scorecardresearch

കർണാടകയിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കളിൽ കന്നഡ ലേബൽ വേണം-സർക്കാർ

കന്നഡ ഭാഷയ്ക്ക് കുടുതൽ പ്രാധാന്യം നൽകുന്നതിൻറ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു

കന്നഡ ഭാഷയ്ക്ക് കുടുതൽ പ്രാധാന്യം നൽകുന്നതിൻറ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു

author-image
WebDesk
New Update
siddaramai

കന്നഡ ഭാഷയ്ക്ക് കുടുതൽ പ്രാധാന്യം നൽകുന്നതിൻറ ഭാഗമായാണ് പദ്ധതി

ബംഗളുരു: സംസ്ഥാനത്ത് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളിൽ കന്നഡ ഭാഷയിൽ ലേബലിംഗ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് കർണാടക സർക്കാർ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇതുസംബന്ധിച്ചുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയത്. സ്വകാര്യ, സർക്കാർ മേഖലകളിൽ കർണാടകയിൽ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങളിൽ നിലവിൽ ഇംഗ്ലീഷ് ഭാഷ മാത്രമാണ് ഉള്ളത്. ഇതിനൊപ്പം ഇനി മുതൽ കന്നഡ ലേബലും ഉറപ്പാക്കും-സിദ്ധരാമയ്യ പറഞ്ഞു. 

Advertisment

കന്നഡ ഭാഷയ്ക്ക് കുടുതൽ പ്രാധാന്യം നൽകുന്നതിൻറ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.കർണാടകയിൽ കന്നഡയുടെ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇത് ഭാഷയ്ക്ക് നൽകുന്ന അംഗീകാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കന്നഡ  മ്യൂസിയം സ്ഥാപിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

നേരത്തെ സ്വകാര്യ മേഖലയിലെ സി,ഡി കാറ്റഗറിയിലുള്ള ജോലികൾ തദ്ദേശിയരായവർക്ക് മാത്രം സംവരണം ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ഓർഡിനൻസ് പിൻവലിക്കുകയായിരുന്നു. 

Read More

Karnataka Government Siddaramaiah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: