/indian-express-malayalam/media/media_files/2025/01/21/OW5NNnEAtdtD4dIaAaed.jpg)
ഫയൽ ഫൊട്ടോ
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിടെ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നിന്നാണ് സുരക്ഷാ സേന മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളായി പ്രദേശത്തു തുടരുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം ഏഴായി.
വ്യാഴാഴ്ച മുതലാണ് പ്രദേശത്ത് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സുധാകർ എന്ന ഗൗതമിന്റെ മൃതദേഹം സുരക്ഷ സേന കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ച തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം ഭാസ്‌കറിന്റെ മൃതദേഹവും കണ്ടെടുത്തിരുന്നു.
സുരക്ഷാ സേനയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിലെ വനമേഖലയിൽ നടത്തിയ സംയുക്ത മവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് വെടിവയ്പുണ്ടായത്. "വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിലുണ്ടായ ഏറ്റുമുട്ടലുകളിൽ മൂന്ന് മൃതദേഹങ്ങളും ശനിയാഴ്ച നടന്ന വെടിവയ്പിൽ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയതായി ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി. പറഞ്ഞു.
Also Read:സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ
കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സ്ത്രീകളാണെന്നും പൊലീസ് അറിയിച്ചു. സംഘത്തിലെ അവശേഷിക്കുന്നവരെ കൂടി കണ്ടെത്തുന്നതിനായി ചുറ്റുമുള്ള വനപ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണെന്ന്, ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. അതേസമയം, പാമ്പുകടിയേറ്റും, തേനീച്ചയുടെ കുത്തേറ്റും, നിർജ്ജലീകരണവും മൂലം ചില സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:അധികാരമേറ്റ് പത്ത് മാസത്തിന് ശേഷം ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
ഇതോടെ ഈ വർഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 209 ആയി. ഇതിൽ 192 പേരും കൊല്ലപ്പെട്ടത് ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലുകളിലായിരുന്നു. കഴിഞ്ഞ വർഷം ഛത്തീസ്ഗഡിൽ 219 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. അതിൽ 217 പേരും ബസ്തർ മേഖലയിലായിരുന്നു.
Read More യു.എസ്. സർക്കാരിൽ നിന്നുള്ള രാജിയ്ക്ക് പിന്നാലെ ട്രംപ്-മസ്‌ക് പോര് മുറുകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.