scorecardresearch

Digital Arrest Victims: ഡിജിറ്റൽ അറസ്റ്റിനെ തുടർന്ന് ദമ്പതികളുടെ ആത്മഹത്യ; ഇരകൾക്ക് നഷ്ടമായത് 60 ലക്ഷം

മൂന്ന് മാസത്തോളമാണ് സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച വൃദ്ധ ദമ്പതികൾ സൈബർ തട്ടിപ്പിന് വിധേയരായത്. ഡിജിറ്റൽ അറസ്റ്റെന്ന് പേരിൽ തട്ടിപ്പുകർ ദമ്പതിമാരിൽ നിന്ന്് ഇക്കാലയളവിൽ കവർന്നെടുത്തത് 60 ലക്ഷം രൂപയാണ്‌

മൂന്ന് മാസത്തോളമാണ് സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച വൃദ്ധ ദമ്പതികൾ സൈബർ തട്ടിപ്പിന് വിധേയരായത്. ഡിജിറ്റൽ അറസ്റ്റെന്ന് പേരിൽ തട്ടിപ്പുകർ ദമ്പതിമാരിൽ നിന്ന്് ഇക്കാലയളവിൽ കവർന്നെടുത്തത് 60 ലക്ഷം രൂപയാണ്‌

author-image
WebDesk
New Update
digital arrest victims

ഡീഗോ സാന്തൻ നസ്രേറ്റ്, ഭാര്യ ഫ്‌ലേവിയ

Digital Arrest and Cyber Fraud: കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയതിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്.കർണാടക പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരകൾ ഒന്നിലധികം സംസ്ഥാനങ്ങളിലായി 22 ബാങ്ക് അക്കൗണ്ടുകളിലേക്ക് 59.63 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. ഡിജിറ്റൽ അറസ്റ്റെന്ന് പേരിലുള്ള സൈബർ തട്ടിപ്പിനെ തുടർന്ന് കർണാടക ബെൽഗാവ് സ്വദേശികളായ ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്‌ലേവിയ (79) എന്നീ ദമ്പതികളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. 

Advertisment

ഇരുവരുടെയും മൊബൈൽ സിംകാർഡ് ഉപയോഗിച്ച് ഒരാൾ ക്രിമിനൽ തട്ടിപ്പുകൾ കാണിക്കുന്നുണ്ടെന്നും കേസിൽ ഇരുവരും ഉൾപ്പെടും എന്ന രീതിയിൽ സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി ദമ്പതികളിൽ നിന്നും പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്. തട്ടിപ്പുകാർ മണിക്കൂറുകളോളം ഇരുവരെയും ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്നുമുള്ള വിവരം പുറത്തുവരുന്നുണ്ട്. രണ്ട് പേർ ചേർന്നാണ് കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഇവരെ ഭീഷണിപ്പെടുത്തിയത്.

നിർണായകം ആത്മഹത്യ കൂറിപ്പ്

വീടിനകത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. ഇവർ എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇനി മറ്റൊരാളുടെ കരുണയിൽ പേടിച്ച് ജീവിക്കാൻ കഴിയില്ലെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഇവർ എഴുതിയിരുന്നത്. മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരുടെ വിവരങ്ങളും ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. സർക്കാഞ്ഞ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. 

"കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡൽഹി ടെലികോം വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. നിയമവിരുദ്ധ സന്ദേശങ്ങൾക്കായി  ഡീഗോ സാന്തൻ നസ്രേറ്റിൻറെ സിം ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.തുടർന്ന് കോൾ മറ്റൊരാൾക്ക് കൈമാറി, അദ്ദേഹം ക്രൈംബ്രാഞ്ചിൽ നിന്നുള്ളയാളാണെന്ന് അദ്ദേഹം വിശ്വസിപ്പിച്ചു. ഇയാൾ ഞങ്ങളുടെ ബാങ്ക് നിക്ഷേപം,ഭൂസ്വത്ത് തുടങ്ങി വിവരങ്ങൾ ചോദിച്ചു. അറസ്റ്റ് ഉൾപ്പടെയുള്ള അപമാനം ഭയന്ന് അവർ ചോദിച്ച പണം നൽകി. പിന്നെയും പണം ആവശ്യപ്പെടുന്നു. തങ്ങളുടെ നിക്ഷേപങ്ങൾ ഒന്നൊന്നായി തീരൂന്നത് വരെ അവർ പണം ആവശ്യപ്പെട്ടു. ഇപ്പോൾ എനിക്ക് 82 വയസ്സും എന്റെ ഭാര്യക്ക് 79 വയസ്സും ആയി, ഞങ്ങളെ പിന്തുണയ്ക്കാൻ ആരുമില്ല. ആരുടെയും കാരുണ്യത്തിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ, ഞങ്ങൾ ഈ തീരുമാനമെടുത്തു"- ആത്മഹത്യ കുറിപ്പിൽ പറയുന്നു.

Advertisment
digital arrest victims 1
ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീട്

ദമ്പതികളുടെ ആത്മഹത്യയുടെ കാരണം ഇതോടെയാണ് പോലീസിന് വ്യക്തമായത്. ആത്മഹത്യ കുറിപ്പിൽ പേരുള്ള രണ്ട് പേർക്കെതിരെ ആത്മഹത്യാ പ്രേരണ, പിടിച്ചുപറി, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഇതുവരെ അറസ്റ്റുകൾ ഉണ്ടായിട്ടില്ല. 

ജനുവരി മുതൽ​ ഭീഷണി

കഴിഞ്ഞ ജനുവരി മുതൽ പ്രതികൾ ദമ്പതികളെ ഡിജിറ്റൽ അറസ്റ്റെന്ന് പേരിൽ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന്  ബെലഗാവി പോലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് പറഞ്ഞു.വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഫോൺ കോളുകൾ നടത്തിയത്. ഇവ ദുബായിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ജനുവരിയിലാണ് ഒരു കോൾ വിളിച്ചത്.

ഇരയിൽ നിന്നുള്ള ആദ്യ ഇടപാട് ഫെബ്രുവരി 27 നാണ് നടന്നത്. സൈബർ കുറ്റവാളികൾക്ക് പണം നൽകാൻ ദമ്പതികൾ അവരുടെ പണം മുഴുവൻ ഉപയോഗിച്ചു. ആവർത്തിച്ചുള്ള ഭീഷണികളാണ് ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബെലഗാവി എസ്.പി. പറഞ്ഞു. 

ദമ്പതികൾ രണ്ട് സുഹൃത്തുക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഒരു പുരോഹിതനിൽ നിന്ന് 50,000 രൂപയും കടം വാങ്ങിയതായും 7.15 ലക്ഷം രൂപയുടെ സ്വർണ്ണ വായ്പ എടുത്തതായും പോലീസ് പറഞ്ഞു. ഇവയെല്ലാം ഭീഷണിയെ തുടർന്ന് സൈബർ കുറ്റവാളികൾക്ക് നൽകായിരിക്കുമെന്നാണ് പോലീസ് നിഗമനം. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി.

Read More

Cyber Crime Cyber Frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: