scorecardresearch

ജമ്മുവിൽ ലഷ്‌കർ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് യൂണിറ്റുകൾ ഭീകരാക്രമണം നടത്തുന്നതെങ്ങനെ?

2021 ഒക്‌ടോബർ മുതലുള്ള കാലയളവിൽ 30ഓളം ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളായിരുന്നു. ഓഫീസർമാർ ഉൾപ്പെടെ 30ഓളം ഉദ്യോഗസ്ഥരെയും സൈന്യത്തിന് നഷ്ടപ്പെട്ടു.

2021 ഒക്‌ടോബർ മുതലുള്ള കാലയളവിൽ 30ഓളം ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളായിരുന്നു. ഓഫീസർമാർ ഉൾപ്പെടെ 30ഓളം ഉദ്യോഗസ്ഥരെയും സൈന്യത്തിന് നഷ്ടപ്പെട്ടു.

author-image
Deeptiman Tiwary
New Update
Kashmir Valley, Srinagar, Hizbul mujahidhin, ഹിസ്ബുൾ, കാശ്മീർ വാലി, ശ്രീനഗർ, ഇന്ത്യൻ സൈന്യം, സബ്‌സർ അഹമ്മദ് ഭട്ട്

ഫയൽ ചിത്രം

ജമ്മു കശ്മീർ: 2021 ഒക്‌ടോബർ മുതലുള്ള ജമ്മു കശ്മീരിലെ എല്ലാ ആക്രമണങ്ങൾക്കും പിന്നിൽ ലഷ്‌കർ ഇ തൊയ്ബയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും ചെറുസംഘങ്ങളാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. രണ്ടര വർഷക്കാലത്തിനിടയിൽ ഈ രണ്ട് ഭീകര സംഘടനകളല്ലാതെ മറ്റു ഭീകരസംഘടനകൾ ജമ്മുവിൽ ആക്രമണം നടത്തിയിട്ടില്ലെന്നും, വിവിധ അക്രമ സംഭവങ്ങളിൽ 25ഓളം പേർ കൊല്ലപ്പെട്ടുവെന്നും സുരക്ഷാ സേന വ്യക്തമാക്കി.

Advertisment

ഒരു സംഘത്തിൽ ഒരു പാക്കിസ്ഥാൻ ഭീകരൻ അടക്കം രണ്ട് പേർ മാത്രമാണുള്ളതെന്ന് സംശയിക്കുമ്പോൾ, മറ്റൊന്നിൽ ഉയർന്ന പരിശീലനം ലഭിച്ച ഒരു കമാൻഡറുടെ നേതൃത്വത്തിൽ മൂന്നോ അഞ്ചോ അംഗങ്ങൾ ഉണ്ടാകാമെന്ന് സുരക്ഷാ സേനയിലെ വൃത്തങ്ങൾ പറഞ്ഞു. ജമ്മു, പൂഞ്ച്, രജൗരി മേഖലയിൽ മൊത്തത്തിൽ 15-20 പാക്കിസ്ഥാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്നും സുരക്ഷാ സേന സംശയിക്കുന്നുണ്ട്.

2021 ഒക്‌ടോബർ മുതലുള്ള കാലയളവിൽ 30ഓളം ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളായിരുന്നു. ഓഫീസർമാർ ഉൾപ്പെടെ 30ഓളം ഉദ്യോഗസ്ഥരെയും സൈന്യത്തിന് നഷ്ടപ്പെട്ടു. രണ്ട് ഗ്രൂപ്പുകളിലൊന്ന് ഇപ്പോൾ പ്രവർത്തനരഹിതമായെന്നും സുരക്ഷാ സേന പറയുന്നു.

2021 ഒക്ടോബർ 11ന് ആരംഭിച്ച സായുധ സേനയുമായുള്ള ആദ്യത്തെ വെടിവയ്പ്പിന് പിന്നിൽ ഇവരായിരുന്നു എന്നാണ് സൈന്യം സംശയിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 21ന് ഭീകരർ ഡെഹ്‌റ കി ഗാലി എന്ന് പേരായ കാടുകളിൽ പതിയിരുന്ന് വീണ്ടും ആക്രമണം നടത്തിയിരുന്നു. ഇതിൽ അഞ്ച് ഇന്ത്യൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. 

Advertisment

ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ നടത്തി ടെന്റിൽ വിശ്രമിക്കുന്നതിനിടെയാണ് തിരിച്ചടി നേരിട്ടത്. ഈ ഭീകരർക്കായി സൈന്യം കാട്ടിൽ തിരച്ചിൽ ആരംഭിച്ചപ്പോൾ, അടുത്ത 7 ദിവസത്തിനകം നാല് സൈനികർ കൂടി സമീപത്തുള്ള ഭട്ട ധുരിയ കാടുകളിൽ വച്ച് കൊല്ലപ്പെട്ടു.

2022 ഓഗസ്റ്റ് 11 ന് രജൗരിയിലെ ഇന്ത്യൻ സൈന്യത്തിന്റെ പാർഗൽ ക്യാമ്പിലേക്ക് ഭീകരർ ഇരച്ചുകയറുകയും നാല് സൈനികരെ കൊലപ്പെടുത്തുകയും ചെയ്തപ്പോൾ മാത്രമാണ് ഈ മേഖലയിലെ അടുത്ത വലിയ ആക്രമണം നടന്നത്. ഇതിന് പിന്നാലെ പതിയിരുന്ന് ആക്രമണം നടത്തിയത് മറ്റ് സംഘമാണെന്നാണ് സംശയിക്കുന്നത്.

ഈ ഗ്രൂപ്പിന്റെ തലവനായ കമാൻഡറും അദ്ദേഹത്തിന്റെ ടീമും ഇതുവരെ നാട്ടുകാരുടെ വീടുകളിൽ അഭയം തേടുന്നത് ഒഴിവാക്കിയിരുന്നുവെന്ന് ജമ്മുവിൽ നിയമിച്ച ഒരു സായുധ സേനാ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പലപ്പോഴും അത്തരം പ്രവർത്തകർ നുഴഞ്ഞുകയറ്റം നടത്തി ഏതാനും മാസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു.

“ഈ സംഘം ഗുഹകളിലാണ് താമസിക്കുന്നത്. അപൂർവ്വമായേ കാട് വിട്ടുപോകാറുള്ളൂ. അവർ ധൂക്കുകൾ (മലകളിൽ ഇടയന്മാർ ഉണ്ടാക്കിയ താൽക്കാലിക താമസ സ്ഥലം) പോലും ഉപയോഗിക്കാറില്ല. ഭക്ഷണം, ഗ്യാസ് സിലിണ്ടറുകൾ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്കായി അവർ പ്രദേശവാസികളുമായി ചുരുങ്ങിയ സമ്പർക്കം മാത്രം പുലർത്തുന്നു. കമാൻഡർ കൊറിയറുമായി നേരിട്ട് ഇടപെടാറില്ല. പ്രാദേശിക പിന്തുണ തേടുന്ന സമയത്തും ദിവസത്തിലും അവരുടെ സഹായികൾ നിർദ്ദേശങ്ങൾ പാലിക്കുകയും, ആവശ്യമായ സാധനങ്ങൾ കാട്ടിലെ ഒരിടത്ത് ഉപേക്ഷിക്കുകയും ചെയ്യുന്നു,” ഓഫീസർ പറഞ്ഞു.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Read More

Jammu Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: