ വിജയശതമാനം 83.41 ശതമാനം



  • May 09, 2024 15:55 IST

    വിഷയാടിസ്ഥാനത്തില്‍ വൊക്കേഷണൽ ഹയർസെക്കൻഡറി വിജയ ശതമാനം

    സയന്‍സ് 70.13 ശതമാനം
    ഹ്യൂമാനിറ്റീസ് 71.58 ശതമാനം
    കൊമേഴ്സ് 76.48 ശതമാനം



  • May 09, 2024 15:52 IST

    വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷാ ഫലം

    പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 27586 
    ഉപരിപഠനത്തിനു യോഗ്യത നേടിയവര്‍ 19702 
    വിജയ ശതമാനം 71.42
    മുന്‍ വര്‍ഷത്തെ വിജയ ശതമാനം - 78.39 ശതമാനം



  • May 09, 2024 15:49 IST

    പ്ലസ് ടു പരീക്ഷാ ഫലം: സ്പെഷ്യല്‍ സ്കൂള്‍

    പരീക്ഷ എഴുതിയവരുടെ എണ്ണം- 274
    ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍- 270
    വിജയ  ശതമാനം- 98.54



  • May 09, 2024 15:49 IST

    പ്ലസ് ടു പരീക്ഷാ ഫലം: അണ്‍ എയിഡഡ് സ്കൂള്‍

    പരീക്ഷ എഴുതിയവരുടെ എണ്ണം- 26,071
    ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍- 19,425
    വിജയ  ശതമാനം- 74.51



  • May 09, 2024 15:48 IST

    പ്ലസ് ടു പരീക്ഷാ ഫലം: എയിഡഡ് സ്കൂള്‍

    പരീക്ഷ എഴുതിയവരുടെ എണ്ണം- 1,84,490
    ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍-1,52,147
    വിജയ  ശതമാനം- 82.47



  • May 09, 2024 15:48 IST

    പ്ലസ് ടു പരീക്ഷാ ഫലം: സര്‍ക്കാര്‍ സ്കൂള്‍

    പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,920
    ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍- 1,23,046
    വിജയ  ശതമാനം- 75.06



  • May 09, 2024 15:43 IST

    Plus Two Exam Results



  • May 09, 2024 15:41 IST

    എ പ്ലസ് നേട്ടത്തിൽ മുന്നിൽ പെൺകുട്ടികൾ

    എ പ്ലസ് നേട്ടത്തിൽ മുന്നിൽ പെൺകുട്ടികൾ (29718), ആൺകുട്ടികൾ (9524)



  • May 09, 2024 15:32 IST

    സർക്കാർ സ്കൂളിലെ മോശം പ്രകടനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

    ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ സർക്കാർ സ്കൂളുകളിലെ മോശം പ്രകടനത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. രണ്ടാഴ്യ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം. ഇത്തവണ 7 സർക്കാർ സ്കൂളുകൾ മാത്രമാണ് 100 ശതമാനം വിജയം നേടിയത്.



  • May 09, 2024 15:27 IST

    ഫുൾ മാർക്ക് നേടിയത് 105 വിദ്യാർത്ഥികൾ

    പ്ലസ് ടുവിൽ 1200 ൽ 1200 മാർക്കും സ്കോർ ചെയ്തത് 105 വിദ്യാർത്ഥികൾ



  • May 09, 2024 15:25 IST

    വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

    വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 71.42



  • May 09, 2024 15:24 IST

    പ്ലസ് ടു സേ പരീക്ഷകൾ ജൂൺ 12വരെ

    പ്ലസ് ടു സേ പരീക്ഷകൾ ജൂൺ 12 മുതൽ 20 വരെ നടക്കും. ഈ മാസം 13-ാം തീയതിവരെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.  പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷി ക്കാനുള്ള അവസാന തീയതി മേയ് 14.



  • May 09, 2024 15:22 IST

    63 സ്കൂളുകൾക്ക് സമ്പൂർണ വിജയം

    ഇത്തവണ പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത് 63 സ്കൂളുകൾ. 7 സർക്കാർ സ്കൂളുകൾക്ക് മാത്രം സമ്പൂർണ ജയം



  • May 09, 2024 15:20 IST

    പ്ലസ് ടു പരീക്ഷാ ഫലം

    വിജയശതമാനം കൂടിയ ജില്ല എറണാകുളം-84.12, ഏറ്റവും കുറവ് വയനാട് -72.13



  • May 09, 2024 15:18 IST

    സയൻസ് വിഭാഗത്തിൽ വിജയശതമാനം 84.84

    സയൻസ് വിഭാഗം

    പരീക്ഷ എഴുതിയവരുടെ എണ്ണം- 1,89,411
    ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍- 1,60,696
    വിജയ  ശതമാനം   84.84

