/indian-express-malayalam/media/media_files/2025/09/30/vijay-stampede87-2025-09-30-15-45-46.jpg)
Vijay Rally Stampede Updates (File Photo)
Vijay Rally Stampede: ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തം സംബന്ധിച്ച തുടർ നടപടികളിൽ ഇന്ന് നിർണായക ദിനം. ടിവികെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ നടനും പാർട്ടി അധ്യക്ഷനുമായ വിജയ്ക്ക് എതിരായ ഹർജിയും, അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂർ ദുരന്തത്തിൽ പൂർണ ഉത്തരവാദിത്വം ടിവികെ എന്ന പാർട്ടിക്കും വിജയ്ക്കും ആണെന്നാണ് ഒരു ഹർജിയിലെ ആരോപണം. പി എച്ച് ദിനേശ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
Also Read:സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്
അതിനിടെ, കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ്ക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിജയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക, സാമുഹിക പ്രവർത്തരുടെ കൂട്ടായ്മ രംഗത്തെത്തി. എഴുത്തുകാർ, കവികൾ, ചിന്തകർ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ എന്നിവരുൾപ്പെട്ട കൂട്ടായ്മയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. 300 പേർ ഒപ്പുവച്ച സംയുക്ത പ്രസ്താവനയും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കി.
Also Read:കരൂർ ദുരന്തം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ
ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂർ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ കാത്തുനിന്നു.
വിജയ് പ്രസംഗം ആരംഭിച്ച് അൽപസമയം കഴിഞ്ഞപ്പോൾ തന്നെ ആളുകൾ തളർന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവർത്തകരും അടക്കമുള്ളവർ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികൾ, പതിനാറ് സ്ത്രീകൾ, പന്ത്രണ്ട് പുരുഷന്മാർ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.
Also Read:കരൂർ ദുരന്തം; എഫ്‌ഐആറിൽ വിജയ്‌യുടെ പേരില്ല, ജാഗ്രതയോടെ സർക്കാർ നീക്കങ്ങൾ
ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്ഐആഫിൽ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്നും നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിലുണ്ട്. ഇത്രയേറെ ആളുകൾ തടിച്ചുകൂടിയിട്ടും റാലിയിൽ ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ ഉണ്ടായില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം വിശദീകരണവുമായി വിജയ് രംഗത്തെത്തി. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. സത്യം ഒരുനാൾ പുറത്തുവരുമെന്നും തന്നെ എന്ത് വേണേൽ ചെയ്‌തോളുവെന്നും സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ ഒന്നും ചെയ്യരുതെന്നും വീഡിയോയിൽ സംസ്ഥാന സർക്കാരിനോട് വിജയ് അഭ്യർത്ഥിക്കുന്നുണ്ട്.
Read More:ദുർഗാ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ അപകടത്തിൽപ്പെട്ടു; മധ്യപ്രദേശിൽ 11 മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.