/indian-express-malayalam/media/media_files/SKszCCTaMZFZYovesZCB.jpg)
ജുംപ ലാഹിരി
ഡൽഹി: കഫിയ ധരിച്ച ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധിച്ച്, ന്യൂയോര്‍ക്ക് സിറ്റിയിലെ നൊഗുചി മ്യൂസിയം പുരസ്‌കാരം ബഹിഷ്‌കരിച്ച് പുലിറ്റ്‌സര്‍ സമ്മാന ജേതാവും എഴുത്തുകാരിയുമായ ജുംപ ലാഹിരി. പാലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ശിരോവസ്ത്രമായ കഫിയ ധരിച്ച മൂന്നു ജീവനക്കാരെയാണ് മ്യൂസിയം അടുത്തിടെ പിരിച്ചുവിട്ടത്.
പരിഷ്കരിച്ച ഡ്രസ് കോഡ് നയത്തോടുള്ള മറുപടിയായി 2024 ലെ ഇസാമു നൊഗുച്ചി അവാർഡ് ജുമ്പ ലാഹിരി നിരസിച്ചെന്ന്, മ്യൂസിയം പ്രസ്താവനയിൽ വ്യക്തമാക്കി. ജുമ്പ ലാഹിരിയുടെ കാഴ്ചപാടിനെ മാനിക്കുന്നുവെന്നും, പുതിയ നയം എല്ലാവരുടെയും കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുകയോ ഇല്ലാതിരിക്കുകയോ ചെയ്യാമെന്ന് മനസ്സിലാക്കുന്നുവെന്നും, മ്യൂസിയം അറിയിച്ചു.
ജാപ്പനീസ് അമേരിക്കൻ ശില്പിയായ ഇസാമു നൊഗുച്ചിയാണ് മ്യൂസിയത്തിന്റെ സ്ഥാപകൻ. കഴിഞ്ഞ മാസമാണ് മ്യൂസിയത്തിൽ പുതിയ ഡ്രസ് കോഡ് ഏർപ്പെടുത്തിയത്. രാഷ്ട്രീയ സന്ദേശങ്ങൾ പ്രകടിപ്പിക്കുന്നതോ, രാഷ്ട്രീയ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ധരിക്കരുതെന്നായിരുന്നു ഇതിലെ നിർദേശം.
ചില ജീവനക്കാർ കഫിയ ധരിച്ച് ജോലിക്കെത്താൻ തുടങ്ങിയതോടെയാണ് പുതിയ നയം നിലവിൽ കൊണ്ടുവന്നത്. അതേസമയം, പരിഷ്കരിച്ച നിയമങ്ങൾ സന്ദർശകർക്ക് ബാധകമല്ല. പുതിയ ഡ്രസ് കോഡ് നിലവിൽ വന്നതിനു പിന്നാലെ പാലസ്തീൻ വിരുദ്ധ നയം ചൂണ്ടിക്കാട്ടി ഒരു കൂട്ടം ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.
ഗാസയിലെ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധക്കാർ ഇരകൾക്ക് പിന്തുണ അറിയിച്ച് കറുപ്പും വെളുപ്പും നിറത്തിലുള്ള കാഫിയ ധരിച്ച് പ്രതിഷേധിച്ചിരുന്നു. കാഫിയ ഭീകരവാദം പിന്തുണയ്ക്കുന്നതിനെ പ്രതീകപ്പെടുത്തുന്നുവെന്നാണ് ഇസ്രായേൽ അനുകൂലികളുടെ വാദം.
Read More
- സ്കൂളിലേക്ക് ലിഫ്റ്റ് ചോദിച്ചു പോയ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം, പ്രിൻസിപ്പൽ അറസ്റ്റിൽ
- യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ, മുഖ്യപ്രതി ആത്മഹത്യ ചെയ്ത നിലയിൽ
- കങ്കണയുടെ പ്രസ്ഥാവനയിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ; നയം വ്യക്തമാക്കാൻ ആവശ്യം
- തിരുപ്പതി ലഡ്ഡു വിവാദം മുന്നിൽ കണ്ട് പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന നെയ്യും പരിശോധിക്കാൻ തീരുമാനം
- കുട്ടികളുടെ അശ്ലീല ഉള്ളടക്കം: അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കുറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.