scorecardresearch

Leh Ladakh Protest: ലേ ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

ലഡാക്ക് സംഘർഷത്തിൽ നാല് പേർ മരിച്ച സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

ലഡാക്ക് സംഘർഷത്തിൽ നാല് പേർ മരിച്ച സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

author-image
WebDesk
New Update
Le Ladakh Protest

Leh Ladakh Protest Updates

Leh Ladakh Protest Updates: ശ്രീനഗർ: ലഡാക്ക് സംഘർഷത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം. ലഡാക്ക് സംഘർഷത്തിൽ നാല് പേർ മരിച്ച സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ ഇരുപത്തിനാലിനാണ് ലഡാക്കിന് സ്വതന്ത്ര പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്ക് ഉൾപ്പെടെ അമ്പതിലേറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Advertisment

Also Read:ലഡാക്ക് പൂർവസ്ഥിതിയിലേക്കെന്ന് കേന്ദ്രം; നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും

സോനം വാങ്ചുക്കിന്റെ എൻജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (സെക്‌മോൾ) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്‌സിആർഎ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ സെപ്റ്റംബർ 26-നാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിവെച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിച്ചത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരവെ ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കിൽ സംഘർഷമുണ്ടായത്.

Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് അറസ്റ്റിൽ

സോനം വാങ്ചുക്കിനെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് ചാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പാക് ബന്ധം, സാമ്പത്തിക ക്രമക്കേടുകൾ, അക്രമത്തിന് പ്രേരിപ്പിക്കൽ എന്നീ വകുപ്പുകളാണ് വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment

Also Read:ലഡാക്കിന്റെ സംസ്ഥാന പദവി; ചർച്ചകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ, തീരുമാനം സംഘർഷത്തിന് പിന്നാലെ

അതേസമയം, രാജസ്ഥാനിലെ ജയിലിലുള്ള സോനം വാങ്ചുക്കിന്റെ അവസ്ഥ അറിയില്ലെന്നും വാങ്ചുക്കുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്‌മോ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചിരുന്നു. ആർക്കും ഭീഷണിയാവാതെ രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന സോനം വാങ്ചുക്കിനെ വിട്ടയക്കണമെന്നും രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിൽ ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. തന്നെ സിആർപിഎഫ് നിരീക്ഷണത്തിലാക്കിയെന്നും തന്നെ കാണാൻ മാധ്യമപ്രവർത്തകരെ അനുവദിക്കുന്നില്ലെന്നും ഗീതാഞ്ജലി ആങ്‌മോ രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറഞ്ഞു.

Read More:പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കാൻ ഇനി മുതൽ സ്വകാര്യ സ്ഥാപനങ്ങളും

Protest Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: