/indian-express-malayalam/media/media_files/90KGcUYaHMxPz0pzxTB9.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ് (Ahmed Alnaouq/എക്സ്)
ഗാസ സിറ്റി: സെൻട്രൽ ഗാസ മുനമ്പിലെ മഗാസി അഭയാർത്ഥി ക്യാമ്പിന് നേരെ ഇന്ന് പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച നിരവധി പേർ കൊല്ലപ്പെട്ട ഗാസയിലെ ബോംബാക്രമണത്തിന് പിന്നാലെ താൽക്കാലികമായി വെടിനിർത്തൽ നടത്താൻ ഇസ്രയേലിനോട് യുഎസ് ആവശ്യപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം.
ഗാസ മുനമ്പിൽ കനത്ത ബോംബാക്രമണവും തീവ്രമായ വ്യോമാക്രമണവും ഇന്നലെ രാത്രിയും തുടർന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. മരിച്ച പലസ്തീനികളുടെ മൃതദേഹങ്ങളും പരിക്കേറ്റവരേയും കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുന്ന ദുരിതപൂർണമായ സാഹചര്യമാണുള്ളതെന്നും പലസ്തീൻ അധികൃതർ അറിയിച്ചു.
ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന സാധാരണക്കാരായ പലസ്തീനുകാരുടെ എണ്ണം വർദ്ധിക്കുമ്പോൾ, ഗാസ മുനമ്പിൽ വെടിനിർത്തൽ വേണമെന്ന ആവശ്യത്തിന്മേൽ അറബ് സഖ്യകക്ഷികൾ ഉറച്ചുനിൽക്കുകയാണ്. ഈ ആവശ്യത്തിനോട് യുഎസ് ഭരണകൂടം മുഖംതിരിച്ചിരിക്കുകയാണ്. അതേസമയം, രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഞായറാഴ്ച തുർക്കിയിലെത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
യുഎസ് ആവശ്യത്തിന് ശേഷവും, ശനിയാഴ്ച രാത്രി ഗാസയിൽ പലയിടത്തും ആൾനാശമുണ്ടായതായി പലസ്തീൻ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന ആക്രമണങ്ങളിൽ 3,900 കുട്ടികൾ ഉൾപ്പെടെ 9,488 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രദേശത്തെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 1400ഓളം ഇസ്രയേലികൾ കൊല്ലപ്പെടുകയും 240ലധികം പേരെ ഗാസയിൽ ബന്ദികളാക്കുകയും ചെയ്തിരുന്നു.
Check out More News Stories Here
- "ജെറ്റ്" വേഗത്തിൽ "ജിൽ ജിൽ" തട്ടിപ്പ്, ആറായിരം കോടിരൂപയുടെ ബാങ്ക് തട്ടിപ്പ് നടന്ന വഴികൾ ഇങ്ങനെ
- ക്രൗഡ് ഫണ്ടിങ്ങിലൂടെ തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം; പരോക്ഷമായി പി എഫ് ഐയ്ക്കെതിരെ ആരോപണവുമായി എഫ് എ ടി എഫ് റിപ്പോർട്ട്
- ലെജിസ്ലേച്ചറിന് കോടതി വിധി മറികടക്കാനാകില്ല, പുതിയ നിയമം കൊണ്ടുവരാം: ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.