scorecardresearch

Leh Ladakh Protest: ലഡാക്കിന്റെ സംസ്ഥാന പദവി; ചർച്ചകൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ, തീരുമാനം സംഘർഷത്തിന് പിന്നാലെ

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലേയിലെക്ക പ്രത്യേക പ്രതിനിധിയെ അയ്ച്ചിരുന്നു. പ്രതിഷേധം നടത്തുന്നവരുമായി ഇദ്ദേഹം ആശയവിനിമയം നടത്തി

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലേയിലെക്ക പ്രത്യേക പ്രതിനിധിയെ അയ്ച്ചിരുന്നു. പ്രതിഷേധം നടത്തുന്നവരുമായി ഇദ്ദേഹം ആശയവിനിമയം നടത്തി

author-image
WebDesk
New Update
ladak111

ലഡാക്ക് ലഫ്. ഗവർണർ കവിതാർ ഗുപ്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗം (ഫൊട്ടൊ കടപ്പാട്-എക്‌സ)

ന്യൂഡൽഹി: പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ അരങ്ങേറിയ സംഘർഷത്തിന് പിന്നാലെ പ്രക്ഷോഭകാരികളുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച നടന്ന ബന്ദിൽ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. പ്രതിഷേധത്തിനിടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചകൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കുന്നത്.

Advertisment

Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലേയിലെക്ക പ്രത്യേക പ്രതിനിധിയെ അയ്ച്ചിരുന്നു. പ്രതിഷേധം നടത്തുന്നവരുമായി ഇദ്ദേഹം ആശയവിനിമയം നടത്തി. ഇതിനുപിന്നാലെ ലഡാക്കിലെ ലേ, കാർഗിൽ ജില്ലകളിൽ നിന്നുള്ള ആറംഗ പ്രതിനിധി സംഘത്തെ തുടർചർച്ചകൾക്കായി ഡൽഹിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചർച്ചകൾ ഉടൻ തുടങ്ങുമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദേശമെന്ന് ലേ അപെക്‌സ് ബോഡി ചെയർമാൻ തുപ്സ്റ്റാൻ ചേവാങ് പറഞ്ഞു. 

സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ പ്രക്ഷോഭം നടത്തുന്ന സംഘടനകളിൽ ഒന്നാണ് ലേ അപെക്‌സ് ബോഡി. നേരത്തെ, ഒക്ടോബർ ആറിന് ചർച്ചകൾ നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ചർച്ചകൾ വേഗത്തിലാക്കിയത്. 

Advertisment

Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ

അതേസമയം, ബുധനാഴ്ച ലേയിൽ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം നഗരത്തിൽ ഉടനീളം പോലീസ് നടത്തിയ റെയ്ഡിൽ 50 ലധികം പേരെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക കോൺഗ്രസ് നേതാവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം ലഡാക്കിലെ പ്രക്ഷോഭത്തിന് പിന്നാലെ തന്നെ വേട്ടയാടുന്നുവെന്ന് നിരാഹാര സമരം നടത്തിവന്നിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക് പറഞ്ഞു. കുറ്റങ്ങൾ എല്ലാം തന്റെ മേൽ ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് വ്യക്തമാക്കി. സോനം വാങ്ചുകിന്റെ സന്നദ്ധ സംഘടനയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്ര സർക്കാർ നിർത്തലാക്കിയെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:ലഡാക്ക് കത്തുന്നു; സംഘർഷത്തിൽ നാല് മരണം, സമരം അവസാനിപ്പിച്ച് സോനം വാങ്ചൂക്ക്

സോനം വാങ്ചുക്കിന്റെ സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് എന്ന എൻജിഒയ്ക്കുള്ള വിദേശ ഫണ്ട് തടയുന്നുവെന്നും ഇതിനായുള്ള എഫ്സിആർഎ ലൈസൻസ് റദ്ദാക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ തനിക്ക് വിദേശ ഫണ്ട് ലഭിക്കാറില്ലെന്നാണ് ഇപ്പോൾ സോനം വ്യക്തമാക്കിയത്.

Read More:യുഎസിൽ പഠനം, ഒബാമയുമായി ബന്ധം; പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന സ്വാമി ചൈതന്യാനന്ദയുടെ അവകാശവാദങ്ങൾ അന്വേഷണത്തിൽ

Protest Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: