/indian-express-malayalam/media/media_files/2025/06/08/ynioVpxM91Px8JJdAMtp.jpg)
മണിപ്പൂർ വീണ്ടും സംഘർഷഭരിതം (ഫയൽ ഫൊട്ടൊ)
Manipur Updates: ഇംഫാൽ: മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു. ശനിയാഴ്ച രാത്രി ഇംഫാലിൽ മെയ്തി സംഘടന നേതാവിനെ സുരക്ഷാ സേന പിടികൂടിയെന്ന് വാർത്ത വന്നതിന് പിന്നാലെയാണ് സംഘർഷങ്ങൾ തുടങ്ങിയത്. ഇംഫാലിലെ ക്വാകിത്തേൽ പ്രദേശത്ത് നിന്നാണ് മെയ്തി വിഭാഗത്തിലെ പ്രമുഖ നേതാവിനെ സുരക്ഷാസേന കസ്റ്റഡിയിലെടുക്കുന്നത്. ഇദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തുടങ്ങിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
Also Read:മധുവിധു ആഘോഷത്തിന് പോയ ദമ്പതികൾക്ക് എന്ത് പറ്റി? നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ടിഡിം റോഡ്, ഉറിപോക്ക് എന്നിവയുൾപ്പെടെ ഇംഫാൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ക്വാകിത്തേൽ പ്രദേശത്ത സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.
Also Read:ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 7 പേരെ വധിച്ച് സുരക്ഷാ സേന; ഈ വർഷം കൊല്ലപ്പെട്ടവരുടെ എണ്ണം 209 ആയി
കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച പുലർച്ചെ മുതൽ അഞ്ച് ജില്ലകളിലെ ഇന്റെർനെറ്റ് സേവനങ്ങൾ പൂർണമായി വിച്ഛേദിച്ചു. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, കാക്ചിംഗ്, തൗബൽ, ബിഷ്ണുപൂർ എന്നീ ജില്ലകളിലെ വി.എസ്.എടി, വി.പി.എൻ സേവനങ്ങൾ ഉൾപ്പെടെയുള്ള ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങളാണ് അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചത്. വിദ്വേഷപരമായ സന്ദേശങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്റെർനെറ്റിന് നിരോധനം ഏർപ്പെടുത്തിയത്.
Also Read: ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി
സംഘർഷസാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. സംഘർഷം രൂക്ഷമായ ബിഷ്ണുപൂർ ജില്ലയിൽ ഇന്നലെ മുതൽ കർഫ്യൂ ഏർപ്പെടുത്തി. നേരത്തെ, കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മണിപ്പൂരിലെ ഈ അഞ്ച്് ജില്ലകളിൽ അവസാനമായി ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്.
Read More
ചെനാബ് പാലമെന്ന വിസ്മയത്തിന് പിന്നിലെ പെൺകരുത്തായി മാധവി ലത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.