/indian-express-malayalam/media/media_files/yoJ9EOqVgeg5MQXEHUJC.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഡൽഹി: നിർദിഷ്ട ഭാഗങ്ങൾ നീക്കം ചെയ്ത് കങ്കണ റണാവത്ത് ചിത്രം 'എമർജൻസി' റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ്. റിവിഷൻ കമ്മിറ്റി ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് നർദേശിച്ചതായി സെൻസർ ബോർഡ് വ്യാഴാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
സെൻസർ ബോർഡ്, നിയമ വിരുദ്ധമായി ചിത്രത്തിന്റെ റിലീസ് തടഞ്ഞുവയ്ക്കുന്നുവെന്ന് ആരോപിച്ച് നിർമ്മാതാക്കളായ സീ എൻ്റർടൈൻമെന്റ് സമർപ്പിച്ച ഹർജി പരിഗണക്കുകയായിരുന്നു ഹൈക്കോടതി. ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 30ലേക്ക് മാറ്റി.
സർട്ടിഫിക്കേഷൻ വൈകുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി, റിലീസ് സംബന്ധിച്ച് സെപ്റ്റംബർ 25-നകം തീരുമാനമെടുക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസുമാരായ ബർ​ഗെസ് കൊളാബാവാല, ഫിർദോഷ് പൂണിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്, മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അഭിനയത്തുനു പുറമേ ചിത്രത്തിന്റെ സംവിധാനവും സഹനിർമ്മാണവും കങ്കണയാണ്. സെപ്റ്റംബര്‍ 6നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.
സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നതായി ആരോപിച്ച് എമർജൻസിയുടെ പ്രദർശനം പൂർണമായും തടയണമെന്നും ആവശ്യപ്പെട്ട് സിഖ് മത പ്രതിനിധികളാണ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ സിഖ് സമുദായത്തിൻ്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന രംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജബൽപൂർ സിഖ് സംഗത്, ഗുരു സിംഗ് സഭ ഇൻഡോർ എന്നീ സംഘടനകൾ കോടതിയെ സമീപിക്കുകയായിരുന്നു.
Read More
- സ്കൂളിലേക്ക് ലിഫ്റ്റ് ചോദിച്ചു പോയ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം, പ്രിൻസിപ്പൽ അറസ്റ്റിൽ
- യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ, മുഖ്യപ്രതി ആത്മഹത്യ ചെയ്ത നിലയിൽ
- കങ്കണയുടെ പ്രസ്ഥാവനയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ; നയം വ്യക്തമാക്കാൻ ആവശ്യം
- തിരുപ്പതി ലഡ്ഡു വിവാദം മുന്നിൽ കണ്ട് പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യും പരിശോധിക്കാൻ തീരുമാനം
- കുട്ടികളുടെ അശ്ലീല ഉള്ളടക്കം: അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കുറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us