/indian-express-malayalam/media/media_files/Mi3LgnVNQcxYXEfGWhzJ.jpg)
പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു.
പ്രദേശത്ത് രണ്ടിലേറെ ഭീകരർ തമ്പടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരർ സൈന്യത്തിന് നേർക്ക് ആക്രമണം അഴിച്ചു വിട്ടു. തുടർന്ന് സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഇന്നലെ രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഗ്രാമ പ്രതിരോധ സേനയിലെ അംഗങ്ങളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് കിഷ്ത്വാറിലെ വനമേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഇവരുടെ മൃതദേഹങ്ങളുടെ ചിത്രം ഭീകരർ ഇന്നലെ പുറത്തു വിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കശ്മീർ ടൈഗേഴ്സ് എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട വില്ലേജ് ഗാർഡുകളുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. തീവ്രവാദികളിൽ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കശ്മീർ പൊലീസാണ് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് രൂപീകരിച്ചത്.
Read More
- അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരും
- ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം; ഓസ്ട്രേലിയന്‍ മാധ്യമത്തെ നിരോധിച്ച കാനഡയുടെ നടപടിയിൽ പ്രതികരിച്ച് ഇന്ത്യ
- ഷാരൂഖ് ഖാന് വധഭീഷണി; 50 ലക്ഷം ആവശ്യം; അന്വേഷണം ആരംഭിച്ച് പൊലീസ്
- ട്രംപിന്റെ വിജയം അംഗീകരിച്ച് കമല; തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.