/indian-express-malayalam/media/media_files/RuwuHnVMWezlqjDUQXQP.jpg)
Photo: Freepik
ഡൽഹി: വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപയെന്ന് റിപ്പോർട്ട്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചു ചാട്ടമുണ്ടായി എന്നാണ് വിവരം. അഞ്ച് വർഷം മുമ്പ്, 2018-19ൽ ഒരു മാസം ശരാശരി 400 മില്യൺ ഡോളറാണ് (ഏകദേശം 3,300 കോടി രൂപ) ഇന്ത്യക്കാർ വിദേശ യാത്രയ്ക്കായി ചെലവാക്കിയതെങ്കിൽ, 2023-24ൽ അത് പ്രതിമാസം 1.42 ബില്യൺ ഡോളറായി (ഏകദേശം 12,500 കോടി രൂപ) കുതിച്ചുയർന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, ആർബിഐയുടെ ഉദാരവൽക്കരിച്ച പണമയയ്ക്കൽ പദ്ധതിക്ക് (എൽആർഎസ്) കീഴിൽ വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ 2023-24ൽ മൊത്തം 17 ബില്യൺ ഡോളർ (1,41,800 കോടി രൂപ) എടുത്തിട്ടുണ്ട്. മുൻ വർഷത്തെ 13.66 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 24.4 ശതമാനം കൂടുതലാണ്.
2013-14 ലെ വെറും 1.5 ശതമാനം വിഹിതത്തിൽ നിന്നും, 2018-19ൽ 35 ശതമാനത്തിൽ നിന്നും, 2024 സാമ്പത്തിക വർഷം മൊത്തം ഒഴുക്കിൻ്റെ 53.6 ശതമാനവും ഇന്ത്യയിൽ നിന്നുള്ള പണമയയ്ക്കലിൻ്റെ പ്രാഥമിക സ്രോതസ്സായി വിദേശയാത്രകൾ മാറി.
ഡിസ്പോസിബിൾ വരുമാനം വർദ്ധിച്ചതും രാജ്യത്തെ മധ്യവർഗത്തിൻ്റെ വളർച്ചയും കാരണമാണ് വിദേശ യാത്രകളിൽ വർധനവുണ്ടായത്. കോവിഡ് 19 മഹാമാരി മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ഈ പ്രവണത കൂടുതൽ ശക്തമായി. “കഴിഞ്ഞ 10 വർഷമായി അടുത്ത ബന്ധുക്കളുടെ പരിപാലനത്തിൻ്റെ വിഹിതം ഏകദേശം 15 ശതമാനമായി തുടരുന്നു. എന്നിരുന്നാലും, ഈ കാലയളവിൽ സമ്മാനങ്ങളുടെയും വിദ്യാഭ്യാസത്തിൻ്റെയും വിഹിതത്തിൽ കുത്തനെ ഇടിവുണ്ടായി,” ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട് പറയുന്നു.
പ്രവാസി ഇന്ത്യക്കാരും വിദേശത്ത് കൂടുതൽ നിക്ഷേപം നടത്തുന്നുണ്ട്. 2023-24ൽ, അവർ വിദേശ ഇക്വിറ്റിയിലും കടത്തിലും പ്രതിമാസം ശരാശരി 100 മില്യൺ ഡോളർ (മുഴുവൻ വർഷം 1.51 ബില്യൺ ഡോളർ) വിദേശത്ത് നിക്ഷേപിച്ചു. 2022-23 മുഴുവൻ വർഷത്തിൽ 1.25 ബില്യൺ ഡോളറായിരുന്നുവെന്ന് ആർബിഐ ഡാറ്റ കാണിക്കുന്നു. 2023-24ൽ 'വിദേശത്ത് അടുത്ത ബന്ധുക്കളുടെ പരിപാലനം' 4.61 ബില്യൺ ഡോളറും, 'വിദേശത്ത് പഠിക്കാൻ' 3.47 ബില്യൺ ഡോളറുമാണ് അയച്ചത്.
Read More
- ഡൽഹിയിൽ 15 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ
- പാർലമെന്റിലെത്താൻ ബോട്ട് വേണം; കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയെന്ന് ശശി തരൂർ
- ജൂലൈ 3 മുതൽ വില കൂടും; റീച്ചാര്‍ജ് നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും എയര്‍ടെല്ലും
- കന്നഡ വാർത്താ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ് കർണാടക ഹൈക്കോടതി
- പുതിയ ക്രിമിനൽ നിയമ വ്യവസ്ഥ പ്രാബല്യത്തിൽ; കേന്ദ്ര സർക്കാരിന്റെ തയ്യാറെടുപ്പുകൾ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.