    ഹ്യുമാനിറ്റീസ്

    പരീക്ഷ എഴുതിയവരുടെ എണ്ണം-76,235
    ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍-51,144
    വിജയ  ശതമാനം – 67.09

    കൊമേഴ്സ്

    പരീക്ഷ എഴുതിയവരുടെ എണ്ണം-1,09,109
    ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍- 83,048
    വിജയ  ശതമാനം-76.11



  • May 09, 2024 15:16 IST

    മുഴുവൻ എ പ്ലസ് നേടിയവർ 39,242

    ഇത്തവണ പ്ലസ് ടു പരീക്ഷയിൽ 39,242 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി



  • May 09, 2024 15:15 IST

    പരീക്ഷ എഴുതിയത് 3,74,755 പേർ

    ഇത്തവണ പരീക്ഷ എഴുതിയത് 3,74,755 വിദ്യാർത്ഥികളാണ്. ഇതിൽ 2,94,888 ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി



  • May 09, 2024 15:12 IST

    ഇത്തവണ വിജയശതമാനത്തിൽ കുറവ്

    ഇത്തവണ പ്ലസ് ടു പരീക്ഷയിൽ വിജയശതമാനം കുറവാണ്. ഇത്തവണ കഴിഞ്ഞ തവണത്തെക്കാൾ വിജയശതമാനത്തിൽ 4.26 കുറവുണ്ടായതായി വിദ്യാഭ്യാസ മന്ത്രി



  • May 09, 2024 15:11 IST

    ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

    ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 78.69 ആണ്. കഴിഞ്ഞ വർഷം 82.95 ആയിരുന്നു വിജയശതമാനം

     



  • May 09, 2024 15:07 IST

    ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി: പരീക്ഷാ ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

    തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. Read More



  • May 09, 2024 15:04 IST

    പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നു

    വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താസമ്മേളനം തുടങ്ങി. പ്ലസ് ടു പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും



  • May 09, 2024 14:56 IST

    പ്ലസ് ടു പരീക്ഷാ ഫലം അൽപസമയത്തിനകം

    പ്ലസ് ടു പരീക്ഷാ ഫലം അൽപസമയത്തിനകം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും



  • May 09, 2024 14:50 IST

    പ്ലസ് ടു ഫലം അറിയാൻ മൊബൈൽ ആപ്പ്

    ഈ വർഷത്തെ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.



  • May 09, 2024 14:40 IST

    വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

    • www.keralaresults.nic.in
    • www.vhse.kerala.gov.in
    • www.results.kite.kerala.gov.in
    • www.prd.kerala.gov.in
    • www.examresults.kerala.gov.in
    • www.results.kerala.nic.in



  • May 09, 2024 14:27 IST

    ഹയർ സെക്കൻഡറി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

    • www.prd.kerala.gov.in
    • www.keralaresults.nic.in
    • www.result.kerala.gov.in
    • www.examresults.kerala.gov.in
    • www.results.kite.kerala.gov.in



  • May 09, 2024 14:13 IST

    ഫലം കാത്തിരിക്കുന്നത് 4,41,120 വിദ്യാർത്ഥികൾ

    സംസ്ഥാനത്താകെ 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുന്നത്. 2017 കേന്ദ്രങ്ങളിലായി 4,15,044 ഒന്നാം വർഷ വിദ്യാർത്ഥികളും, 4,44,097 രണ്ടാം വർഷ വിദ്യാർത്ഥികളുമാണ് ഇത്തവണ ഹയർ സെക്കന്ററി പരീക്ഷ എഴുതിയത്. 389 പരീക്ഷാ കേന്ദ്രങ്ങളിലായി, 27,770 വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ വിദ്യാർത്ഥികളും, 29,337 രണ്ടാം വർഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. 



  • May 09, 2024 13:52 IST

    ഇത്തവണ നേരത്തെ ഫല പ്രഖ്യാപനം

    എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് സമമായി സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനവും ഇത്തവണ നേരത്തേയാണ്. കഴിഞ്ഞ വർഷം മേയ് 25 നായിരുന്നു  ഫലപ്രഖ്യാപനം. 



  • May 09, 2024 13:24 IST

    ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

    രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാവും ഫലപ്രഖ്യാപനം നടത്തുക.



Kerala Plus Two Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: