/indian-express-malayalam/media/media_files/uploads/2017/11/gaza-1.jpg)
ഇറാന്റെ എണ്ണ ഉൽപ്പാദനം ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.7 ദശലക്ഷം ബാരലായി ഉയർന്നിരുന്നു
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ ആഗോളവിപണിയിൽ കുതിച്ചുയർന്ന് എണ്ണവില. ഇസ്രായേലിലേക്ക് 200-ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടുള്ള ഇറാന്റെ ആക്രമണത്തിന് പിന്നാലെയാണ് എണ്ണവിലയും കുതിച്ചുയർന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 3.7ശതമാനം വിലവർധനവാണ് ഉണ്ടായത്.
ഇറാനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇസ്രായേലിന്റെ പ്രസ്താവന വന്നതോടെ എണ്ണവിലയിൽ വീണ്ടും കുതിച്ചുയരാനാണ് സാധ്യത. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇസ്രയേലിനെതിരായ മിസൈൽ ആക്രമണം അവസാനിച്ചതായി ഇറാൻ ബുധനാഴ്ച പുലർച്ചെ അറിയിച്ചു. അതേസമയം, ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇറാന്റെ എണ്ണ ശാലകൾ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഓയിൽ ബ്രോക്കർ പറഞ്ഞു.ഇങ്ങനെ സംഭവിച്ചാൽ എണ്ണവില ഗണ്യമായ കൂടാനാണ് സാധ്യതയെന്നും അവർ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ ഇറാന്റെ എണ്ണ ഉൽപ്പാദനം ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 3.7 ദശലക്ഷം ബാരലായി ഉയർന്നിരുന്നു. ആഗോള എണ്ണ ഉൽപാദനത്തിന്റെ ഏകദേശം നാല് ശതമാനം ഉത്പാദിക്കുന്നത് ഇറാനാണ്. എന്നാൽ ഇറാന്റെ എണ്ണ വിതരണം തടസ്സപ്പെട്ടാൽ സൗദി അറേബ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുമോയെന്നാണ് വാണിജ്യ ലോകം ഉറ്റുനോക്കുന്നത്.
Read More
- ഹിസ്ബുല്ലയുമായി ഏറ്റുമുട്ടൽ; എട്ട് ഇസ്രായേൽ സൈനീകർ കൊല്ലപ്പെട്ടു
 - ഇറാൻ-ഇസ്രായേൽ സംഘർഷം;ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
 - ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
 - യുവതികളെ സന്യാസത്തിനു നിർബന്ധിച്ചെന്ന പരാതി; സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് പരിശോധന
 - ഇത്തിരി കായ വറുത്തതും ഒത്തിരി ധൈര്യവും കൂട്ടിന്, കടലിൽ ലോകം കറങ്ങാൻ തയ്യാറെടുത്ത് കോഴിക്കോട്ടുകാരി ദിൽന
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us