scorecardresearch

Kerala SSLC 10th Result 2024 Highlights: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.69% വിജയം

Kerala SSLC Exam Result 2024 at results.kerala.nic.in Highlights: പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മേയ് 9 മുതൽ നൽകും. സേ പരീക്ഷ മേയ് 28 ന് നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം

Kerala SSLC Exam Result 2024 at results.kerala.nic.in Highlights: പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മേയ് 9 മുതൽ നൽകും. സേ പരീക്ഷ മേയ് 28 ന് നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
SSLC Exam Results 2024

Kerala SSLC 10th Result 2024 Live: എസ്എസ്എൽസി പരീക്ഷാ ഫലം

SSLC Exam Result 2024 Highlights: തിരുവനന്തപുരം: എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണത്തെ വിജയശതമാനം 99.69 ആണ്. കഴിഞ്ഞ വർഷം 99.70 ആയിരുന്നു വിജയശതമാനം. ഫലം 4 മണി മുതൽ വെബ്സൈറ്റുകളിൽ അറിയാം. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു.

Advertisment

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 427153 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 425563 വിദ്യാര്‍ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. എസ്എസ്എൽസിയിൽ വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയത്താണ്, 99.92. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 99.08.

പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മേയ് 9 മുതൽ നൽകും. സേ പരീക്ഷ മേയ് 28 ന് നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ലഭ്യമാകും. 

www.prd.Kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

Advertisment

sslcexam.kerala.gov.in വെബ്സൈറ്റിൽ നാളെ മാത്രമെ ലിങ്ക് ആക്റ്റീവ് ആകൂ. ഈ ലിങ്ക് ഇന്ന് പ്രവർത്തിക്കുന്നില്ല.

Read More

  • May 08, 2024 15:43 IST

    SSLC Exam Results 2024



  • May 08, 2024 15:39 IST

    പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മേയ് 9 മുതൽ നൽകാം

    ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 9 മുതൽ 15 വരെ നൽകാം.



  • May 08, 2024 15:33 IST

    അടുത്ത വർഷം മുതൽ പരീക്ഷാ രീതിയിൽ മാറ്റം

    അടുത്ത വർഷം മുതൽ പരീക്ഷ രീതി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും പരീക്ഷ. ഈ മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി പറഞ്ഞു.



  • May 08, 2024 15:31 IST

    സേ പരീക്ഷ മേയ് 28 ന്, സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ

    സേ പരീക്ഷ മേയ് 28 ന് നടക്കും. പരമാവധി മൂന്നു വിഷയഹൾക്ക് സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാംവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. 2024മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുന്നതാണ്.



  • May 08, 2024 15:29 IST

    വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലക്കാട്, കുറവ് ആറ്റിങ്ങൽ

    വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലക്കാട്- (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൾ- (99%)



  • May 08, 2024 15:26 IST

    ലക്ഷദ്വീപിൽ 97.19 വിജയശതമാനം

    ലക്ഷദ്വീപിൽ 285 പേർ പരീക്ഷ എഴുതി. 277 പേർ ഉപരി പഠനത്തിന് യോഗ്യത നേടി (97.19%)



  • May 08, 2024 15:25 IST

    പരീക്ഷാം ഫലം 4 മണി മുതൽ വെബ്സൈറ്റുകളിൽ

    പരീക്ഷാം ഫലം 4 മണി മുതൽ വെബ്സൈറ്റുകളിൽ അറിയാം. എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

    • https://pareekshabhavan.kerala.gov.in
    • www.prd.kerala.gov.in
    • https://sslcexam.kerala.gov.in
    • www.results.kite.kerala.gov.in



  • May 08, 2024 15:23 IST

    സർക്കാർ സ്കൂളുകൾക്ക് നൂറുമേനി വിജയം

    892 സർക്കാർ സ്കൂളുകൾക്ക് നൂറുമേനി വിജയം. 1139 എയ്ഡഡ് സ്കൂളുകളിലും 100 ശതമാനം വിജയം. 443 അൺ എയ്ഡഡ് സ്കൂളുകൾക്കും നൂറുമേനി വിജയം.



  • May 08, 2024 15:19 IST

    എ പ്ലസ് കൂടുതൽ മലപ്പുറത്ത്

    ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക്എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല-മലപ്പുറം 4,934. കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്ത് മലപ്പുറം ജില്ല ആയിരുന്നു. - 4,856



  • May 08, 2024 15:16 IST

    വിജയശതമാനം കൂടുതൽ കോട്ടയം, കുറവ് തിരുവനന്തപുരം

    എസ്എസ്എൽസിയിൽ വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയത്താണ്, 99.92. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 99.08



  • May 08, 2024 15:15 IST

    ഫുൾ എ പ്ലസ് നേടിയത് 71,831 പേർ

    ഇത്തവണ 4,25,563 പേർ വിജയികളായി. 71,831 പേർ മുഴുവൻ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തെ എണ്ണം – 68,604 



  • May 08, 2024 15:12 IST

    എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 99.69

    എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണത്തെ വിജയശതമാനം 99.69 ആണ്

    • പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം - 4,27,153    
    • ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവരുടെ എണ്ണം - 4,25,563 
    • വിജയശതമാനം - 99.69.% 
    • കഴിഞ്ഞ വർഷത്തെ വിജയശതമാനം 99.7% 



  • May 08, 2024 15:06 IST

    എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപനം ഉടൻ

    എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനായി വിദ്യാഭ്യാസ മന്ത്രി പിആർ ചേംബറിലെത്തി. ഫലം ഉടൻ പ്രഖ്യാപിക്കും



  • May 08, 2024 14:51 IST

    എസ്എസ്എൽസി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും

    എസ്എസ്എൽസി പരീക്ഷാ ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും. പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.



  • May 08, 2024 14:38 IST

    എസ്എസ്എൽസി ഫലം അറിയാൻ 'സഫലം 2024' മൊബൈല്‍ ആപ്പ്

    എസ്എസ്എല്‍സി ഫലം അറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്എസ്എൽസിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. 

    ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും 'Saphalam 2024' എന്നു സെർച്ച് ചെയ്ത് ആപ് ഡൗൺലോഡ് ചെയ്യാം. കോഴ്‌സിന്റെ പേരും രജിസ്റ്റർ നമ്പരു ജനന തീയതിയും നൽകിയാൻ ഫലം കാണാനാകും.



  • May 08, 2024 14:20 IST

    എസ്എസ്എൽസി ഫലം അറിയാൻ പിആർഡി മൊബൈൽ ആപ്പ്

    ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.



  • May 08, 2024 14:08 IST

    എസ്എസ്എൽസി പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

    • https://pareekshabhavan.kerala.gov.in
    • www.prd.kerala.gov.in
    • https://sslcexam.kerala.gov.in
    • www.results.kite.kerala.gov.in



  • May 08, 2024 13:54 IST

    എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നത് 4.7 ലക്ഷം വിദ്യാർത്ഥികൾ

    ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി 4.7 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി കാത്തിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്. 



  • May 08, 2024 13:34 IST

    എസ്എസ്എൽസി ഫലം ഇന്ന് അറിയാം

    എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക്  മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 



Sslc Exam Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: