/indian-express-malayalam/media/media_files/2025/04/22/dTq0ogWlR6toCJGcA3oi.jpg)
കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രൻ
Jammu Kashmir,Pahalgam Terror Attack Updates: ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 26-ആയി ഉയർന്നു. മരിച്ചവരിൽ ഒരുമലയാളിയുമുണ്ട്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (68)ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് ഇദ്ദേഹം കശ്മീരിലേക്ക് യാത്രതിരിച്ചത്. രാമചന്ദ്രന്റെ ഭാര്യ ഷീലയും മകൾ ആരതിയും അവരുടെ രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്നാണ് ഔദ്യോഗീകമായി ലഭിക്കുന്ന വിവരം.കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ഹരിയാന സ്വദേശി ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, ഭീകരാക്രമണം ഉണ്ടായ കശ്മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെത്തി. വൈകീട്ട് എട്ടുമണിയോടെയാണ് സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ശ്രീനഗറിലെത്തിയത്. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സുരക്ഷാചുമതലകൾ ഏകോപിപ്പിക്കാൻ അമിത് ഷാ ശ്രീനഗറിലെത്തിയത്. ആക്രമണം നടന്ന സ്ഥലം ഇന്ന് തന്നെ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ജമ്മു കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് വഴി നേരത്തെ സംസാരിച്ചിരുന്നു. സൗദിയിൽ നിന്ന് ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം വിഷയം സംസാരിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു.
VIDEO | Union Home Minister Amit Shah (@AmitShah ) arrives in Srinagar following the Pahalgam terror attack.
— Press Trust of india (@PTI_News) April 22, 2025
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/tqPUf3Ce20
കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തിയ മോദി എക്‌സിലൂടെയാണ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചത്. ഭീകരാക്രമണങ്ങൾക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ആർക്കും തകർക്കാനാകില്ലെന്നും കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മോദി എക്‌സിൽ കുറിച്ചു.
പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനവുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഇത് നിന്ദ്യവും മനുഷ്യ രഹിതവുമായ പ്രവൃത്തിയാണെന്ന് രാഷ്ട്രപതി എക്‌സിൽ കുറിച്ചു.
VIDEO | Pahalgam terror attack: Para commandos rushed to the attack site earlier today.
— Press Trust of India (@PTI_News) April 22, 2025
Terrorists struck the prime tourist location of the area earlier today, killing multiple people and injuring at least 20.
(Full video available on PTI Videos - https://t.co/dv5TRAShcC)… pic.twitter.com/bDsodLAo5o
ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭീകരതക്കെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടാണ്. കാശ്മീരിലെ സ്ഥിതി സാധാരണമാണെന്ന പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കരുത്. സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പറഞ്ഞു. ഭീകരാക്രമണവാർത്തയിൽ അഗാധമായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
Read More
- Jammu Kashmir’s Terror Attack: ജമ്മുകശ്മീർ ഭീകരാക്രമണം; ആക്രമം നടത്തിയവരെ വെറുതെ വിടില്ലെന്ന് മോദി
- Jammu Kashmir’s Terror Attack: ജമ്മുകശ്മീർ ഭീകരാക്രമണം; മരണസംഖ്യ ഉയരുന്നു, അമിത് ഷാ ശ്രീനഗറിലേക്ക്
- Jammu Kashmir’s Terror Attack: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 20 മരണം
- Gold Rate: പത്തുഗ്രാമിന് ഒരുലക്ഷം രൂപ; സർവ്വകാല റെക്കോർഡിൽ സ്വർണവില
- 'എന്റെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാൻ കഴിയുന്നില്ല': രാംദേവിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ഹൈക്കോടതി
- രാഹുൽ ഗാന്ധി വഞ്ചകൻ, വിദേശ മണ്ണിൽ ഇന്ത്യയെ എപ്പോഴും അപകീർത്തിപ്പെടുത്തുന്നു: ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us