/indian-express-malayalam/media/media_files/C9dMinay3u0WM28S2mYR.jpg)
എസ്എസ്എൽവി-ഡി3യുടെ വിക്ഷേപണത്തിൽ നിന്ന് (ഫൊട്ടോ കടപ്പാട്-ഐസ്ആർഒ)
ന്യൂഡൽഹി: ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി പറന്നുയർന്ന ഐഎസ്ആർഒയുടെ എസ്എസ്എൽവി-ഡി3 വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒസ്-08നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നാണ് എസ്എസ്എൽവി-ഡി3യുടെ വിക്ഷേപണം ഐഎസ്ആർഒ നടത്തിയത്. ഇതോടെ ഭാവിയിൽ കുഞ്ഞൻ സാറ്റലൈറ്റുകൾ വഹിച്ച് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകമാണ് (എസ്എസ്എൽവി) സജ്ജമായത്.
#ISRO (Indian Space Research Organisation) launches the third and final developmental flight of SSLV-D3/EOS-08 mission, from the Satish Dhawan Space Centre in Sriharikota, #AndhraPradesh.
— DD News (@DDNewslive) August 16, 2024
@isro#SSLVD3pic.twitter.com/WPJIIxdbyw
500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ എസ്എസ്എൽവി വികസിപ്പിച്ചത്. കുറഞ്ഞ ചെലവിൽ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കാൻ കഴിയുന്ന 34 മീറ്റർ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചത്. 120 ടൺ ആണ് ഇതിന്റെ ലിഫ്റ്റ് ഓഫ് മാസ്.
Read More
- ഹരിയാന,ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും
- യുവഡോക്ടറുടെ കൊലപാതകം;രാജ്യവ്യാപക പ്രതിഷേധവുമായി ഐഎംഎ
- യുവഡോക്ടറുടെ കൊലപാതകം; ആശുപത്രി അടിച്ചുതകർത്ത ഒൻപതുപേർ അറസ്റ്റിൽ
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.