scorecardresearch

ഇത്തിരി കായ വറുത്തതും ഒത്തിരി ധൈര്യവും കൂട്ടിന്, കടലിൽ ലോകം കറങ്ങാൻ തയ്യാറെടുത്ത് കോഴിക്കോട്ടുകാരി ദിൽന

ആദ്യ പാദത്തിൽ ഗോവയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്, തുടർന്ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിന് സമീപമുള്ള ലിറ്റൽട്ടണിലേക്കും തുടർന്ന് ഫോക്ക്‌ലാൻഡ് ദ്വീപുകളിലെ പോർട്ട് സ്റ്റാൻലിയിലേക്കും പോകും. അവിടെ നിന്നും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്ക് പോയി മേയിൽ ഗോവയിലേക്ക് മടങ്ങും

ആദ്യ പാദത്തിൽ ഗോവയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്, തുടർന്ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിന് സമീപമുള്ള ലിറ്റൽട്ടണിലേക്കും തുടർന്ന് ഫോക്ക്‌ലാൻഡ് ദ്വീപുകളിലെ പോർട്ട് സ്റ്റാൻലിയിലേക്കും പോകും. അവിടെ നിന്നും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്ക് പോയി മേയിൽ ഗോവയിലേക്ക് മടങ്ങും

author-image
WebDesk
New Update
news

രൂപയും ദിൽനയും

മഹാസമുദ്രങ്ങളെ കീഴടക്കാനുള്ള യാത്രയുടെ ഒരുക്കത്തിലാണ് ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥയായ ലഫ്റ്റനന്റ് കമാന്റർ ദിൽന.കെ. ഒറ്റയ്ക്ക് പായ് വഞ്ചിയിൽ ലോകം ചുറ്റാൻ ഇന്ത്യൻ നാവിക സേന തിരഞ്ഞെടുത്ത രണ്ടു വനിതാ ഉദ്യോഗസ്ഥരിൽ ഒരാളാണ് കോഴിക്കോട് പറമ്പിൽ കടവ് സ്വദേശി ദിൽന. പുതുച്ചേരി സ്വദേശിയായ ലെഫ്റ്റനന്റ് കമാന്റർ രൂപയാണ് മറ്റൊരാൾ. പരിശീലനം പൂര്‍ത്തിയാക്കിയശേഷം ഇവരിൽനിന്നും നാവികസേന ഒരാളെ തിരഞ്ഞെടുക്കും. അവരായിരിക്കും സഹാസിക യാത്ര നടത്തുക. യാത്ര വിജയകരമായി പൂർത്തിയാക്കിയാൽ പായ്‌വഞ്ചിയില്‍ തനിച്ച് ലോകം ചുറ്റുന്ന ഏഷ്യയിലെ തന്നെ ആദ്യ വനിതയാകും അവര്‍.

Advertisment

2014 ലാണ് ദിൽന നാവികസേനയിൽ ചേരുന്നത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി കടൽ പ്രക്ഷുബ്ധമായ കാലാവസ്ഥയെയും അതികഠിനമായ കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഠിന പരിശീലനത്തിലാണ്. പരിശീലനം പൂർത്തിയാക്കിയാൽ ആദ്യ പാദത്തിൽ ഗോവയിൽ നിന്ന് ഓസ്‌ട്രേലിയയിലെ ഫ്രീമാന്റിലിലേക്ക് പോകും. തുടർന്ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിന് സമീപമുള്ള ലിറ്റൽട്ടണിലേക്കും തുടർന്ന് ഫോക്ക്‌ലാൻഡ് ദ്വീപുകളിലെ പോർട്ട് സ്റ്റാൻലിയിലേക്കും പോകും. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്ക് പോയി മേയിൽ ഗോവയിലേക്ക് മടങ്ങും.

പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ഇറങ്ങുമ്പോൾ അകമ്പടി സേവിക്കാൻ ഒരു കപ്പലും ഉണ്ടാവില്ല. എല്ലാം ഒറ്റയ്ക്ക് നോക്കണം. ഉദാഹരണത്തിന്, കുടിക്കുന്ന വെള്ളം തീർന്നാൽ, സഹായത്തിനായി വരാൻ 10 മൈൽ അകലെ ഒരു കപ്പൽ ഉണ്ടാകില്ല. ബോട്ടിൽ എഞ്ചിനീയർമാർ, ഇലക്ട്രീഷ്യൻമാർ, മരപ്പണിക്കാർ എല്ലാം ഞങ്ങളാണെന്ന് ദിൽന പറഞ്ഞു. 

''കടലിൽ ഓരോ ദിവസവും വ്യത്യസ്തമാണ്. ദിവസവും നാവികസേനയ്ക്ക് ഒരു സാഹചര്യ റിപ്പോർട്ട് അയയ്ക്കണം. കാലാവസ്ഥാ റിപ്പോർട്ടുകൾ വിശകലനം ചെയ്യുകയും പാസേജ് ആസൂത്രണം ചെയ്യുകയും വേണം. ഞങ്ങൾക്ക് ഇന്റർനെറ്റ് ആക്‌സസ് ഉണ്ടായിരിക്കും, പക്ഷേ അത് സാഹചര്യ റിപ്പോർട്ടുകൾ അയയ്‌ക്കുന്നതിനും ചിലപ്പോൾ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,” ദിൽന കെ പറഞ്ഞു.

Advertisment

അടുത്ത എട്ട് മാസം നാവികസേനയുടെ പായ്ക്കപ്പലായ ഐഎൻഎസ്‌വി തരിണിയിൽ രണ്ടുപേരും പരിശീലനം നടത്തും. പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, വീട്ടിലുണ്ടാക്കിയ ഭക്ഷണവും അച്ചാറുകളും രണ്ടുപേരും ഒപ്പം കരുതിയിട്ടുണ്ട്. തന്റെ സംഗീതോപകരണങ്ങളും ധാരാളം അച്ചാറുകളും കാലിക്കറ്റ് ചിപ്‌സും മരച്ചീനി ചിപ്‌സും കൊണ്ടുപോകുന്നുണ്ടെന്ന് ദിൽന പറഞ്ഞു. 

സൈനിക ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി.ദേവദാസിന്റെയും റീജയുടെയും മകളാണ് ദില്‍ന. ഭര്‍ത്താവ് ലഫ്റ്റനന്റ് കമാന്‍ഡര്‍ ധനേഷ് കുമാറും നാവികസേനാ ഉദ്യോഗസ്ഥനാണ്.

Read More

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: