/indian-express-malayalam/media/media_files/2025/10/02/tamil-nadu-police-rape-case-2025-10-02-10-38-35.jpg)
ഫയൽ ഫൊട്ടോ
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പ്രതികളായ തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ് എടുത്തിട്ടുണ്ട്. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലർച്ചെയാണ് ആന്ധ്ര സ്വദേശിയായ യുവതിയെ ഡ്യൂട്ടിയിലായിരുന്ന സുരേഷ് രാജ്, സുന്ദറും ബലാത്സംഗത്തിനിരയാക്കിയത്. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ യുവതിയും ബന്ധുവായ സ്ത്രീയും സഞ്ചരിച്ച വാഹനം തടയുകയായിരുന്നു. വാഹനത്തിൽ നിന്ന് യുവതികളെ ഇറക്കിയ ശേഷം ഒരാളെ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു ബലംപ്രയോഗിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Also Read: ഗാസയിലേക്ക് സഹായവുമയി പുറപ്പെട്ട ബോട്ടുകൾ തടഞ്ഞ് ഇസ്രയേൽ; ഗ്രേറ്റ തുൻബെർഗ് കസ്റ്റഡിയിൽ
ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ സാന്നിധ്യത്തിലായിരുന്നു അതിക്രമം. ഉപദ്രവിക്കരുതെന്നു ഇവർ തുടർച്ചയായി അപേക്ഷിച്ചെങ്കിലും പൊലീസുകാർ കേട്ടില്ല. പൊലീസുകാർ ബലാത്സംഗത്തിനു ശേഷം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു. പുലർച്ചെ 4 മണിയോടെ ഇവരെ സമീപത്തുള്ള ഇഷ്ടിക ചൂളയിലെ തൊഴിലാളികളും നാട്ടുകാരും കാണുകയും 108 ആംബുലൻസിൽ തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
Also Read: പ്രകൃതി ദുരന്തങ്ങളിൽ മരിച്ചത് 6,444 പേർ; കൂടുതലും ഇടിമിന്നലേറ്റ്; എൻസിആർബി റിപ്പോർട്ട്
തിരുവണ്ണാമല ഓൾ വുമൺ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ കോൺസ്റ്റബിൾമാരെ അറസ്റ്റ് ചെയ്തു. ഇരുവരെയും പ്രാദേശിക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. വെല്ലൂർ റേഞ്ച് ഡിഐജി ജി. ധർമ്മരാജൻ, തിരുവണ്ണാമല പൊലീസ് സൂപ്രണ്ട് എം. സുധാകർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Read More: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കു നേരെ ആക്രമണം; എസ്ഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു; 5 പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us