/indian-express-malayalam/media/media_files/2025/05/16/oV0o355psmSGXS3NDzaS.jpg)
വന്ദേഭാരത്
ന്യൂഡൽഹി: നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾക്ക് (അതായത് എട്ട് സർവീസുകൾ) കൂടി റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസുകളുടെ ആകെ എണ്ണം 164 ആയി ഉയരും. നിലവിൽ, ആകെ 156 വന്ദേ ഭാരത് ട്രെയിൻ സർവീസുകളാണ് പ്രവർത്തിക്കുന്നത്.
Also Read: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പം: ഏഴ് പേർ മരിച്ചു, 150 പേർക്ക് പരുക്കേറ്റു
ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) വികസിപ്പിച്ചെടുത്ത ഈ സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ രാജ്യത്തെ റെയിൽ യാത്രയിൽ വിപ്ലവം സൃഷ്ടിച്ചിരുന്നു. 2019 ഫെബ്രുവരി 15 ന് ന്യൂഡൽഹി-കാൺപൂർ-അലഹബാദ്-വാരണാസി റൂട്ടിൽ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
Also Read: രാഹുൽ ഒരു പൊളിറ്റിക്കൽ ടൂറിസ്റ്റാണ്, ബിഹാറിൽ വലിയ വിജയം പ്രതീക്ഷിക്കുന്നു: രവിശങ്കർ പ്രസാദ്
പുതുതായി അംഗീകരിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇവയാണ്
- ട്രെയിൻ നമ്പർ 26651 കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ്
- ട്രെയിൻ നമ്പർ 26652 എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്
- ട്രെയിൻ നമ്പർ 26462 ഫിറോസ്പൂർ കാൻ്റ്-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്
- ട്രെയിൻ നമ്പർ 26461 ഡൽഹി-ഫിറോസ്പൂർ കാൻ്റ് വന്ദേ ഭാരത് എക്സ്പ്രസ്
- ട്രെയിൻ നമ്പർ 26504 ലഖ്‌നൗ-സഹരൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്
- ട്രെയിൻ നമ്പർ 26503 സഹാറൻപൂർ-ലക്നൗ വന്ദേ ഭാരത് എക്സ്പ്രസ്
- ട്രെയിൻ നമ്പർ 26422 വാരണാസി-ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്
- ട്രെയിൻ നമ്പർ 26421 ഖജുരാഹോ-വാരണാസി വന്ദേ ഭാരത് എക്സ്പ്രസ്
Also Read: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം നിർത്തിവെക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്
നിലവിൽ, വന്ദേ ഭാരത് എക്സ്പ്രസിന്റെ മൂന്നാം തലമുറ, അതായത് വന്ദേ ഭാരത് 3.0 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. അടുത്ത 18 മാസത്തിനുള്ളിൽ വന്ദേ ഭാരത് 4.0 ട്രെയിൻ സർവീസുകൾ ആരംഭിച്ചേക്കും. "വന്ദേ ഭാരത് 4.0 അടുത്ത 18 മാസത്തിനുള്ളിൽ സർവീസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന തരത്തിൽ ഗുണനിലവാരത്തിലും സുഖസൗകര്യങ്ങളിലും വളരെ മുന്നേറിയ ഒരു ട്രെയിൻ, വന്ദേ ഭാരത് 4.0 ആഗോള നിലവാരമായി സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം," റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പറഞ്ഞു.
Read More: 'നാളെ എന്തു സംഭവിക്കുമെന്ന് ട്രംപിനു പോലും അറിയില്ല': ഭാവിയിലെ ഭീഷണികൾ പ്രവചനാതീതമെന്ന് കരസേനാ മേധാവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us