/indian-express-malayalam/media/media_files/uploads/2017/04/Shivraj-singh-chauhan.jpg)
ഫയൽ ചിത്രം
ഗ്വാളിയാർ: മധ്യപ്രദേശിൽ രോഗിയെ ആശുപത്രിയിലെത്തിക്കാനായി ഹൈക്കോടതി ജഡ്ജിയുടെ വാഹനം മോഷ്ടിച്ച എബിവിപി പ്രവർത്തകർക്ക് കോടതി ജാമ്യം നിഷേധിച്ചു. മധ്യപ്രദേശിലെ സ്വകാര്യ സർവ്വകലാശാല വൈസ് ചാൻസലറായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ കാർ ബലമായി തട്ടിയെടുത്തതിന് രണ്ട് എബിവിപി പ്രവർത്തകർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. കേസിൽ ജാമ്യം തേടിയ എബിവിപി ഗ്വാളിയാർ സെക്രട്ടറി ഹിമാൻഷു ശ്രോത്രിയ (22), ഡെപ്യൂട്ടി സെക്രട്ടറി സുകൃത് ശർമ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
'ഡിസംബർ 11ന് രാവിലെ 3.45-ന് ഗ്വാളിയാർ റെയിൽവേ സ്റ്റേഷനിൽ, ട്രെയിനിൽ നിന്ന് ഇറങ്ങിയ അപരിചിതർ ആബുലൻസ് വിളിക്കുകയും, തുടർന്ന്, സർക്കാർ വാഹനത്തിന്റെ താക്കോൽ തട്ടിയെടുത്ത് രോഗിയുമായി കടക്കുകയുമായിരുന്നു' എന്ന പൊലിസ് ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു ഇരു പ്രതികളെയും അറസ്റ്റ് ചെയ്തത്. ഝാൻസിയിലെ ഒരു സ്വകാര്യ സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന രഞ്ജിത് സിംഗ് (68) എന്ന് വ്യക്തിയെ ആശുപത്രിയിൽ എത്തിക്കാനാണ് ഇരുവരും വാഹനം തട്ടിയെടുത്തതെന്ന് പൊലിസ് പറഞ്ഞു. രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു.
"സഹായം അഭ്യർത്ഥിക്കുന്നത് മര്യാദയോടെയാണ്, ബലപ്രയോഗത്തിലൂടെ അല്ല", എന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം, കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും വിട്ടയച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് എബിവിപി അറിയിച്ചു.
സംഭവത്തിൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരായ കേസ് പിൻവലിക്കണമെന്ന് മധ്യപ്രദേശ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൾ വാഹനവുമായി കടന്നുകളയുന്ന സമയം സ്ഥലത്ത് ആംബുലൻസ് എത്തിയിരുന്നെന്നും, രോഗിയെ കൊണ്ടുപോകുന്നതിനുള്ള ഒരേയൊരു ഉചിതമായ മാർഗ്ഗം ആംബുലൻസ് ആണെന്നും, ഒരു വ്യക്തിയെ സഹായിക്കാനെന്ന പേരിൽ നിയമം ലംഘിക്കാൻ അപേക്ഷകരെ അനുവദിക്കാനാവില്ലെന്നും ജില്ലാ കോടതി പറഞ്ഞു.
Read More Related News Stories:
- ഭജൻലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
- അമിത് ഷായെ വിടാതെ 'ഇന്ത്യ' മുന്നണി; വിശദീകരണം നൽകും വരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം
- ഒരാളെ ഏതറ്റം ലൈംഗികമായി പീഡിപ്പിക്കാമോ അത്രയൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്, നീതി പ്രതീക്ഷിക്കുന്നില്ല, മരിക്കാൻ അനുവദിക്കണം; യുവജഡ്ജിന്റെ ഹൃദയഭേദകമായ കത്ത്
- പാർലമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരൻ കീഴടങ്ങി; ഫോട്ടോയെ ചൊല്ലി ബിജെപി-തൃണമൂൽ വാക്പോര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.