/indian-express-malayalam/media/media_files/2025/04/18/MEs5dSCwdszpG5UcIe8s.jpg)
ചിരാഗ് ജീവരാജ് ഭായി
Karnataka elderly couple cyber fraud suicide: ബംഗളുരു: കർണാടകയിൽ ഡിജിറ്റ് അറസ്റ്റ് തട്ടിപ്പിനിരയായി വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഗുജറാത്ത് സൂറത്ത് സ്വദേശി ചിരാഗ് ജീവരാജ് ഭായിയെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ തട്ടിപ്പിന് ഇരയായ ദമ്പതികളെ മാർച്ച് 27നാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കർണാടക ബെൽഗാവ് സ്വദേശികളായ ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് വീട്ടിൽ ആത്മഹത്യ ചെയ്തത്.
കർണാടക പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരകൾ ഒന്നിലധികം സംസ്ഥാനങ്ങളിലുള്ള 22 ബാങ്ക് അക്കൗണ്ടുകളിലേക്ക് 59.63 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയിരുന്നു. ബാങ്ക് അക്കൗണ്ടുകളെ ചുറ്റിപ്പറ്റി കർണാടക പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ദമ്പതികളുടെ സിം കാർഡ് ഉപയോഗിച്ച് ആരോ കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്നും കേസിൽ ദമ്പതികളും പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം അപഹരിച്ചത്.
സംഭവത്തിൽ ഇയാൾക്ക് പുറമേ വേറെയും പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ തട്ടിപ്പുകാർ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റൽ അറസ്റ്റ് എന്ന് പേരിൽ തടഞ്ഞുവെച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ദമ്പതികളുടെ ആത്മഹത്യ കുറിപ്പാണ് കേസിൽ നിർണായകമായത്. നടന്ന് സംഭവങ്ങൾ ആത്മഹത്യക്കുറിപ്പിൽ ദമ്പതികൾ വിശദീകരിച്ചിരുന്നു. ഇത് അന്വേഷണത്തിൽ നിർണായകമായി.
Read More
- Digital Arrest Victims: ഡിജിറ്റൽ അറസ്റ്റിനെ തുടർന്ന് ദമ്പതികളുടെ ആത്മഹത്യ; ഇരകൾക്ക് നഷ്ടമായത് 60 ലക്ഷം
- Tahawwur Rana Case: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
- Tahawwur Rana: തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ
- Waqf Amendment Bill: വഖഫ് ഭേദഗതി നിയമം; മണിപ്പൂരിൽ പ്രതിഷേധം ശക്തം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു; ബിജെപി നേതാവിന്റെ വീടിന് തീയിട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.