/indian-express-malayalam/media/media_files/IKZnfOnVur8jCKenLlBt.jpg)
കൂറ്റൻ തുരങ്ക സംവിധാനം നാല് കിലോമീറ്ററിലധികം (2.5 മൈൽ) പരന്നുകിടക്കുന്നു. ഇറെസ് ക്രോസിംഗിൽ നിന്ന് 400 മീറ്റർ (1,310 അടി) മാത്രം അകലെയാണ് ഇതിന്റെ പ്രവേശന കവാടം | ഫൊട്ടോ: സ്ക്രീൻഗ്രാബ്, IDF
ഗാസ സിറ്റി: ഗാസ അതിർത്തിയിൽ ഹമാസ് നിർമ്മിച്ചതെന്ന് കരുതുന്ന ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യത്തിന്റെ വെളിപ്പെടുത്തൽ. ഇരുമ്പ്, കോൺക്രീറ്റ് പാളികൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനങ്ങൾക്ക് വരെ പോകാവുന്ന വലുപ്പത്തിലുള്ള തുരങ്കമാണിതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
ഈ കൂറ്റൻ തുരങ്ക സംവിധാനം നാല് കിലോമീറ്ററിലധികം (2.5 മൈൽ) പരന്നുകിടക്കുന്നതാണ്. ഇറെസ് ക്രോസിംഗിൽ നിന്ന് 400 മീറ്റർ (1,310 അടി) മാത്രം അകലെയാണ് ഇതിന്റെ പ്രവേശന കവാടമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഒക്‌ടോബർ 7ന് ഹമാസ് തോക്കുധാരികൾ ഇസ്രയേലിന്റെ തെക്കൻ പട്ടണങ്ങളിലും സൈനിക താവളങ്ങളിലും കൊലപാതകവും തട്ടിക്കൊണ്ടുപോകലും നടത്തിയതിന് ശേഷം ആരംഭിച്ച യുദ്ധത്തിന്റെ പ്രധാന ലക്ഷ്യം നൂറുകണക്കിന് കിലോമീറ്റർ ഭൂഗർഭ പാതകളും ബങ്കറുകളും നശിപ്പിക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുക എന്നതാണ്.
ആ ആക്രമണത്തിൽ ഹമാസ് കീഴടക്കിയ സൈറ്റുകളിൽ ഗാസയ്ക്കും ഇസ്രായേലിനും ഇടയിലുള്ള എറെസ് അതിർത്തി ഉൾപ്പെട്ടിരുന്നു. ചെക്ക് പോയിന്റിന് 100 മീറ്റർ തെക്കായി ഒരു മണൽക്കൂനയിൽ ഒളിഞ്ഞിരുന്നാണ് ഹമാസ് സൈന്യം ആക്രമണ പദ്ധതി നടപ്പിലാക്കിയതെന്ന് ഇസ്രയേൽ സൈന്യം വിശദീകരിച്ചു. ഇതൊരു ഒരു മുൻനിര ഹമാസ് പദ്ധതിയാണെന്നും എക്സിറ്റ് പോയിന്റ് കാണിച്ചുനൽകി സൈന്യം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.
വടക്കൻ ഗാസ നഗരത്തിലേക്ക് ബന്ധിപ്പിക്കുന്ന വലിയ തുരങ്കത്തിന് 4 കിലോ മീറ്റർ (2.5 മൈൽ) ആണ് നീളമുള്ളതെന്ന് മുഖ്യ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. "ഒരുകാലത്ത് ഹമാസ് ഭരണത്തിന്റെ ഹൃദയഭാഗവും ഇപ്പോൾ തകർന്ന യുദ്ധമേഖലയുമായിരുന്ന വടക്കൻ ഗാസ നഗരത്തിലേക്ക് എത്താൻ ഇത് മതിയാകും. ഗാസയിൽ ഞങ്ങൾ കണ്ടെത്തിയ ഏറ്റവും വലിയ തുരങ്കമായിരുന്നു അത്. ഇറെസ് (Erez)ക്രോസിംഗിനെ ലക്ഷ്യം വച്ചുള്ളതായിരുന്നു അത്," ഒക്ടോബർ 7ലെ ആക്രമണത്തിന് ഹമാസ് ഉപയോഗിച്ചതാണോ ഈ തുരങ്കപാതയെന്ന് വ്യക്തമാക്കാതെ ഹഗാരി പറഞ്ഞു.
Read More News Stories:
- 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവം, നാല് പേർ അറസ്റ്റിൽ
- ഇന്ത്യൻ ലഹരിയോടുള്ള ലോകത്തിന്റെ പ്രണയം; 'ഇന്ത്രി' ലോകത്തിലെ പ്രിയപ്പെട്ട വിസ്കി ബ്രാൻഡായി മാറുമ്പോൾ
- പെന്റഗൺ ഒക്കെ ചെറുത്; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി ഇന്ത്യയിലാണ്
- നാഗ്പൂരിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം; 9 പേർക്ക് ദാരുണാന്ത്യം; പ്രതിഷേധിച്ച് ജനക്കൂട്ടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.