scorecardresearch

ഗായകൻ സുബീൻ ഗാർഗിന്റെ മരണം: മാനേജരും സംഘാടകനും അറസ്റ്റിൽ

ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളായ മഹന്തയ്ക്കും ശർമ്മയ്ക്കും ഒക്ടോബർ 6 ന് നേരിട്ട് ഹാജരാകാൻ അസം സിഐഡി സമൻസ് അയച്ചിരുന്നു

ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളായ മഹന്തയ്ക്കും ശർമ്മയ്ക്കും ഒക്ടോബർ 6 ന് നേരിട്ട് ഹാജരാകാൻ അസം സിഐഡി സമൻസ് അയച്ചിരുന്നു

author-image
WebDesk
New Update
Zubeen Garg

സുബീൻ ഗാർഗ്

ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്തയെയും ഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയെയും അസം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്നു രാവിലെ ഗുവാഹത്തിയിൽ എത്തിച്ചതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. 

Advertisment

Also Read: പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ നിരക്കിൽ മാറ്റമില്ല

ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതികളായ മഹന്തയ്ക്കും ശർമ്മയ്ക്കും ഒക്ടോബർ 6 ന് നേരിട്ട് ഹാജരാകാൻ അസം സിഐഡി സമൻസ് അയച്ചിരുന്നു. സംഭവത്തിന് ശേഷം ഇരുവരും സിംഗപ്പൂരിൽനിന്ന് അസമിലേക്ക് മടങ്ങിയിരുന്നില്ല. സിംഗപ്പൂരിൽ നിന്ന് എത്തിയ മഹന്തയെ ഡൽഹി വിമാനത്താവളത്തിൽവച്ചാണ് അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിൽ വെച്ചാണ് ശർമ്മയെ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 19 ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായി സിംഗപ്പൂരിലെത്തിയപ്പോഴാണ് 52 കാരനായ ഗാർഗ് മരിച്ചത്. സ്കൂ ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, സിംഗപ്പൂർ അധികൃതർ നൽകിയ മരണ സർട്ടിഫിക്കറ്റിൽനിന്നാണ് മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. 

Advertisment

Also Read: രാജ്യത്ത് വിദ്യാർത്ഥി ആത്മഹത്യകൾ കൂടി, 65 ശതമാനം വർധനവ്: എൻ‌സി‌ആർ‌ബി ഡാറ്റ

ഗാർഗിന് ഒപ്പമുണ്ടായിരുന്ന മഹന്തയ്ക്കും ശർമ്മയ്ക്കും മറ്റുള്ളവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന്, ക്രിമിനൽ ഗൂഢാലോചന, കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമായ നരഹത്യ, അശ്രദ്ധമൂലം മരണം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം അസം സിഐഡി കേസ് രജിസ്റ്റർ ചെയ്തത്.

പൊതുജനരോഷം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമെന്ന് ഭയന്ന് അസമിലേക്ക് മടങ്ങുന്നത് ഒഴിവാക്കുകയാണെന്ന് ശർമ്മയും മഹന്തയും നേരത്തെ പ്രസ്താവനകൾ ഇറക്കിയിരുന്നു. തുടർന്ന് അന്വേഷണത്തിൽ സഹായം തേടി ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സിംഗപ്പൂർ സർക്കാരിന് കത്തെഴുതിയിരുന്നു.

Also Read: തെളിവുകൾ, സമയക്രമം, മുന്നറിയിപ്പുകൾ: സ്റ്റാലിനെ വെല്ലുവിളിച്ച് വിജയ്‌; ചോദ്യങ്ങൾക്ക് മറുപടി നൽകി തമിഴ്‌നാട് സർക്കാർ

അസമിലെ ഏറ്റവും സ്വാധീനമുള്ള സംഗീത കലാകാരനായിരുന്ന ഗാർഗ്, ബോളിവുഡിലും ജനപ്രിയനായിരുന്നു. തൊണ്ണൂറുകളിൽ അസമീസ് ഭാഷയിൽ പ്രശസ്തിയിലേക്ക് എത്തിയ സുബീൻ, 2006 ൽ പുറങ്ങിയ 'ഗാങ്സ്റ്റർ' എന്ന ബോളിവുഡ് ചിത്രത്തിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധനേടിയത്. ഇന്ത്യയ്ക്കു പുറമേ തെക്കനേഷ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.

Read More: സത്യം പുറത്തുവരും, ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ചിട്ടില്ല; ഒടുവിൽ മൗനം വെടിഞ്ഞ് വിജയ്

Singer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: