/indian-express-malayalam/media/media_files/2025/10/01/pm-modi-2025-10-01-15-35-59.jpg)
ചിത്രം: എക്സ്
ഡൽഹി: ആരംഭം മുതൽ രാഷ്ട്രം കെട്ടിപ്പടുക്കാനാണ് ആർഎസ്‌എസ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിൽ അടക്കം ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വാതന്ത്ര്യത്തിനായി ആർഎസ്‌എസ് നേതാക്കൾ ജയിലിൽ കിടന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. 'സ്വാതന്ത്ര്യസമരകാലത്ത്, ആർഎസ്‌എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറും സംഘടനയിലെ നിരവധി അംഗങ്ങളും ജയിലിലടയ്ക്കപ്പെട്ടു. ആർഎസ്‌എസ് നിരവധി സ്വാതന്ത്ര്യസമര സേനാനികൾക്ക് അഭയം നൽകിയിട്ടുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
Also Read: ഗായകൻ സുബീൻ ഗാർഗിന്റെ മരണം: മാനേജരും സംഘാടകനും അറസ്റ്റിൽ
'1942-ലെ ചിമൂർ പ്രക്ഷോഭത്തിൽ ആർഎസ്എസ് സ്വയംസേവകർ ബ്രിട്ടീഷുകാരാൽ ഏറെ ദുരിതം അനുഭവിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം, ഹൈദരാബാദിലെ നിസാമുമാരാലും ആർഎസ്എസ് കഷ്ടപ്പെട്ടു. ഗോവയുടെയും ദാദ്ര, നാഗർ ഹവേലിയുടെയും സ്വാതന്ത്ര്യസമരകാലത്തും ആർഎസ്എസ് ത്യാഗങ്ങൾ സഹിച്ചു. എന്നാൽ 'രാഷ്ട്രം ആദ്യം' എന്ന വിശ്വാസത്തിലും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ലക്ഷ്യത്തിലും ആർഎസ്എസ് ഉറച്ചുനിന്നു,' പ്രധാനമന്ത്രി പറഞ്ഞു.
RSS देश को बांटने वाला संगठन: आजादी के वक्त जिसके नेता न जेल गए, न अंग्रेजों ने लगाया कभी प्रतिबंध
— Congress (@INCIndia) October 1, 2025
1942 में अंग्रेजों के खिलाफ शुरू हुए 'भारत छोड़ो आंदोलन' में जब पूरा देश जेल जा रहा था, तब RSS इस आंदोलन को दबाने में अंग्रेजों की मदद कर रहा था।
RSS की इस गद्दारी पर एक नारा…
Also Read: പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ നിരക്കിൽ മാറ്റമില്ല
അതേസമയം, പ്രധാനമന്ത്രിയുടെ വാദത്തെ തള്ളി കോൺഗ്രസ് രംഗത്തെത്തി. 'ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാരെ സഹായിച്ചവരാണ് ആർഎസ്‌എസ് എന്ന് കോൺഗ്രസ് പറഞ്ഞു. "രാജ്യത്തെ വിഭജിക്കുന്ന സംഘടനയാണ് ആർഎസ്എസ്. സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസ് നേതാക്കളാരും ജയിലിൽ കിടന്നിട്ടില്ല,' കോൺഗ്രസ് എക്‌സിൽ കുറിച്ചു. 1942-ൽ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച ക്വിറ്റ് ഇന്ത്യ സമരത്തിൽ, രാജ്യം മുഴുവൻ ജയിലിൽ പോകുമ്പോഴും, ഈ പ്രസ്ഥാനത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു ആർഎസ്എസ് എന്ന് കോൺഗ്രസ് ആരോപിച്ചു.
Read More: രാജ്യത്ത് വിദ്യാർത്ഥി ആത്മഹത്യകൾ കൂടി, 65 ശതമാനം വർധനവ്: എൻസിആർബി ഡാറ്റ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.