/indian-express-malayalam/media/media_files/maWk5UdgvhqqLw5HnK5B.jpg)
ഇസ്രയേൽ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്
ബെയ്റുത്ത്: ലെബനനിൽ കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ, ലെബനോൻ-സിറിയ അതിർത്തിയിലേക്ക് യിസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട്. ലെബനനിലെ തെക്കൻ പട്ടണമായ ഒഡെയ്സെയിലിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധം നാല് ദിവസം പിന്നിടുമ്പോൾ കാമൻഡർമാരടക്കം 250 ഹിസ്ബുല്ല അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സാണ് കണക്കുകൾ പുറത്ത് വിട്ടത്.
ഇസ്രയേൽ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുല്ല നേതാക്കളെ ഉന്നം വച്ച് ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഹിസ്ബുല്ലയുടെ മുൻ തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയാകുമെന്ന് കേൾക്കുന്ന ഹാഷിം സഫൈദീനെ ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
തെക്കൻ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം വ്യാഴാഴ്ച നിർദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമായക്കിയത്. ലെബനനിൽ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.
അതേസമയം ഹമാസിനെയും ഹിസ്ബുല്ലയെയും തോൽപ്പിക്കാൻ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞിരുന്നു. ഇസ്രയേലിനെതിരേ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. ഹാമസും ഹിസ്ബുല്ലയുമായി ചേർന്ന് ഇറാൻ പൊതുശത്രുവിനെ നശിപ്പിക്കും.ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോൽപ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- ഹിസ്ബുല്ലയുടെ ആസ്ഥാനം ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കി ഇസ്രായേൽ
- ബെയ്റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ആറ് മരണം
- ഇസ്രായേൽ-ഇറാൻ സംഘർഷം; കുതിച്ചുയർന്ന് എണ്ണവില
- ഹിസ്ബുല്ലയുമായി ഏറ്റുമുട്ടൽ; എട്ട് ഇസ്രായേൽ സൈനീകർ കൊല്ലപ്പെട്ടു
- ഇറാൻ-ഇസ്രായേൽ സംഘർഷം;ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
- ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.