/indian-express-malayalam/media/media_files/2025/10/02/arcelogical-survey-2025-10-02-16-00-12.jpg)
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ആസ്ഥാനം
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിന് സ്വകാര്യ സ്ഥാപനങ്ങളുടെ സാധ്യതകൾ തേടി കേന്ദ്ര സർക്കാർ.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമുള്ള പൈതൃത സ്മാരകങ്ങളുടെ സംരക്ഷണം സ്വകാര്യ മേഖലയ്ക്ക് കൂടി തുറന്നുകൊടുക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ തയ്യാറാക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ചുള്ള വാർത്ത ആദ്യം റിപ്പോർട്ട് ചെയ്യുന്നത്.
Also Read:പഹൽഗാം ഭീകരാക്രമണം ഇന്ത്യയുടെ യഥാർഥ സുഹൃത്തുക്കളെ കാട്ടിതന്നു: മോഹൻ ഭാഗവത്
രാജ്യത്ത് നിലവിൽ 3700 സംരക്ഷിത സ്മാരകങ്ങളാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമുള്ളത്. പൈതൃകസംരക്ഷണത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.
പ്രത്യേക നിബന്ധനകളോടെയും മാർഗനിർദേശങ്ങളോടെയുമാകും പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാകും സ്വകാര്യ സ്ഥാപനങ്ങൾക്ക് സംരക്ഷണാവകാശം നൽകുന്നത്. 2014-ലെ ദേശീയ സംരക്ഷണനയം പാലിക്കുന്ന സ്ഥാപനങ്ങളെയാകും ഇതിന് ചുമതലപ്പെടുത്തുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കൗൺസിൽരൂപവത്കരിക്കും.
കേന്ദ്ര സാംസ്‌കാരിക മന്ത്രിയാണ് കൗൺസിലിന്റെ അധ്യക്ഷൻ. കോർപ്പറേറ്റ്, പൊതുമേഖല, സ്വകാര്യ ഫൗണ്ടേഷനുകൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ എന്നിവയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും കൗൺസിലിലുണ്ട്. സാംസ്‌കാരിക മന്ത്രാലയം സെക്രട്ടറിയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ.
Also Read:കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ആശ്വാസം; ക്ഷാമബത്തയിൽ 3 ശതമാനം വർധന
പുതിയ പദ്ധതി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കർശനമായ സമയക്രമം നൽകുന്നതുവഴി സമയബന്ധിതമായി പുനരുദ്ധാരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പൂർത്തികരിക്കാനാകും. കൂടാതെ നേരത്തെ കോർപറേറ്റ് സ്‌പോൺസർമാർക്ക് കൾച്ചറൽ ഫണ്ടിലേക്ക് സംഭാവനകൾ നൽകാൻ നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ പദ്ധതിയിലൂടെ ഈ തടസ്സങ്ങൾ നീങ്ങുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Read More: തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.