scorecardresearch

കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ഭീഷണിയുണ്ട്; നടപടി പ്രതീക്ഷിക്കുന്നെന്ന് മന്ത്രി ജയശങ്കർ

കഴിഞ്ഞ വർഷം ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യമന്ത്രി

കഴിഞ്ഞ വർഷം ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യമന്ത്രി

author-image
WebDesk
New Update
Canada-Jaishankar

ഫൊട്ടോ-(Facebook/Jaishankar)

ഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കാനഡയിൽ ഭീഷണി നേരിടുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സ്ഥ്തിഗതികൾ സുരക്ഷിതമല്ലാത്തതിനാൽ കാനഡയിലേക്ക് വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നതായി മന്ത്രി  പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും ലണ്ടൻ, സാൻ ഫ്രാൻസിസ്കോ, ഒട്ടാവ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ഉദ്യോഗസ്ഥർ ഭീഷണി നേരിടുന്നെന്നും അദ്ദേഹം പറഞ്ഞു. 

Advertisment

“ഞങ്ങളുടെ നയതന്ത്രജ്ഞർ ആവർത്തിച്ച് ഭീഷണി നേരിടുന്നു… അവർ പല തരത്തിൽ ഭീഷണിപ്പെടുത്തി, കനേഡിയൻ സംവിധാനത്തിൽ നിന്ന് ഞങ്ങൾക്ക് വളരെ കുറച്ച് ആശ്വാസമേ ലഭിച്ചുള്ളൂ.”കഴിഞ്ഞ വർഷം നിലവിലുണ്ടായിരുന്ന കനേഡിയൻ വിസകളുടെ താൽക്കാലിക സസ്പെൻഷനെ കുറിച്ചുകൊണ്ട് സംസാരിച്ച ജയശങ്കർ പറഞ്ഞു. 

ഒരു മന്ത്രിയെന്ന നിലയിൽ, കാനഡയിൽ അക്കാലത്ത് വളരെ വ്യാപകമായിരുന്ന അക്രമത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ നയതന്ത്രജ്ഞരെ ചുമതലപ്പെടുത്താൻ തനിക്ക് കഴിയാത്ത ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്തി. എന്നാൽ ആ  സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ട്.  ഇന്ന് വിസ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും മന്ത്രി പറഞ്ഞു. 

ടിവി9 നെറ്റ്‌വർക്ക് സംഘടിപ്പിച്ച പരിപാടിയിൽ വിസ അനുവദിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചും കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയശങ്കർ. കാനഡയിൽ ഖാലിസ്ഥാനി ഘടകങ്ങൾക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകിയതിനെ കുറിച്ച് പ്രതിപാദിച്ച ജയശങ്കർ, ടൊറന്റോയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ചതിനെ വിമർശിക്കുകയും ആ രാജ്യത്തെ ഇന്ത്യൻ ദൗത്യങ്ങളിലേക്ക് പുക ബോംബ് എറിയുകയും ചെയ്ത സംഭവങ്ങൾ ഉദ്ധരിച്ചു.

Advertisment

“ഞങ്ങൾ ഒരു ജനാധിപത്യ രാജ്യമാണെന്ന് കാനഡ ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യമുണ്ട്, അതുകൊണ്ട് തന്നെ ആളുകൾ ഇതൊക്കെ പറയാറുണ്ട്,” ജയശങ്കർ പറഞ്ഞു. “അഭിപ്രായ സ്വാതന്ത്ര്യം തങ്ങളുടെ കടമ നിർവഹിക്കുന്ന നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്നതിലേക്ക് എത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. എംബസികൾക്കും കോൺസുലേറ്റുകൾക്കും നേരെ സ്മോക്ക് ബോംബുകൾ എറിയുന്നത്, ഒരു സൗഹൃദ രാഷ്ട്രത്തിനെതിരെ അക്രമവും വിഘടനവാദവും അനുവദിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള നടപടി വിവിധ തലങ്ങളിൽ കാനഡിയിലുടനീളം കണ്ടിട്ടുണ്ടെന്നും ഈ ആക്രമണങ്ങളിൽ ഉൾപ്പെട്ട കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "യുകെയിൽ, ഞങ്ങളുടെ ഹൈക്കമ്മീഷനെ ജനക്കൂട്ടം ആക്രമിക്കുന്നത് ഞങ്ങൾ കണ്ടു, സത്യസന്ധമായി ഞങ്ങൾ പ്രതീക്ഷിച്ച തരത്തിലുള്ള സംരക്ഷണം ഞങ്ങൾക്ക് ലഭിച്ചില്ല... അത്തരത്തിലായാൽ നമ്മുടെ ഹൈക്കമ്മീഷനിൽ ആരെങ്കിലും അനധികൃതമായി കയറുകയും ഇന്ത്യൻ പതാക താഴെയിറക്കുകയും ചെയ്യുന്നത് വരെ കാര്യങ്ങളെത്തും," ജയശങ്കർ പറഞ്ഞു.

“ഇപ്പോൾ ഞാൻ എന്റെ സഹപ്രവർത്തകരോട് ചോദിക്കുന്നു. നമുക്ക് പരസ്പരം താരതമ്യം ചെയ്ത് നോക്കാം. ലോകത്ത് എവിടെയെങ്കിലും നിങ്ങളുടെ നയതന്ത്ര സ്ഥാപനത്തിലേക്ക് ഒരു ജനക്കൂട്ടം വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? അഭിപ്രായ സ്വാതന്ത്ര്യവും യോഗത്തിനുള്ള  സ്വാതന്ത്ര്യവും ഉണ്ടെന്ന് നിങ്ങൾ പറയില്ല.

എന്നാൽ ഇപ്പോൾ സ്ഥിതിയിൽ മാറ്റമുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. “യുകെയിൽ കാര്യങ്ങൾ മെച്ചപ്പെട്ടു. ഓസ്‌ട്രേലിയയിലും യുഎസിലും ഇന്ന് കൂടുതൽ ദൃഢമായ പ്രതികരണം ഞങ്ങൾ കാണുന്നു,” അദ്ദേഹം പറഞ്ഞു, “ഞങ്ങൾക്ക് യുഎസിൽ തീവെപ്പ് ആക്രമണം നേരിടേണ്ടി വന്നു, പക്ഷേ അത് അന്വേഷണത്തിലാണ്.”

“ഒരു രാജ്യം ഞങ്ങളുടെ എംബസിയെയും കോൺസുലേറ്റുകളെയും ആക്രമിക്കുന്ന ഒരാൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുന്നില്ലെങ്കിൽ, അതിൽ ഒരു സന്ദേശമുണ്ട്. ഈ രാജ്യങ്ങളിലൊന്നും അവരുടെ പ്രശസ്തിക്ക് വേണ്ടി ഇത്തരത്തിലുള്ള നിലപാടെടുക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നില്ല, ”ജയ്‌ശങ്കർ പറഞ്ഞു.

"സാൻഫ്രാൻസിസ്കോയിലെ ഞങ്ങളുടെ കോൺസുലേറ്റിൽ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ലണ്ടനിലെ ഞങ്ങളുടെ ഹൈക്കമ്മീഷനിലേക്ക് ഇരച്ചുകയറിയ ആളുകൾക്കെതിരെ ഞങ്ങൾ നടപടി പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ നയതന്ത്രജ്ഞരെ [കാനഡയിൽ] ഭീഷണിപ്പെടുത്തിയ ആളുകൾക്കെതിരെയും ഞങ്ങൾ നടപടി പ്രതീക്ഷിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Canada S Jaishankar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: