scorecardresearch

സ്കൂളിലേക്ക് ലിഫ്റ്റ് ചോദിച്ചു പോയ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം, പ്രിൻസിപ്പൽ അറസ്റ്റിൽ

സ്കൂളിലേക്ക് പോകുംവഴി പ്രിൻസിപ്പിൽ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു

സ്കൂളിലേക്ക് പോകുംവഴി പ്രിൻസിപ്പിൽ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു

author-image
WebDesk
New Update
P G Manu | Rape Case

പ്രതീകാത്മക ചിത്രം

ദാഹോദ് (ഗുജറാത്ത്): ബലാത്സംഗം ചെറുത്ത ആറു വയസുകാരിയെ സ്കൂൾ പ്രിൻസിപ്പൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ 58 കാരനായ സ്കൂൾ പ്രിൻസിപ്പിലനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു.

Advertisment

സെപ്റ്റംബർ 19 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആറു വയസുള്ള മകളുമായി സ്കൂളിലേക്ക് പോവുകയായിരുന്നു അമ്മ. അപ്പോഴാണ് സ്കൂൾ പ്രിൻസിപ്പലിന്റെ കാർ ശ്രദ്ധയിൽപ്പെട്ടത്. മകളെ സ്കൂളിൽ വിടാമോ എന്നു ചോദിച്ചപ്പോൾ പ്രിൻസിപ്പൽ സമ്മതിച്ചു. മുൻപും പല തവണ മകളെ പ്രിൻസിപ്പിൽ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. സ്കൂളിലേക്ക് പോകുംവഴി പ്രിൻസിപ്പിൽ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

സ്കൂൾ സമയം കഴിയുന്നതുവരെ കുട്ടിയുടെ മൃതദേഹം പ്രിൻസിപ്പൽ കാറിൽ സൂക്ഷിച്ചു. സ്‌കൂൾ വിട്ടശേഷം മൃതദേഹം പുറകുവശത്തായി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പോലീസിന്റെ ശ്രദ്ധ തിരിക്കാനായി കുട്ടിയുടെ ബാഗ് ക്ലാസ് മുറിക്കകത്ത് വയ്ക്കുകയും ചെരുപ്പുകൾ ക്ലാസിന് പുറത്തിടുകയും ചെയ്തു. പ്രതിയെ സെപ്റ്റംബർ 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മരിച്ച കുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 750 മീറ്റർ അകലെയുള്ള ഒരു അയൽ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാധാരണയായി കുട്ടികൾ സംഘം ചേർന്ന് 10-15മിനിറ്റ് നടന്നാണ് സ്കൂളിൽ എത്താറുള്ളത്. ഇതിനിടയിൽ സ്കൂളിലെ അധ്യാപകരോ പ്രിൻസിപ്പലോ കുട്ടികളെ കാണുകയാണെങ്കിൽ അവരുടെ വാഹനത്തിൽ സ്കൂളിൽ കൊണ്ടുവിടാറുണ്ട്. അതിനാലാണ് തന്റെ മകളെയും മറ്റൊന്നും ചിന്തിക്കാതെ പ്രിൻസിപ്പിലന്റെ കാറിൽ സ്കൂളിലേക്ക് വിട്ടതെന്ന് അമ്മ പറഞ്ഞു. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപകർക്കൊപ്പം അവൾ പതിവായി യാത്ര ചെയ്തിട്ടുണ്ട്. അതിനാൽതന്നെ പ്രിൻസിപ്പലിന്റെ പെരുമാറ്റത്തിൽ ഒരിക്കലും സംശയം തോന്നിയിട്ടില്ലെന്നും അമ്മ വ്യക്തമാക്കി. 

Read More

Advertisment
Gujarat Rape

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: