scorecardresearch

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; എയർപോർട്ടിൽ അഗ്നിഗോളം, വീഡിയോ കാണാം

റൺവേയിൽ പറന്നിറങ്ങിയ പാസഞ്ചർ വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് ചിറകിൽ തീ പടർന്നത്. അപകടം നടക്കുന്ന സമയത്ത് 379 യാത്രക്കാരും ക്രൂ മെമ്പർമാരും ഈ വിമാനത്തിൽ ഉണ്ടായിരുന്നു.

റൺവേയിൽ പറന്നിറങ്ങിയ പാസഞ്ചർ വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് ചിറകിൽ തീ പടർന്നത്. അപകടം നടക്കുന്ന സമയത്ത് 379 യാത്രക്കാരും ക്രൂ മെമ്പർമാരും ഈ വിമാനത്തിൽ ഉണ്ടായിരുന്നു.

author-image
WebDesk
New Update
Japan Airlines | plane on fire | Tokyo

റൺവേയിൽ വന്നിറങ്ങിയ പാസഞ്ചർ വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് ചിറകിൽ തീ പടർന്നത് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ടോക്യോ: പുതുവർഷത്തിന് പിന്നാലെ ജപ്പാനിൽ നിന്ന് വീണ്ടുമൊരു അപകട വാർത്തയാണ് പുറത്തുവരുന്നത്. ടോക്യോയിലെ ഹനേഡ വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലോകത്തെ ഞെട്ടിക്കുന്നത്. വിമാനത്താവളത്തിൽ വച്ച് ജപ്പാൻ എയർലൈൻസിന്റെ ഒരു പാസഞ്ചർ വിമാനത്തിനാണ് തീപിടിച്ചത്. റൺവേയിൽ വന്നിറങ്ങിയ പാസഞ്ചർ വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് ചിറകിൽ തീ പടർന്നത്. അപകടം നടക്കുന്ന സമയത്ത് 379 യാത്രക്കാരും ക്രൂ മെമ്പർമാരും ഈ വിമാനത്തിൽ ഉണ്ടായിരുന്നു.

Advertisment

ഇവരെയെല്ലാം ചുരുങ്ങിയ സമയത്തിനകം രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. അതേസമയം, കോസ്റ്റ് ഗാർഡ് വിമാനത്തിലെ അഞ്ച് പേർ തീപിടുത്തത്തിൽ മരിച്ചു. ജപ്പാനിലെ ദേശീയ ചാനലായ എൻഎച്ച്കെയിലാണ് അപകടത്തിന്റെ ആദ്യ ദൃശ്യങ്ങൾ ലോകം കണ്ടത്. അപകടത്തിന് കാരണമായ കോസ്റ്റ് ഗാർഡ് വിമാനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു.

ഹോക്കൈഡോയിലെ ഷിൻ-ചിറ്റോസ് വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടതെന്ന് ജപ്പാൻ എയർലൈൻസ് വക്താവ് പറഞ്ഞു. അതേസമയം, കോസ്റ്റ് ഗാർഡ് വിമാനത്തിലെ ഒരു യാത്രക്കാരൻ രക്ഷപ്പെട്ടതായും മറ്റ് അഞ്ച് പേരെ കാണാനില്ലെന്നും ദേശീയ ചാനലായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. യാത്രികരെല്ലാം സുരക്ഷിതരാണെന്ന സൂചനയാണ് ലഭിക്കുന്നത്.

Advertisment

Read More

Flight Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: