/indian-express-malayalam/media/media_files/2025/10/08/air-force-day-2025-10-08-11-12-59.jpg)
Indian Air Force Day Theme and Significance
Indian Air Force Day 2025 History and Importance: ഇന്ന് ഇന്ത്യൻ വ്യോമസേന ദിനം (ഇന്ത്യൻ എയർഫോഴ്‌സ് ഡേ). ഇന്ത്യൻ വ്യോമസേനയുടെ മികവുകൾ, പ്രവർത്തനങ്ങൾ എന്നിവയെ ആദരിക്കാനായി ഈ ദിവസം വിപുലമായ പരിപാടികൾ നടത്തറുണ്ട്. ഈ വർഷം ഇന്ത്യൻ വ്യോമസേനാ അതിന്റെ 93ാം വാർഷികമാണ് ആഘോഷിക്കുന്നത്.
Also Read:ബീഹാർ തിരഞ്ഞെടുപ്പ്; ഒഴിവാക്കിയ 3.66 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ നൽകണം: സുപ്രീം കോടതി
ഇന്ത്യൻ വ്യോമ സേന ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ഡൽഹിക്ക് സമീപത്തുള്ള ഹിൻഡൺ വ്യോമതാവളത്തിൽ പരേഡും, ആകാശ പ്രദർശനവും നടത്തും. ഈ വർഷത്തെ പരിപാടിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരിക്കും. കൂടാതെ സേനയുടെ ഏറ്റവും പുതിയ വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടാകുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
Also Read:ബിഹാറിൽ രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്; നവംബർ 14 ന് വോട്ടെണ്ണൽ
1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമ സേന സ്ഥാപിതമായത്. 1933 ഏപ്രിൽ ഒന്നിന് ഇതിന്റെ പ്രവർത്തങ്ങളും തുടങ്ങി. നാല് വെസ്റ്റ്ലാൻഡ് വാപിറ്റി ബൈപ്ലെയിനുകളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരുമുള്ള ആദ്യത്തെ ഓപ്പറേഷൻ സ്‌ക്വാഡ്രൺ അന്ന് സ്ഥാപിതമായി. തുടക്കത്തിൽ റോയൽ വ്യോമസേനയുടെ ഒരു സഹായക വിഭാഗമായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധം ആയപ്പോഴേക്കും റോയൽ ഇന്ത്യൻ വ്യോമസേന( ആർഐഎഎഫ്) എന്ന പേരിൽ ഒരു നിർണായക പങ്കു വഹിച്ചിരുന്നു. ശേഷം ഇന്ത്യൻ വ്യോമസേന എന്ന് പുനർനാമകരണം ചെയ്തു.
Also Read:ഹിമാചലിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; 15 മരണം
സൈനിക പ്രവർത്തനങ്ങളിലും ജങ്ങൾക്ക് സഹായം നിർവഹിക്കുന്നതിലും അവർ ശക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ അധികാരം സംരക്ഷിക്കുന്നതിനും ജനങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വ്യോമസേനാ ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളും ആത്മാർത്ഥ സേവനങ്ങളും ലോകത്തെ അറിയിക്കാനും ആഘോഷിക്കാനും കൂടിയാണ് ഓരോ ഇന്ത്യൻ വ്യോമസേനാ ദിനവും.
വിപുലമായ ആഘോഷങ്ങൾ
യുപി ഗാസിയാബാദിലെ ഹിൻഡൻ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷൻ സിന്ദൂരിൽ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങൾക്ക് ഹിൻഡൻ വ്യോമ താവളം വേദിയാകും. വ്യോമസേന ദിന പരേഡ് നടക്കും. എന്നാൽ, ഇക്കുറി വ്യോമ അഭ്യാസ പ്രകടനങ്ങൾ നവംബറിൽ ഗുവാഹത്തിയിൽ ആണ് നടക്കുക. വിവിധ യുദ്ധവിമാനങ്ങളുടെ പ്രദർശനവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
2025ലെ ഇന്ത്യൻ വ്യോമസേന ദിനത്തിന്റെ തീം 'ഭാരതീയ വായു സേന: സാക്ഷാം, സശക്തം, ആത്മനിർഭർ'എന്നതാണ്. ഇത് ഉദ്ദേശിക്കുന്നത്, ഇന്ത്യൻ വ്യോമസേന:കഴിവുള്ളതും ശക്തനും, സ്വയംപര്യാപ്തത എന്നാണ്. കഴിവുകൾ വർധിപ്പിക്കുന്നതിലും, ശക്തി പ്രാപിക്കുന്നതിലും, ഓരോ പ്രവർത്തങ്ങളിലും, സാങ്കേതിക പുരോഗതിയിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യൻ എയർഫോഴ്സിന്റെ കഴിവിനെ ഈ തീമിലുടെ എടുത്തുകാണിക്കുന്നുണ്ട്.
Read More: ഹരിയാനയിൽ എഡിജിപിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.