/indian-express-malayalam/media/media_files/uploads/2023/10/5-7.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം അഴിച്ചുവിട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുടുതൽ സങ്കീർണമായിരിക്കുകയാണ്. ഗസയിൽ ഹമാസിനെതിരെയുള്ള സൈനീക നടപടികൾ അവസാനിപ്പിച്ച ഇസ്രായേൽ, തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയ്ക്ക് നേരെ അക്രമണം ശക്തമാക്കിയതോടെയാണ് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ആരംഭിച്ചത്. ഹിസ്ബുല്ലയ്ക്ക് നേരയുള്ള പേജർ, വാക്കിടോക്കി ആക്രമങ്ങളും പിന്നാലെ ഹിസ്ബുല്ലയുടെ പ്രധാന നേതാവ് ഹസൻ സസ്‌റല്ലയുടെ കൊലപാതകവുമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. ഇറാന് ശക്തമായി തിരിച്ചടി നൽകുമെന്ന് ഇസ്രായേലും, ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തിയതോടെ രൂക്ഷമായ യുദ്ധത്തിനാണ് സാധ്യത
ആകൂലതകൾ, ആശങ്കകൾ
സുപ്രധാനമായ ചെങ്കടൽ കടൽപാത പശ്ചിമേഷ്യയിലൂടെയാണ് കടന്നുപോകുന്നത്. കടൽ മാർഗമുള്ള ഇന്ത്യയിലേക്കുള്ള പ്രധാന ചരക്കുഗതാഗത പാതകൂടിയാണിത്. ചെങ്കടൽ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഭൂരിഭാഗത്തിനും ഉത്തരവാദികളായ യെമനിലെ ഹൂതി വിമതരുമായി ഹിസ്ബുല്ല അടുത്ത ബന്ധം പങ്കിടുന്നതിനാൽ സംഘർഷം വിപുലമാകുന്നത് വ്യാപാര തടസ്സങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു. യൂറോപ്പ്, യുഎസ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുമായുള്ള വ്യാപാരത്തിനായി സൂയസ് കനാൽ വഴിയുള്ള ഈ പാതയെ ഇന്ത്യ വൻതോതിൽ ആശ്രയിക്കുന്നതിനാൽ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നു.
/indian-express-malayalam/media/media_files/np9g1CGdFkBnySMWAp3M.jpg)
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്ന (ഫൊട്ടോ കടപ്പാട് എക്‌സ്|ഇസ്രായേൽ പിഎം)
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായാൽ ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതം പൂർണ്ണമായി സ്തംഭിക്കും. നിലവിൽ പ്രദേശത്തെ സംഘർഷത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഒൻപത് ശതമാനം ഇടിവുണ്ടായി.ചെങ്കടൽ പ്രതിസന്ധിയെ തുടർന്ന് ഓഗസ്റ്റിൽ ഇന്ത്യയുടെ പെട്രോളിയം കയറ്റുമതി 38 ശതമാനം കുത്തനെ ഇടിഞ്ഞിരുന്നു.
ചെലവ് കൂടുന്നു
ചെങ്കടൽ പ്രതിസന്ധിയെ തുടർന്ന് മിക്ക കപ്പൽ കമ്പനികളും ആഫ്രിക്കയിലൂടെയുള്ള കടൽപാതകൾ സ്വീകരിക്കുന്നു. ഇത് ചെലവ് വർധിപ്പിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) രേഖകൾ പ്രകാരം സൂയസ് കനാലിലൂടെ കടന്നുപോകുന്ന വ്യാപാരത്തിന്റെ അളവ് വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ 50 ശതമാനം കുറഞ്ഞിട്ടുണ്ട്. ചെങ്കടലിലെ പ്രതിസന്ധിയാണ് ഇതിന് കാരണം. ബദൽപാതകൾ തിരഞ്ഞെടുക്കുന്നതിനാൽ ഷിപ്പിംഗ് ചെലവിൽ 15-20 ശതമാനം വർദ്ധനവിന് കാരണമാകുന്നു. ഇത് ഇന്ത്യൻ കമ്പനികളുടെ, പ്രത്യേകിച്ച് താഴ്ന്ന നിലവാരത്തിലുള്ള എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ടെക്‌സ്‌റ്റൈൽസ്, വസ്ത്രങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നവരുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചു.
Prime Minister Benjamin Netanyahu at the Start of the Security Cabinet Meeting:
— Prime Minister of Israel (@IsraeliPM) October 1, 2024
"This evening, Iran made a big mistake – and it will pay for it." pic.twitter.com/D7XYpDmiuJ
യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 6.8 ശതമാനം വർധിച്ചെങ്കിലും മെഷിനറി, സ്റ്റീൽ, രത്‌നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ മേഖലകളിൽ ഇടിവ് നേരിട്ടതായി മുൻ ട്രേഡ് ഓഫീസറും ജിടിആർഐ മേധാവിയും പറഞ്ഞു.
സാമ്പത്തിക ഇടനാഴികയ്ക്ക് വെല്ലുവിളി
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതികൾക്ക് വെല്ലുവിളി ഉയർത്തും. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ജി 20 മീറ്റിംഗിൽ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും ഉൾപ്പെടുന്നതാണ് പദ്ധതി. പശ്ചിമേഷ്യയിലെ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഈ വ്യാപാര പാതയുടെ വികസന കാര്യങ്ങൾ സങ്കീർണമാക്കും.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇസ്രയേലിന്റെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയും ആഗോള തലത്തിൽ ഏഴാമത്തെ പങ്കാളിയും ഇന്ത്യയാണ്.202223 വർഷങ്ങളിൽ ഇന്ത്യയുടെ 59-ാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇറാൻ. 233 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്. 2021-22 ൽ 194 കോടി ഡോളറായിരുന്നു വ്യാപാരം.
Read More
- ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം
- യുവതികളെ സന്യാസത്തിനു നിർബന്ധിച്ചെന്ന പരാതി; സദ്ഗുരുവിൻ്റെ ഇഷ ഫൗണ്ടേഷനിൽ പൊലീസ് പരിശോധന
- ഇത്തിരി കായ വറുത്തതും ഒത്തിരി ധൈര്യവും കൂട്ടിന്, കടലിൽ ലോകം കറങ്ങാൻ തയ്യാറെടുത്ത് കോഴിക്കോട്ടുകാരി ദിൽന
- ലൈഫ് ഇൻഷുറൻസ് പോളിസികൾ ഇടയ്ക്ക് നിർത്തിയാലും ഉയർന്ന തുക ലഭിക്കും; പുതിയ നിമയ മാറ്റങ്ങളെക്കുറിച്ച് അറിയാം
- ഇന്ത്യക്കാർക്കായി 2.5 ലക്ഷം വിസാ സ്ലോട്ടുകൾ തുറന്ന് അമേരിക്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.