/indian-express-malayalam/media/media_files/2025/10/02/mp-accident-2025-10-02-22-17-13.jpg)
മധ്യപ്രദേശിൽ ട്രാക്ടർ തടാകത്തിൽ വീണ്ടുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യം
ഭോപ്പാൽ: മധ്യപ്രദേശിൽ നിമജ്ജനം ചെയ്യാൻ ദുർഗാദേവിയുടെ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് 11 മരണം. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വിജയദശമി ദിനത്തിൽ നിമജ്ജനത്തിനായി ദുർഗാദേവിയുടെ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപ്പെട്ടത്. ഖണ്ട്വ ജില്ലയിലെ പാണ്ഡന എന്ന് സ്ഥലത്ത് വെച്ചായിരുന്നു അപകടം. വിവിധ ഗ്രാമങ്ങളിൽ നിന്ന് നിമജ്ജനത്തിനായി ദുർഗാ വിഗ്രഹങ്ങളുമായി പോയ ട്രാക്ടറിൽ ഭക്തർ സഞ്ചരിക്കുകയായിരുന്നു. അർഡ്ല, ജാംലി ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം 25-ഓളം പേർ ട്രാക്ടറിൽ ഉണ്ടായിരുന്നു.
Also Read:പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഗുജറാത്ത് അതിർത്തിയിൽ സാഹസം കാട്ടണ്ട: രാജ്‌നാഥ് സിങ്
പാണ്ഡന എന്ന് സ്ഥലത്തെത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേർന്ന് അപടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതൽ ആളുകൾ ട്രാക്ടർ ട്രോളിയിൽ കയറിയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Also Read:പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ യഥാർഥ സുഹൃത്തുക്കളെ കാട്ടിതന്നു: മോഹൻ ഭാഗവത്
ദുരന്തത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി. കുടുംബങ്ങളുടെ വേദനയിൽ ഒപ്പം ചേരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് മതിയായ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയുടെ സഹായധനവും സർക്കാർ പ്രഖ്യാപിച്ചു.
Read More: ലേ ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.