/indian-express-malayalam/media/media_files/6SwBk8cRAvfTdZF9SkgS.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: അവധിക്കാലത്ത് യൂറോപ്പ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് ആശ്വാസവുമായി യൂറോപ്യൻ യൂണിയൻ. കാലാവധി വർധിപ്പിച്ച മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയാണ് യൂറോപ്യൻ യൂണിയൻ ഒരുക്കിയിരിക്കുന്നത്. ഇതോടെ പതിവായി യൂറോപ് സന്ദർശിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് അപേക്ഷിക്കാം.
തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് വിസകൾ നേടുകയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം രണ്ട് വർഷത്തേക്ക് സാധുതയുള്ള ദീർഘകാല, മൾട്ടി-എൻട്രി ഷെങ്കൻ വിസകൾ ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ ലഭ്യമാകും.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് പുതിയ വിസ വ്യവസ്ഥയെന്നാണ് യൂറോപ്യൻ യൂണിയൻ്റെ ഇന്ത്യയിലെ അംബാസഡർ ഹെർവ് ഡെൽഫിൻ വിശേഷിപ്പിച്ചത്. ഷെങ്കൻ വിസ ലഭിക്കുന്നനായി ഇന്ത്യൻ യാത്രക്കാർ ഇടക്കിടെ അനുഭവിച്ചിരുന്ന സങ്കീർണ നടപടിക്രമങ്ങളാണ് ഇതോടെ ഒഴിവാകുന്നത്.
ഇന്ത്യയ്‌ക്കായി പുതുതായി സ്വീകരിച്ച വിസ 'കാസ്‌കേഡ്' ഭരണകൂടം അനുസരിച്ച്, ഇന്ത്യൻ പൗരന്മാർക്ക് ആദ്യം രണ്ടു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രണ്ട് വിസകൾ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം എന്നതാണ് വിസയ്ക്കുള്ള വ്യവസ്ഥ.
അവധിക്കാലത്ത്, ഇന്ത്യൻ യാത്രക്കാർ ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കാനായി അമിതമായ കാലതാമസം നേരിട്ടിരുന്നു. രണ്ടോ മൂന്നോ മാസം വരെ ഇതു നീണ്ടുപോയിരുന്നു. കോവിഡ് കാലഘട്ടിത്തിൽ, ഇതിലൂം കൂടുതൽ കാലതാമസം വിസിയ്ക്കായി വേണ്ടിവന്നിരുന്നു.
29 യൂറോപ്യൻ രാജ്യങ്ങളാണ് ഷെങ്കൻ വിസിയിൽ ഉൾപ്പെടുന്നത്. ഇതിൽ 25 രാജ്യങ്ങൾ യൂറോപ്യൻ യൂണിയനു കീഴിലാണ്. ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, എസ്തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്, സ്ലോവാക് ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ്, സ്വീഡൻ എന്നിവയാണ് ഈ രാജ്യങ്ങൾ.
Read More
- 'മാപ്പ്' മൈക്രോസ്കോപ്പിലൂടെ നോക്കണോ? പതഞ്ജലിക്കെതിരെ സുപ്രീം കോടതി
- പ്രതിപക്ഷവും ഇന്ത്യ മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിൽ കണ്ണുവയ്ക്കുന്നു: പ്രധാനമന്ത്രി
- ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ച മുയിസുവിന്റെ പാർട്ടിക്ക് മാലദ്വീപ് തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം
- പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗം, കോൺഗ്രസിന്റെ പ്രകടനപത്രിക എല്ലാവർക്കും നീതി ഉറപ്പാക്കുന്നത്: മല്ലികാർജുൻ ഖാർഗെ
- ഇന്ത്യ മുന്നണിയിൽ രാജ്യത്തെ നയിക്കാൻ കഴിവുള്ള ആരുണ്ട്? ഒരാളെ ചൂണ്ടിക്കാണിക്കൂ: ദേവഗൗഡ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us