scorecardresearch

ഗുരുതരമായ 'അസുഖ' ബാധിതൻ; ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജിയുമായി കേജ്രിവാൾ

തനിക്ക് ചില മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ടെന്ന് അദ്ദേഹം ഹർജിയിൽ വിശദീകരിച്ചു

തനിക്ക് ചില മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ടെന്ന് അദ്ദേഹം ഹർജിയിൽ വിശദീകരിച്ചു

author-image
WebDesk
New Update
aap

ഏഴു ദിവസം കൂടി ജാമ്യ കാലാവധി നീട്ടണമെന്നാണ് ഹർജിയിലെ ആവശ്യം

ഡൽഹി: തന്റെ ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഗുരുതരമായ അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നീട്ടണമെന്ന ഹർജിയുമായി കേജ്രിവാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്ക് ചില മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകേണ്ടതുണ്ടെന്ന് അദ്ദേഹം ഹർജിയിൽ വിശദീകരിച്ചു. ഇതിനായി ഏഴു ദിവസം കൂടി ജാമ്യ കാലാവധി നീട്ടണമെന്നാണ് ഹർജിയിലെ ആവശ്യം. 

Advertisment

അറസ്റ്റിന് ശേഷം കെജ്‌രിവാളിന്റെ ഭാരം 7 കിലോ കുറഞ്ഞുവെന്നും ശരീരത്തിലെ കെറ്റോണിന്റെ അളവ് വളരെ കൂടുതലാണെന്നും ആം ആദ്മി പാർട്ടി (എഎപി) പറഞ്ഞു. “ഇത് ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കാം. മാക്‌സ് ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. അദ്ദേഹത്തിന് പിഇടി-സി ടി സ്കാനിനും മറ്റ് പല പരിശോധനകൾക്കും വിധേയനാകേണ്ടതുണ്ട്. ജാമ്യം നീട്ടുന്നതിനായി അദ്ദേഹം 7 ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്, ”ആംആദ്മി പാർട്ടി പറഞ്ഞു.

ഡൽഹി മദ്യനയ കേസിൽ തിഹാർ ജയിലിൽ തടവിലായിരുന്ന കേജ്രിവാളിന് മെയ് 10 നാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ജജാമ്യം അനുവദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ജൂൺ 1 വരെ കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഉത്തരവ് പ്രകാരം കേജ്രിവാൾ ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങണം. അതേ സമയം തിരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യുന്നതിനായി ഇന്ത്യാ മുന്നണി ജൂൺ ഒന്നിന് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ കേജ്രിവാൾ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Read More

Arvind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: