/indian-express-malayalam/media/media_files/uploads/2023/10/5-7.jpg)
ഫൊട്ടോ: എക്സ്/ ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ്
ഗാസ സിറ്റി: വെടിനിർത്തൽ വേണമെന്ന നിരന്തര ആവശ്യങ്ങൾക്കിടയിലും, ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണങ്ങൾ കടുപ്പിക്കുന്നതിനിടെ കൂടുതൽ ആളപായം ഉണ്ടാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രണ്ട് അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ മിസൈലാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ സൈന്യം ഗാസ സിറ്റി വളഞ്ഞിട്ടുണ്ട്. വരുന്ന 48 മണിക്കൂറിനകം പലസ്തീന്റെ തലസ്ഥാന നഗരിയെ ഇസ്രയേൽ സൈന്യം ആക്രമിക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഈ മാസം മൂന്നാമത്തെ തവണയും മേഖലയിൽ ടെലഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഗാസ സിറ്റിയെ വടക്കൻ ഗാസയെന്നും തെക്കൻ ഗാസയെന്നും രണ്ടായി വിഭജിച്ചെന്നും, മുതിർന്ന ഇസ്രയേൽ സൈനികോദ്യോഗസ്ഥനായ റെയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അതേസമയം, ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 9,700ഓളം പലസ്തീനുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് നാലായിരത്തിന് മുകളിൽ കുട്ടികളാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ റെയ്ഡിലും വിവിധ അക്രമ സംഭവങ്ങളിലുമായി 140 പലസ്തീനുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് സേന നടത്തിയ ആക്രമണങ്ങളിൽ 1,400ഓളം ഇസ്രയേൽ പൌരന്മാർ കൊല്ലപ്പെടുകയും, 242 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് കടത്തിക്കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്.
Check out More News Stories Here
- എന്റെ പ്രതിച്ഛായ തകർക്കാനാണ് ഈ വൃത്തികെട്ട ശ്രമം: ഭൂപേഷ് ബാഗേൽ
- 'തിരഞ്ഞെടുക്കപ്പെട്ടവരല്ല ഗവർണർമാർ; കേസ് സുപ്രീം കോടതിയിലെത്തുമ്പോൾ മാത്രം തീരുമാനമെടുക്കുന്ന രീതി മാറ്റണം'
- ഗാസ അഭയാർത്ഥി ക്യാമ്പ് തകർത്ത് ഇസ്രയേൽ; വെടിനിർത്തലിനെച്ചൊല്ലി യുഎസുമായി ഉടക്കി അറബ് രാഷ്ട്രങ്ങൾ
- മഹാദേവ് ആയുധമാക്കി മോദി ഛത്തീസ് ഗഡിൽ, മഹാദേവ് ആപ്പുമായി നിങ്ങള്ക്ക് എന്താണ് ഇടപാടെന്ന് മറുചോദ്യവുമായി മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.