scorecardresearch

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂകമ്പം: ഏഴ് പേർ മരിച്ചു, 150 പേർക്ക് പരുക്കേറ്റു

ഭൂകമ്പത്തിന്റെ ആഘാതത്തെ തുടർന്ന് വ്യാപകനാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ദുരന്തം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു

ഭൂകമ്പത്തിന്റെ ആഘാതത്തെ തുടർന്ന് വ്യാപകനാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ദുരന്തം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു

author-image
WebDesk
New Update
earth quake

ഫയൽ ചിത്രം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാർ-ഇ-ഷെരീഫിന് സമീപം ഇന്നു പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ ഏഴ് പേർ മരിക്കുകയും 150 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഘാതത്തെ തുടർന്ന് വ്യാപകനാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ദുരന്തം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.

Advertisment

Also Read: രാഹുൽ ഒരു പൊളിറ്റിക്കൽ ടൂറിസ്റ്റാണ്, ബിഹാറിൽ വലിയ വിജയം പ്രതീക്ഷിക്കുന്നു: രവിശങ്കർ പ്രസാദ്

യുഎസ്ജിഎസ് പ്രകാരം, ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം അഫ്ഗാനിസ്ഥാനിലെ ഏകദേശം 523,000 ജനസംഖ്യയുള്ള മസാർ-ഇ ഷെരീഫ് നഗരത്തിന് സമീപം 28 കിലോമീറ്റർ (17.4 മൈൽ) ആഴത്തിലാണ്. “ഭൂകമ്പത്തിൽ 150 പേർക്ക് പരുക്കേറ്റതായും ഏഴ് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി,” സമൻഗനിലെ ആരോഗ്യ വകുപ്പിന്റെ വക്താവ് സമീം ജോയാൻഡ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Also Read: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം നിർത്തിവെക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്

Advertisment

ഓഗസ്റ്റ് ആദ്യം ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ആയിരത്തിലധികം പേർ മരിച്ചതായി അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചിരുന്നു.

Read More

Afghanistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: