scorecardresearch

സുരക്ഷിതമായ ആരാധനയ്ക്കായി സ്വീകരിച്ച നടപടികൾ എന്തൊക്കെ? മണിപ്പൂർ സർക്കാരിനോട് സുപ്രീം കോടതി

മണിപ്പൂരിൽ തകർക്കപ്പെട്ട ആരാധനാലയങ്ങൾ പുനർനിർമ്മിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും, സുരക്ഷിതമായ ആരാധനയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഗീത മിത്തൽ കമ്മിറ്റിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

മണിപ്പൂരിൽ തകർക്കപ്പെട്ട ആരാധനാലയങ്ങൾ പുനർനിർമ്മിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും, സുരക്ഷിതമായ ആരാധനയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും ഗീത മിത്തൽ കമ്മിറ്റിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

author-image
WebDesk
New Update
supreme court

ക്രിസ്മസിന് വിശ്വാസികൾക്ക് ഒത്തുകൂടാൻ കഴിയുന്ന തരത്തിൽ ചില ക്രമീകരണങ്ങൾ ചെയ്യാൻ സംസ്ഥാനത്തോട് നിർദേശിക്കണമെന്ന് മെയ്തി ക്രിസ്ത്യൻ ചർച്ചസ് കൗൺസിലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹമാദി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. (എക്സ്‌പ്രസ് ഫൊട്ടോ)

ഡൽഹി: മണിപ്പൂരിലെ കലാപത്തിൽ നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങൾ പുനർനിർമ്മിച്ച് നൽകാനുള്ള നടപടികൾ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സുരക്ഷിതമായ ആരാധനയ്ക്കുള്ള സാഹചര്യമൊരുക്കാൻ എന്തൊക്കെ നടപടികൾ ഇതുവരെ സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ മണിപ്പൂർ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ മറ്റ് പ്രധാന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ജസ്റ്റിസ് ഗീത മിത്തൽ കമ്മിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയതായും കോടതി വ്യക്തമാക്കി.

Advertisment

കോടതിയുടെ നിർദ്ദേശ പ്രകാരം കലാപങ്ങളിൽ നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളുടെ കണക്കുകളും അവ പുനർനിർമ്മിക്കാനായി സ്വീകരിച്ച നടപടികളും ഗീതാ മിത്തൽ കമ്മിറ്റിക്ക് മുമ്പാകെ മണിപ്പൂർ സർക്കാർ സമർപ്പിക്കണം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി ശേഖരിച്ചിട്ടുണ്ടെന്ന് ആയിരുന്നു സർക്കാർ മറുപടി നൽകിയത്. എന്നാൽ വിശദാംശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.

എല്ലാ വിഭാഗങ്ങളിലുമുള്ള ആരാധനാലയങ്ങൾക്കും ഒരുപോലെ നീതി ലഭ്യമാകുന്ന തരത്തിൽ ആരാധനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്ന് കോടതി മണിപ്പൂർ സർക്കാരിനോട് നിർദ്ദേശിച്ചു. ക്രിസ്മസിന് മുൻപായി ആരാധന നടത്താനുള്ള സൗകര്യങ്ങൾ വിശ്വാസികൾക്ക് ഉറപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകാൻ മെയ്തി വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ ഹുസേഫാ അഹ്മദി ആവശ്യപ്പെട്ടു.

മണിപ്പൂരിലെ ആരാധനാലയങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ട നിലയിലാണെന്നാണ് തങ്ങളുടെ സന്ദർശനത്തിൽ നിന്നും ബോധ്യമായതെന്ന് ഗീതാ മിത്തൽ കമ്മിറ്റിക്കായി ഹാജരായ അഡ്വ. വിഭാ ദത്ത മകിജ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കണക്കുകൾ വിശദമാക്കി നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ ലഭ്യമായ ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

Advertisment

കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷം മാസങ്ങളോളം നീണ്ട് നിന്നതിന് ശേഷമാണ് ശമിച്ചത്. കലാപത്തിൽ ഇരു വിഭാഗങ്ങളുടെ ഒട്ടേറെ ആരാധനാലയങ്ങളും ബുദ്ധ ക്ഷേത്രങ്ങളുമടക്കം വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.

Read More:

Manipur Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: